For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഗുജറാത്ത് ഒത്തുകളിച്ചു! അല്ലെങ്കില്‍ സിഎസ്‌കെ അത് ചെയ്യില്ല- വീണ്ടും വിലക്കൂ...

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 15 റണ്‍സിന് തോല്‍പ്പിച്ച് സിഎസ്‌കെ ഫൈനല്‍ സീറ്റുറപ്പിച്ചിരിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഗുജറാത്തിന് 157 റണ്‍സാണ് നേടാനായത്. ഇതോടെ സിഎസ്‌കെ തങ്ങളുടെ 10ാം ഐപിഎല്‍ ഫൈനല്‍ യോഗ്യത നേടുകയും ചെയ്തു.

എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സി ബ്രില്യന്‍സാണ് സിഎസ്‌കെയുടെ ജയത്തില്‍ നിര്‍ണ്ണായകമായത്. എല്ലാവരും വാഴ്ത്തുന്നതും ധോണിയുടെ ഈ മികവിനെയാണ്. എന്നാലിപ്പോഴിതാ ഒത്തുകളി ആരോപണവുമായി ഒരു പക്ഷം ആരാധകര്‍ എത്തിയിരിക്കുകയാണ്. ഒത്തുകളിയെന്ന് തോന്നിപ്പിക്കുന്ന സംഭവവും ആരാധകര്‍ തെളിവായി ചൂണ്ടിക്കാട്ടുന്നു.

csk

മതീഷ പതിരണയെ അവസാന സമയത്ത് പന്തെറിയാന്‍ ഏല്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യമാണ് ആരാധകര്‍ ഒത്തുകളിയെന്ന് ആരോപിക്കുന്നത്. പതിരണ 9 മിനുട്ടോളം മൈതാനത്ത് ഫീല്‍ഡ് ചെയ്യാന്‍ ഉണ്ടായിരുന്നില്ല. എന്നിട്ടും പതിരണ പന്തെറിയാനെത്തി. പേസര്‍ക്കായി അംപയറും സിഎസ്‌കെ താരങ്ങളും ഗുജറാത്ത് ബാറ്റ്‌സ്മാന്‍മാരും അഞ്ച് മിനുട്ടോളമാണ് കാത്തിരുന്നത്. ഏതെങ്കിലുമൊരു മത്സരത്തില്‍ ഇത് നടക്കുമോ?

10 മിനുട്ടോളം ഫീല്‍ഡില്ലാത്ത താരത്തിന് നേരിട്ടെത്തി പന്തെറിയാന്‍ നിയമം അനുവദിക്കുന്നില്ല. എന്നാല്‍ ധോണിക്കുവേണ്ടി നിയമങ്ങളെല്ലാം എല്ലാവരും മറന്നു. ധോണിയെ എല്ലാവര്‍ക്കും ഭയമായതിനാലാണ് ചോദ്യം ഉന്നയിക്കാതിരുന്നത്. അംപയര്‍മാര്‍ പോലും കാത്തിരിക്കുന്ന അവസ്ഥ എതിര്‍ ടീമിനോട് ചെയ്യുന്ന ചതിയാണ്. ധോണിയുടെ തീരുമാനപ്രകാരം എല്ലാം നടക്കുമെന്ന അവസ്ഥയാണുള്ളത്.

മറ്റേത് നായകനാണെങ്കിലും ഇത് അംഗീകരിക്കില്ലായിരുന്നു. ധോണിയായതിനാല്‍ ഹര്‍ദിക് പാണ്ഡ്യയും ആശിഷ് നെഹ്‌റയും നിശബ്ദമായി നിന്നു. അംപയര്‍മാരെല്ലാം ധോണിയുടെ അടിമകളാണോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സിഎസ്‌കെയ്ക്കായി ഗുജറാത്ത് ഒത്തുകളിച്ചുവെന്ന് തന്നെ പറയാം. സിഎസ്‌കെയെ ഫൈനലിലെത്തിക്കാനും ധോണിയെ കിരീടത്തോടെ യാത്രയാക്കാനുമുള്ള ഗൂഡ തന്ത്രമാണിതെല്ലാമെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.

ധോണിക്ക് വേണ്ടി എന്ത് നിയമവും മാറ്റിമറിക്കും. ഇതിന് മുമ്പ് നോബോള്‍ വിവാദത്തെത്തുടര്‍ന്ന് ധോണി ഡെഗൗട്ടില്‍ നിന്ന് മൈതാനത്തേക്കിറങ്ങി അംപയര്‍മാരോട് കയര്‍ത്തപ്പോഴും ആരും ചോദ്യങ്ങളും വിമര്‍ശനങ്ങളും ഉന്നയിച്ചില്ല. പകരം ധോണിയുടെ ഹീറോയിസം എന്ന നിലക്കാണ് വാഴ്ത്തപ്പെട്ടത്. ധോണിക്കും സിഎസ്‌കെയ്ക്കും അനുകൂലമായി എല്ലാ കാര്യങ്ങളും ചെയ്യുന്നതാണ് കാണുന്നത്. ഇത് നല്ല രീതിയല്ലെന്നും ആരാധകര്‍ പറയുന്നു.

deepak chahar, ms dhoni

സിഎസ്‌കെയെ രണ്ട് വര്‍ഷം കൂടി വിലക്കണമെന്നും ചില ആരാധകര്‍ പറയുന്നു. ഇതിന് മുമ്പും ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് സിഎസ്‌കെ രണ്ട് വര്‍ഷത്തെ വിലക്ക് വാങ്ങിയത്. ഇതേ രീതിയില്‍ പോയാല്‍ വീണ്ടും വിലക്കുകയാണ് വേണ്ടതെന്നും അഭിപ്രായം ഉയരുന്നു. സിഎസ്‌കെയെ ഫൈനല്‍ കളിപ്പിക്കാന്‍ എല്ലാവരും കൈയഴഞ്ഞ് സഹായിക്കുന്നുണ്ട്.

ഡേവിഡ് മില്ലറുടെയും രാഹുല്‍ തെവാത്തിയയുടെയും ബാറ്റിങ്ങും ഔട്ടായ രീതിയും വിശ്വസിക്കാനാവുന്നില്ല. തെവാത്തിയ ഔട്ടായ ശേഷം യാതൊരു നിരാശയുമില്ലാതെ ചിരിച്ചുകൊണ്ടാണ് മടങ്ങിയത്. ഇതെല്ലാം തിരക്കഥ വ്യക്തമാക്കുന്നതാണ്. അംപയര്‍മാരും സിഎസ്‌കെയ്‌ക്കൊപ്പം നിന്നു. വിജയ് ശങ്കറുടെ ക്യാച്ച് റുതുരാജ് ഗെയ്ക് വാദ് എടുത്തത് ഔട്ടല്ലെന്നും പന്ത് നിലത്ത് തട്ടിയെന്നും ചില ആരാധകരും വാദിക്കുന്നു. ഇതും ഒത്തുകളിയുടെ ഭാഗമാണ്.

എന്നാല്‍ കൂടുതല്‍ പരിശോധനകളില്ലാതെ തേര്‍ഡ് അംപയര്‍ പെട്ടെന്ന് ഔട്ട് വിധിക്കുകയാണുണ്ടായത്. ഇതെല്ലാം ദുരൂഹമാണ്. സിഎസ്‌കെയോട് തോറ്റതിന് ശേഷവും ഗുജറാത്ത് താരങ്ങളെല്ലാം വളരെ സന്തോഷത്തിലാണ് കാണപ്പെട്ടത്. സാധാരണയുള്ള നിരാശ ഒരാളുടെയും മുഖത്തില്ലായിരുന്നു. തോല്‍വികളില്‍ പൊട്ടിത്തെറിക്കുന്ന നെഹ്‌റക്ക് പോലും നിരാശയില്ലായിരുന്നുവെന്നത് എന്താണ് വ്യക്തമാക്കുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

Story first published: Wednesday, May 24, 2023, 7:24 [IST]
Other articles published on May 24, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+