For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: നോബോളിന്റെ വലിയ വില! ഗുജറാത്തിനെ വിറപ്പിച്ച് റുതുരാജ്- വമ്പന്‍ റെക്കോഡും

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യേണ്ടി വന്ന സിഎസ്‌കെയ്ക്കായി തകര്‍പ്പന്‍ ഫിഫ്റ്റി നേടിയിരിക്കുകയാണ് റുതുരാജ് ഗെയ്ക് വാദ്. മിന്നും ഫോമില്‍ തുടരുന്ന താരം 44 പന്തില്‍ 7 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 60 റണ്‍സുമായാണ് മടങ്ങിയത്.

മോഹിത് ശര്‍മയുടെ പന്തില്‍ ഡേവിഡ് മില്ലര്‍ക്ക് ക്യാച്ച് നല്‍കിയാണ് റുതുരാജ് മടങ്ങിയത്. ഗുജറാത്തിനെതിരേ തുടര്‍ച്ചയായ നാലാം അര്‍ധ സെഞ്ച്വറിയെന്ന നേട്ടമാണ് റുതുരാജ് സ്വന്തമാക്കിയത്. സീസണില്‍ മികച്ച ബൗളിങ് പ്രകടനത്തോടെ മിന്നിക്കുന്ന ഗുജറാത്തിനെതിരേ എളുപ്പമല്ലാത്ത നേട്ടമാണ് റുതുരാജ് നേടിയെടുത്തതെന്ന് പറയാം. 73 (48), 53 (49), 92 (50), 60 (44) എന്നിങ്ങനെയാണ് ഗുജറാത്തിനെതിരായ അവസാന നാല് മത്സരത്തിലെ റുതുരാജിന്റെ സ്‌കോര്‍.

ruturaj gaikwad

ഇതില്‍ എടുത്തു പറയേണ്ടത് റുതുരാജിന് തുടക്കത്തിലേ ലഭിച്ച ലൈഫാണ്. ദര്‍ശന്‍ നാല്‍ക്കണ്ടെ എറിഞ്ഞ രണ്ടാം ഓവറില്‍ത്തന്നെ റുതുരാജിന്റെ വിക്കറ്റ് വീണതോടെ. നാല്‍ക്കണ്ടെയുടെ സ്ലോ കട്ടറില്‍ ടൈമിങ് പിഴച്ച റുതുരാജ് ശുബ്മാന്‍ ഗില്ലിന് അനായാസ ക്യാച്ച് നല്‍കി. നിരാശയോടെ താരം ക്രീസ് വിട്ടപ്പോഴാണ് നോബോള്‍ ഭാഗ്യത്തിന്റെ രൂപത്തിലെത്തിയത്.

നാല്‍ക്കണ്ടെയുടെ കാല് നേരിയ വ്യത്യാസത്തില്‍ ക്രീസിന് പുറത്തായതോടെയാണ് നോബോള്‍ ആയതും റുതുരാജിന് ലൈഫ് ലഭിച്ചതും. ഫ്രീ ഹിറ്റ് പന്തില്‍ സിക്‌സര്‍ പറത്തിയ റുതുരാജ് തൊട്ടടുത്ത പന്തില്‍ ബൗണ്ടറിയും പായിച്ചു. ഭാഗ്യത്തിന് ലഭിച്ച ലൈഫ് നന്നായി മുതലാക്കാന്‍ റുതുരാജിന് സാധിച്ചു. ഗുജറാത്തിനെതിരേ തുടര്‍ച്ചയായി നാല് ഫിഫ്റ്റി നേടുന്ന ആദ്യത്തെ താരമാണ് റുതുരാജ്. ഇന്ത്യയുടെ ടി20 ടീമിലേക്ക് തകര്‍പ്പന്‍ തിരിച്ചുവരവ് നടത്താന്‍ സാധിക്കുന്ന പ്രകടനമാണ് സീസണില്‍ അദ്ദേഹം കാഴ്ചവെക്കുന്നത്.

മുന്‍ ഓറഞ്ച് ക്യാപ്പ് ജേതാവായ റുതുരാജ് ഈ സീസണില്‍ 15 മത്സരത്തില്‍ നിന്ന് 564 റണ്‍സാണ് നേടിയത്. 43ന് മുകളില്‍ ശരാശരിയും 146ന് മുകളില്‍ സ്‌ട്രൈക്കറേറ്റുമുണ്ട്. ഈ സീസണിലെ സിഎസ്‌കെയുടെ പ്ലേ ഓഫിലേക്കുള്ള കുതിപ്പില്‍ നിര്‍ണ്ണായക പങ്കാണ് റുതുരാജിനുള്ളത്. ഓപ്പണിങ്ങില്‍ ഡെവോണ്‍ കോണ്‍വേയുമായി മികച്ച കൂട്ടുകെട്ടുണ്ടാക്കാനും റുതുരാജിന് സാധിച്ചു.

എന്നാല്‍ ഗുജറാത്തിനെതിരേ നിര്‍ണ്ണായക മത്സരത്തില്‍ ഡെവോണ്‍ കോണ്‍വേ പ്രതീക്ഷിച്ചപോലെ റണ്‍സുയര്‍ത്തിയില്ല. 34 പന്തില്‍ 40 റണ്‍സാണ് കോണ്‍വേ നേടിയത്. നാല് ഫോര്‍ മാത്രമാണ് അദ്ദേഹം നേടിയത്. 117.64 മാത്രമായിരുന്നു സ്‌ട്രൈക്കറേറ്റ്. 10ന് മുകളില്‍ റണ്‍റേറ്റ് വേണ്ട പവര്‍പ്ലേയില്‍ കോണ്‍വേയുടെ മെല്ലെപ്പോക്ക് ബാറ്റിങ് സിഎസ്‌കെയ്ക്ക് ക്ഷീണമായി. ഒന്നാം വിക്കറ്റില്‍ 87 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിക്കാനായെങ്കിലും റണ്‍റേറ്റ് പ്രതീക്ഷിച്ചപോലെ ഉയര്‍ന്നില്ല.

ruturaj gaikwad, devon conway

15 മത്സരത്തില്‍ നിന്ന് 616 റണ്‍സുമായി സിഎസ്‌കെയുടെ റണ്‍വേട്ടക്കാരില്‍ കോണ്‍വേയാണ് മുന്നില്‍. 56ന് മുകളില്‍ ശരാശരിയും 136ന് മുകളില്‍ സ്‌ട്രൈക്കറേറ്റും ഇടം കൈയന്‍ ഓപ്പണര്‍ക്കുണ്ട്. തട്ടകത്തില്‍ സിഎസ്‌കെ വലിയ സ്‌കോറിലേക്ക് പോകുമെന്ന് കരുതിയെങ്കിലും മധ്യനിരക്ക് പ്രതീക്ഷിച്ചപോലെ റണ്‍സുയര്‍ത്താന്‍ സാധിച്ചില്ല. വമ്പനടിക്കാരന്‍ ഡെവോണ്‍ കോണ്‍വേയെ മൂന്നാം നമ്പറില്‍ ഇറക്കാനുള്ള സിഎസ്‌കെയുടെ പദ്ധതി പാളി.

മൂന്ന് പന്ത് നേരിട്ട് ഒരു റണ്‍സ് മാത്രമാണ് ദുബെ നേടിയത്. സ്പിന്നിനെ നേരിടാനുള്ള ദുബെയെ മികവാണ് നേരത്തെ ബാറ്റിങ്ങിനിറക്കാനുള്ള പദ്ധതിക്ക് പിന്നില്‍. എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം നടത്താതെ താരം മടങ്ങി. അജിന്‍ക്യ രഹാനെ (10 പന്തില്‍ 17) വലിയ ഇന്നിങ്‌സ് കളിക്കാതെ പുറത്തായി. റണ്‍സ് പിന്തുടരാന്‍ മിടുക്കന്മാരായ ഗുജറാത്തിനെതിരേ ആദ്യം ബാറ്റ് ചെയ്ത് റണ്‍സ് പ്രതിരോധിക്കുകയെന്നത് വളരെ ശ്രമകരമായ കാര്യമാണ്. ടോസിന്റെ സമയത്ത് ധോണി തന്നെ ഇക്കാര്യം സമ്മതിച്ചിരുന്നു.

Story first published: Tuesday, May 23, 2023, 21:14 [IST]
Other articles published on May 23, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+