For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഇനി മാറ്റമില്ല, ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ച് റായിഡു! ഫൈനല്‍ അവസാന മത്സരം

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ ഫൈനലോടെ ക്രിക്കറ്റിനോട് വിടപറയുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് സിഎസ്‌കെ സൂപ്പര്‍ താരം അമ്പാട്ടി റായിഡു. ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സ്-സിഎസ്‌കെ മത്സരം നടക്കാനിരിക്കെയാണ് റായിഡു തന്റെ വിരമിക്കല്‍ ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. വികാരഭരിതമായ കുറിപ്പോടെയാണ് അദ്ദേഹം തന്റെ വിരമിക്കല്‍ ആരാധകരെ അറിയിച്ചിരിക്കുന്നത്.

'മുംബൈ ഇന്ത്യന്‍സ്, സിഎസ്‌കെ രണ്ട് വലിയ ടീമുകള്‍, 204 മത്സരം, 14 സീസണ്‍, 11 പ്ലേ ഓഫ്, 8 ഫൈനല്‍, 5 ട്രോഫികള്‍, ഇന്ന് അറാമത്തേതാണ് പ്രതീക്ഷിക്കുന്നു. ഒരു യാത്ര ഇവിടെ അവസാനിപ്പിക്കുകയാണ്. ഇന്നത്തെ ഫൈനല്‍ ഐപിഎല്ലിലെ എന്റെ അവസാനത്തെ മത്സരമായിരിക്കും. ഈ മഹത്തായ ടൂര്‍ണമെന്റ് വളരെയധികം ആസ്വദിച്ചിരുന്നു. എല്ലാവര്‍ക്കും നന്ദി. ഇനി യുടേണില്ല'- റായിഡു ട്വിറ്ററില്‍ കുറിച്ചു.

ambati rayudu

അവസാന സീസണോടെ ഐപിഎല്ലില്‍ നിന്ന് റായിഡു വിരമിക്കല്‍ പ്രഖ്യാപിച്ചതാണ്. എന്നാല്‍ സിഎസ്‌കെ മാനേജ്‌മെന്റ് അദ്ദേഹവുമായി സംസാരിച്ച് തീരുമാനം പിന്‍വലിച്ച് ഇത്തവണത്തെ സീസണ്‍ കൂടി കളിക്കാന്‍ ആവിശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ചാണ് ഈ സീസണില്‍ റായിഡു കളിച്ചത്. എന്നാല്‍ തിരിച്ചുവന്നിട്ടും വലിയ ഗുണം ചെയ്യുന്ന പ്രകടനമായിരുന്നില്ല അദ്ദേഹം കാഴ്ചവെച്ചത്. 15 മത്സരത്തില്‍ നിന്ന് 139 റണ്‍സാണ് അദ്ദേഹം നേടിയത്.

15.44 ശരാശരിയും 132 സ്‌ട്രൈക്കറേറ്റിലുമായിരുന്നു റായിഡു കളിച്ചത്. ഇനിയൊരു സീസണ്‍ കൂടി കളിക്കാന്‍ ബാല്യമില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇനി തീരുമാനം മാറ്റി മടങ്ങിവരില്ലെന്ന് തന്റെ പോസ്റ്റിലൂടെത്തന്നെ റായിഡു വ്യക്തമാക്കിയിട്ടുണ്ട്. ഐപിഎല്ലിലെ സൂപ്പര്‍ താരങ്ങളിലൊരാളായാണ് റായിഡുവിന്റെ പടിയിറക്കമെന്ന് പറയാം.

ഐപിഎല്ലിലെ അതിശക്തരായ മുംബൈക്കും സിഎസ്‌കെയ്ക്കായും ഏറെ നാളുകള്‍ കളിക്കാന്‍ ഭാഗ്യം റായിഡുവിന് ലഭിച്ചു. 203 മത്സരത്തില്‍ നിന്ന് 28.29 ശരാശരിയില്‍ 4329 റണ്‍സാണ് അദ്ദേഹം നേടിയത്. 127.29 സ്‌ട്രൈക്കറേറ്റുള്ള റായിഡു ഒരു സെഞ്ച്വറിയും 22 ഫിഫ്റ്റിയും നേടിയിട്ടുണ്ട്. 100 റണ്‍സാണ് റായിഡുവിന്റെ ഉയര്‍ന്ന സ്‌കോര്‍. മുംബൈക്കും സിഎസ്‌കെയ്ക്കുമൊപ്പം അഞ്ച് കിരീടത്തിന്റെയും ഭാഗമാവാന്‍ റായിഡുവിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.

2010ല്‍ ഐപിഎല്ലിലേക്കെത്തിയ റായിഡു രാജസ്ഥാന്‍ റോയല്‍സിനെതിരേ 33 പന്തില്‍ 55 റണ്‍സ് നേടിയതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീടങ്ങോട്ട് മുംബൈയുടെ പ്ലേയിങ് 11 സ്ഥിര സാന്നിധ്യമായിരുന്നു റായിഡു. നാലാം നമ്പറിലും മൂന്നാം നമ്പറിലുമെല്ലാം കസറിയ താരം പിന്നീട് മുംബൈ വിട്ടു. മുംബൈയുടെ ചിരവൈരികളായ സിഎസ്‌കെയിലേക്കെത്തിയ റായിഡു 2018 സീസണില്‍ 602 റണ്‍സടിച്ച് കൈയടി നേടി. ഇതില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ സെഞ്ച്വറിയും ഉള്‍പ്പെടും.

ambati rayudu

2018 മുതലുള്ള കണക്കുകള്‍ അനുസരിച്ച് സിഎസ്‌കെയ്ക്കായി കൂടുതല്‍ റണ്‍സ് നേടിയ താരം അമ്പാട്ടി റായിഡുവാണ്. ഇക്കാലയളവില്‍ 1912 റണ്‍സ് അദ്ദേഹം നേടി. 1771 റണ്‍സുള്ള റുതുരാജ് ഗെയ്ക് വാദാണ് രണ്ടാം സ്ഥാനത്ത്. ഫഫ് ഡുപ്ലെസിസ് (1641), എംഎസ് ധോണി (1521), ഷെയ്ന്‍ വാട്‌സണ്‍ (1252) എന്നിവര്‍ പിന്നാലെയുണ്ട്.

ഇന്ത്യക്കായി കളിക്കാനും റായിഡുവിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്. 55 ഏകദിനത്തില്‍ നിന്ന് 47 ശരാശരിയില്‍ 1694 റണ്‍സും ആറ് ടി20യില്‍ നിന്ന് 42 റണ്‍സുമാണ് അദ്ദേഹം നേടിയത്. അനായാസമായി സിക്‌സര്‍ പറത്താന്‍ കഴിവുള്ള താരം 2019ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് അപ്രതീക്ഷിതമായി തഴയപ്പെട്ടു. ഇതിന് പിന്നാലെ പ്രതിഷേധ സൂചകമായി താരം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 37ാം വയസിലാണ് റായിഡു ക്രിക്കറ്റ് കരിയറിന് വിരാമമിടുന്നത്.

Story first published: Sunday, May 28, 2023, 19:28 [IST]
Other articles published on May 28, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+