For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: വിജയ് ശങ്കറിനെ മങ്കാദിങ്ങിന് ശ്രമിച്ച് ദീപക്, പക്ഷെ പണി പാളി- പരിഹസിച്ച് ആരാധകര്‍

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ ആദ്യം ഫൈനല്‍ ഉറപ്പിക്കുന്ന ടീമായിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 15 റണ്‍സിന് തോല്‍പ്പിച്ചാണ് സിഎസ്‌കെ ഫൈനല്‍ ടിക്കറ്റ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ 7 വിക്കറ്റിന് 172 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഗുജറാത്ത് 157 റണ്‍സിന് ഓള്‍ഔട്ടായി.

മത്സരത്തില്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സി ബ്രില്യന്‍സാണ് സിഎസ്‌കെയുടെ ജയത്തില്‍ അടിത്തറ പാകിയത്. മത്സരത്തില്‍ നാടകീയമെന്ന് വിശേഷിപ്പിക്കാവുന്ന പല സംഭവങ്ങളും നടന്നിരുന്നു. ഇതില്‍ എടുത്തു പറയേണ്ട ഒന്ന് വിജയ് ശങ്കരെ ദീപക് ചഹാര്‍ മങ്കാദിങ്ങിന് ശ്രമിച്ചതാണ്. എന്നാല്‍ വിജയ് ശങ്കര്‍ ക്രീസ് വിടാതിരുന്നതോടെ ഈ ശ്രമം പാളി. ദീപക്കിന്റെ വിഫല ശ്രമത്തിന്റെ വീഡിയോ വൈറലായതോടെ പ്രതികരണവുമായി രംഗത്തെത്തുകയാണ് ആരാധകര്‍.

deepak chahar

എല്ലാവര്‍ക്കും അശ്വിനാവാന്‍ സാധിക്കില്ലെന്നും മങ്കാദിങ് ഒരു കലയാണെന്നുമാണ് ആരാധകര്‍ പറയുന്നത്. മങ്കാദിങ് ചെയ്യാന്‍ ബാറ്റ്‌സ്മാന്റെ നീക്കം മുന്‍കൂട്ടി കാണുകയും അതിനനുസരിച്ച് ശ്രദ്ധയോടെ പ്രവര്‍ത്തിക്കുകയും വേണം. എല്ലാവര്‍ക്കും എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കുന്ന കാര്യമല്ലതെന്നുമാണ് ആരാധകര്‍ പറയുന്നത്. വിജയ് ശങ്കറിന്റെ മങ്കാദിങ് നീക്കം കണ്ട് ധോണി ചിരിക്കുകയാണ് ചെയ്തത്. ശ്രമം പാളിയതോടെ ഇളഭ്യനായി ചിരിയോടെ ദീപക്കും അടുത്ത പന്തെറിയാന്‍ പോയി.

അശ്വിനാവാനാണ് ശ്രമിച്ചതെങ്കിലും ഹര്‍ഷല്‍ പട്ടേലാണ് ആയതെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. മത്സരത്തില്‍ മികച്ച ബൗളിങ് പ്രകടനമാണ് ദീപക് ചഹാര്‍ നടത്തിയത്. നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് ചഹാറിന് നേടാനായത്. വൃദ്ധിമാന്‍ സാഹ, ശുബ്മാന്‍ ഗില്‍ എന്നീ രണ്ട് നിര്‍ണ്ണായക വിക്കറ്റുകളാണ് ദീപക് നേടിയത്. എന്നാല്‍ മങ്കാദിങ് പാളിയതോടെ താരത്തിനെതിരേ ട്രോളുകള്‍ ഉയരുകയാണ്.

മങ്കാദിങ് നേരത്തെ നിരവധി വിവാദം സൃഷ്ടിച്ച പുറത്താക്കല്‍ രീതിയാണ്. നോണ്‍സ്‌ട്രൈക്കില്‍ നില്‍ക്കുന്ന ബാറ്റ്‌സ്മാന്‍ ബൗളിങ് ആക്ഷന്‍ പൂര്‍ത്തിയാവുന്നതിന് മുമ്പ് ക്രീസ് വിട്ടിറങ്ങുമ്പോഴാണ് ഇത്തരത്തില്‍ പുറത്താക്കുന്നത്. ആര്‍ അശ്വിന്‍ പഞ്ചാബ് കിങ്‌സില്‍ കളിക്കവെ രാജസ്ഥാന്‍ റോയല്‍സിന്റെ ജോസ് ബട്‌ലറെ ഇത്തരത്തില്‍ പുറത്താക്കിയിരുന്നു.

ഇതിന് പിന്നാലെ അശ്വിനെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ക്രിക്കറ്റ് നിയമത്തില്‍ അനുവദിക്കപ്പെട്ട പുറത്താക്കല്‍ രീതിയാണിത്. സമീപകാലത്തായി മങ്കാദിങ് എന്ന പേര് തന്നെ മാറ്റുകയും ഇത് റണ്ണൗട്ട് ഗണത്തിലേക്ക് ഐസിസി ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. എപ്പോള്‍ മങ്കാദിങ് നടന്നാലും ആദ്യം മനസിലേക്കെത്തുക അശ്വിനാണെന്ന് പറയാം. മങ്കാദിങ്ങില്‍ അശ്വിനാണ് കുലപതിയെന്നാണ് ആരാധക പക്ഷം.

deepak chahar, ms dhoni

ഗുജറാത്തിനെതിരേ ആധികാരിക വിജയത്തോടെയാണ് സിഎസ്‌കെ ഫൈനലിലേക്കെത്തിയത്. 14 സീസണില്‍ നിന്ന് 10 ഫൈനല്‍ എന്ന ചരിത്ര നേട്ടത്തിലേക്ക് സിഎസ്‌കെ എത്തിയിരിക്കുകയാണ്. എംഎസ് ധോണിയുടെ തന്ത്രങ്ങളുടെ കരുത്തിലാണ് സിഎസ്‌കെയുടെ കുതിപ്പ്. ഇത്തവണ അവസാന സീസണ്‍ കളിക്കുന്ന ധോണിക്ക് കിരീടത്തോടെ വിടപറയല്‍ നല്‍കാന്‍ സിഎസ്‌കെയ്ക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

ഗുജറാത്തിന്റെ സൂപ്പര്‍ ബാറ്റിങ് നിരയെ പിടിച്ചുകെട്ടാന്‍ സിഎസ്‌കെ ബൗളര്‍മാര്‍ക്കായി. പ്രധാനമായും സ്പിന്നര്‍മാരുടെ പ്രകടനം. രവീന്ദ്ര ജഡേജയും മഹേഷ് തീക്ഷണയും കാഴ്ചവെച്ചത് അത്യുഗ്രന്‍ ബൗളിങ് പ്രകടനമാണ്. ജഡേജ നാലോവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്. ദസുന്‍ ഷണക, ഡേവിഡ് മില്ലര്‍ എന്നീ രണ്ട് നിര്‍ണ്ണായക വിക്കറ്റുകളാണ് ജഡേജ വീഴ്ത്തിയത്.

ഹര്‍ദിക് പാണ്ഡ്യ, രാഹുല്‍ തെവാത്തിയ എന്നീ അപകടകാരികളായ താരങ്ങളെ മടക്കിയാണ് തീക്ഷണ കസറിയത്. ഒന്നാം ക്വാളിഫയര്‍ തോറ്റെങ്കിലും രണ്ടാം ക്വാളിഫയര്‍ ജയിച്ചാല്‍ ഗുജറാത്തിന് ഇനിയും ഫൈനലിലെത്താന്‍ സാധിക്കും.

Story first published: Wednesday, May 24, 2023, 10:42 [IST]
Other articles published on May 24, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+