അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന്റെ ആവേശ ഫൈനല്‍ കാണാന്‍ കാത്തിരുന്ന ആരാധകരെ തീര്‍ത്തും നിരാശരാക്കിയാണ് മഴ തകര്‍ത്തു പെയ്തത്. തോരാതെ മഴ കനത്തപ്പോള്‍ മത്സരം റിസര്‍വ് ഡേയായ ഇന്നത്തേക്ക് മാറ്റിയിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സ്-സിഎസ്‌കെ സൂപ്പര്‍ ഫൈനലിന്റെ ആവേശം ഇന്നും മഴ ചോര്‍ത്തിക്കളയുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
ശക്തമായ മഴയുണ്ടാവുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകളുള്ളത്. അങ്ങനെ സംഭവിച്ചാല്‍ മത്സരം ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടാവും. ഇതോടെ സിഎസ്‌കെ റണ്ണേഴ്‌സപ്പാവുകയും ലീഗ് ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തുണ്ടായിരുന്ന ഗുജറാത്ത് ടൈറ്റന്‍സ് ചാമ്പ്യന്മാരാവുകയും ചെയ്യും. ഇത്തവണ കിരീടം പങ്കിടുന്ന രീതിയില്ലെന്ന നിലാപാടാണ് ബിസിസി ഐക്കുള്ളത്.

ഇപ്പോഴിതാ അഹമ്മദാബാദില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നിയമം മാറ്റണമെന്ന ആവിശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍. മഴയെത്തുടര്‍ന്ന് റിസര്‍വ് ഡേയിലും കളി നടക്കാതെ വന്നാല്‍ ലീഗ് ഘട്ടത്തിലെ പോയിന്റ് പട്ടിക നോക്കി കിരീട ജേതാക്കളെ തീരുമാനിക്കുന്നത് ശരിയായ രീതിയില്ല. വേദി മാറ്റണം അല്ലെങ്കില്‍ പ്ലേ ഓഫിലെ പ്രകടനം നോക്കണമെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്.
സിഎസ്‌കെയെ തോല്‍പ്പിക്കാനുള്ള തന്ത്രമാണിത്. അവസാന സീസണിലും ഫൈനല്‍ അഹമ്മദാബാദിലായിരുന്നു. ഗുജറാത്തിന് അനുകൂലമായാണ് ഇപ്പോള്‍ കാര്യങ്ങള്‍ നടക്കുന്നതെന്നും മഴയെത്തുടര്‍ന്ന് സിഎസ്‌കെയ്ക്ക് കിരീടം നഷ്ടമാവുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് ആരാധകര്‍ പറയുന്നത്. ഒന്നാം ക്വാളിഫയറില്‍ ഗുജറാത്തിനെ തകര്‍ത്താണ് സിഎസ്‌കെ ഫൈനലിലെത്തിയത്. അതുകൊണ്ട് തന്നെ കിരീടം സിഎസ്‌കെയാണ് അര്‍ഹിക്കുന്നത്.
മഴയുടെ പേരില്‍ ഏകപക്ഷീയമായി ഗുജറാത്തിന് കിരീടം നല്‍കുന്നത് ശരിയല്ല. മഴ കളിക്കാരുടെയോ ടീമിന്റെയോ പ്രശ്‌നമല്ല. അതുകൊണ്ട് തന്നെ വേദി മാറ്റുകയാണ് ശരിക്കും ബിസിസി ഐ ചെയ്യേണ്ടത്. എന്നാല്‍ ഗുജറാത്തിന് കിരീടം ലഭിക്കുന്ന തരത്തിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നത്. സിഎസ്‌കെ കപ്പടിച്ച് ധോണിക്ക് യാത്രയയപ്പ് നല്‍കാന്‍ കാത്തിരിക്കുകയാണ് എല്ലാവരും. അതുകൊണ്ട് തന്നെ മഴയുടെ പേരില്‍ കിരീടം വെറുതെ വിട്ടുകൊടുക്കാനാവില്ല.
മത്സരം നടക്കാത്ത പക്ഷം കിരീടം പങ്കുവെക്കുകയെങ്കിലും ചെയ്യണമെന്നും സിഎസ്‌കെ അത് അര്‍ഹിക്കുന്നുണ്ടെന്നുമാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ആരാധകരുടെ ആവിശ്യം നടക്കാന്‍ യാതൊരു സാധ്യതയുമില്ലെന്ന് പറയാം. മഴയെത്തുടര്‍ന്ന് മത്സരം നടക്കാതെ വന്നാല്‍ ഗുജറാത്തിന് കിരീടം ലഭിക്കുകയും സിഎസ്‌കെയ്ക്ക് കിരീടം ഇല്ലാതെ നാട്ടിലേക്ക് മടങ്ങേണ്ടി വരികയും ചെയ്യുമെന്നുറപ്പ്.

നേരത്തെ തന്നെ പ്രഖ്യാപിച്ച ഔദ്യോഗിക നിയമമായതിനാല്‍ ഇതിന് മാറ്റമുണ്ടായേക്കില്ല. അതുകൊണ്ട് തന്നെ സിഎസ്‌കെ ആരാധകര്‍ക്ക് നിരാശയോടെ മടങ്ങേണ്ടി വന്നേക്കും. ഇനി മഴ പെയ്യാതെ കളി നടക്കണമേയെന്ന് പ്രാര്‍ത്ഥിക്കാനെ സിഎസ്‌കെ ആരാധകര്‍ക്ക് സാധിക്കൂ. പക്ഷെ അത് നടക്കാന്‍ സാധ്യത കുറവാണെന്ന് പറയാം. ഇപ്പോഴും അഹമ്മദാബാദില്‍ മഴ പെയ്യുന്നുണ്ട്.
മുഴുവന്‍ ഓവറും എറിയാന്‍ സാധിക്കുന്ന തരത്തില്‍ ഫൈനല്‍ നടക്കാന്‍ സാധ്യത വളരെ കുറവാണ്. അഞ്ചോവറെങ്കിലും മത്സരം നടക്കാന്‍ സാധിച്ചാല്‍ മതിയായിരുന്നുവെന്നാണ് ഇപ്പോള്‍ എല്ലാവരുടെയും പ്രാര്‍ത്ഥന. എന്നാല്‍ അതിനുള്ള സാധ്യതയും കുറവാണെന്നതാണ് വസ്തുത. കൂടുതല്‍ ആളുകളും സിഎസ്‌കെയുടെ കിരീട നേട്ടം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഭാഗ്യം ഗുജറാത്തിനൊപ്പമാണെന്ന് തന്നെ ഇപ്പോള്‍ പറയേണ്ടി വരും.
സിഎസ്‌കെയ്ക്ക് കിരീടം നേടിയാല്‍ മുംബൈയുടെ അഞ്ച് കിരീടനേട്ടങ്ങളുടെ ഒപ്പമെത്താന്‍ സാധിക്കും. അതേ സമയം ഗുജറാത്തിന് തുടര്‍ച്ചയായ രണ്ടാം കിരീടമെന്ന നേട്ടത്തിലേക്കെത്താനും ഇത്തവണ സാധിക്കും. 2022ല്‍ അരങ്ങേറിയ ഗുജറാത്ത് തുടര്‍ച്ചയായി രണ്ട് കിരീടം നേടിയാല്‍ ടൂര്‍ണമെന്റിലെ വമ്പന്മാര്‍ക്കെല്ലാം അത് കടുത്ത തിരിച്ചടിയാവുമെന്ന കാര്യം ഉറപ്പാണ്.
ഇന്നലെ മത്സരത്തിനിടെ സ്‌ക്രീനില്‍ സിഎസ്‌കെ റണ്ണറപ്പുകളെന്ന് തെളിഞ്ഞത് വലിയ വിവാദമായിരുന്നു. ഒത്തുകളിയാണെന്ന ആരോപണം ശക്തമായി ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് മുന്‍കൂട്ടി തയ്യാറാക്കിവെച്ച കാര്‍ഡുകളിലൊന്നാണെന്നും ഗുജറാത്ത് റണ്ണറപ്പ്, ഗുജറാത്ത് ജേതാവ്, സിഎസ്‌കെ ജേതാവ് എന്നിങ്ങനെയെല്ലാമുള്ള കാര്‍ഡുകള്‍ നേരത്തെ തന്നെ തയ്യാറാക്കി വെല്‍ക്കും. ഇത് അബദ്ധത്തില്‍ ഇന്നലെ പ്രദര്‍ശിക്കപ്പെടുകയായിരുന്നു.