For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: 'ഇന്ന് കാക്ക മലര്‍ന്ന് പറക്കും', സിഎസ്‌കെയെ വാഴ്ത്തി ഗംഭീര്‍- ട്വീറ്റ് വൈറല്‍

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ കിരീടം ചെന്നൈ സൂപ്പര്‍ കിങ്‌സ് അലമാരയിലെത്തിച്ചിരിക്കുകയാണ്. കലാശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് സിഎസ്‌കെ അഞ്ചാം കിരീടം സ്വന്തമാക്കിയത്. കിരീട നേട്ടത്തില്‍
എംഎസ് ധോണിക്കും സംഘത്തിനും ആശംസാ പ്രവാഹമാണ്.

ഒട്ടുമിക്ക പ്രമുഖരും സിഎസ്‌കെയുടെ കിരീട നേട്ടത്തെ ആഘോഷമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ ഏറ്റവും കൗതുകമായത് മുന്‍ ഇന്ത്യന്‍ താരവും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ഉപദേഷ്ടാവുമായ ഗൗതം ഗംഭീറിന്റെ പ്രശംസയാണ്. എംഎസ് ധോണിയെ അവസരം ലഭിക്കുമ്പോഴെല്ലാം വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ഗംഭീര്‍ സിഎസ്‌കെയുടെ വിജയത്തെ പ്രശംസിച്ചുവെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ട്വിറ്ററിലൂടെയുള്ള ഗംഭീറിന്റെ അഭിനന്ദനം ഇതിനോടകം വൈറലായിക്കഴിഞ്ഞു.

gautam gambhir

'സിഎസ്‌കെയ്ക്ക് അഭിനന്ദനം, ഒരു കിരീടം നേടുകയെന്നത് പ്രയാസമാണ്, അഞ്ച് കിരീടം നേടുകയെന്നത് അവിശ്വസനീയം' എന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്. സാധാരണ ഗംഭീര്‍ ഇങ്ങനെ ചെയ്യാറില്ലെന്നും ഇന്ന് കാക്ക മലര്‍ന്ന് പറക്കുകയോ സൂര്യന്‍ പടിഞ്ഞാറുദിക്കുകയോ ചെയ്യുമെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്. 2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ കിരീട നേട്ടത്തിന്റെ എല്ലാ ക്രഡിറ്റും ധോണി കൊണ്ടുപോയത് മുതല്‍ ഗംഭീര്‍ കലിപ്പിലാണ്.

അന്ന് മുതല്‍ ധോണിയെ തരം കിട്ടുമ്പോഴെല്ലാം ഗംഭീര്‍ വിമര്‍ശിക്കാറുണ്ട്. ലോകകപ്പ് നേട്ടത്തിന്റെ വാര്‍ഷിക ആഘോഷമെത്തുമ്പോള്‍ ധോണിയെ പരോക്ഷമായി വിമര്‍ശിക്കാനും ഗംഭീര്‍ മറക്കാറില്ല. ഇത്തരത്തിലുള്ള ഗംഭീര്‍ ധോണിയുടെ കിരീട നേട്ടം ആഘോഷിക്കുന്നുവെന്നത് വളരെ കൗതുകമുള്ള കാര്യം തന്നെയാണ്. എന്നാല്‍ ധോണിയുമായി നേരിട്ടുകാണുമ്പോഴെല്ലാം സുഹൃത്തുക്കളെപ്പോലെ ഗംഭീര്‍ സംസാരിക്കാറുമുണ്ട്.

സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരന്തരം ധോണിയെ വേട്ടയാടുന്നതിന്റെ പേരില്‍ ആരാധകര്‍ ഗംഭീറിനെ എയറിലാക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ ഗംഭീര്‍ ധോണിയെ പ്രശംസിച്ചതിനെ വലിയ കൗതുകത്തോടെയാണ് ആരാധകര്‍ കാണുന്നത്. എന്തായാലും ഗംഭീറിന്റെ ട്വീറ്റ് ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഇതിനിടെ ഗംഭീറിന്റെ ട്വീറ്റ് വിരാട് കോലിയെ പരിഹസിക്കുന്നതാണെന്ന ആരോപണവുമായി ഒരു വിഭാഗം ആരാധകരും രംഗത്തെത്തി.

ഒരു കിരീടം നേടാന്‍ പ്രയാസമാണെന്ന വരി ആര്‍സിബിയേയും വിരാട് കോലിയേയും പരിഹസിക്കുന്നതാണെന്നാണ് ആരാധകര്‍ പറയുന്നത്. കോലിയോടുള്ള ശത്രുതയില്‍ നിന്നാണ് ഈ വാക്കുകള്‍ എഴുതിയതെന്നും കോലി ഫാന്‍സ് വിമര്‍ശിക്കുന്നു. കോലിയും ഗംഭീറും തമ്മിലുള്ള ശത്രുത ഏറെ നാളുകളായി തുടരുന്നതാണ്. ഗംഭീര്‍ കെകെആര്‍ നായകനായിരിക്കെയാണ് ഇരുവരും ആദ്യമായി നേര്‍ക്കുനേര്‍ എത്തുന്നത്.

csk

അന്നത്തെ ആ ദേഷ്യം ഇന്നും രണ്ട് പേര്‍ക്കുമുണ്ട്. അത് തെളിയിക്കുന്ന സംഭവങ്ങളാണ് ഈ സീസണില്‍ കണ്ടത്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും ആര്‍സിബിയും തമ്മിലുള്ള മത്സരത്തിനിടെ കോലിയും ഗംഭീറും കൊമ്പുകോര്‍ത്തിരുന്നു. കോലിയുടെ അമിത ആക്രമണോത്സകത ലഖ്‌നൗ താരങ്ങളെ പ്രകോപിപ്പിച്ചതും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളില്‍ ഗംഭീര്‍ ഇടപെട്ടതും പിന്നീട് കോലി-ഗംഭീര്‍ വാക്കേറ്റത്തിലേക്ക് കാര്യങ്ങളെത്തുകയും ചെയ്തത് എല്ലാവരും കണ്ടതാണ്.

കോലിയോട് വലിയ ദേഷ്യം മനസില്‍ കൊണ്ടുനടക്കുന്നയാളാണ് ഗംഭീര്‍. അത് ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നുവെന്നതാണ് ഇപ്പോഴത്തെ ട്വീറ്റ് വ്യക്തമാക്കുന്നത്. എന്തായാലും ഗംഭീറിന്റെ ട്വീറ്റിനടിയില്‍ നിരവധി കമന്റുകളാണെത്തുന്നത്. 16 സീസണ്‍ കളിച്ചിട്ടും ഒരു കപ്പ് പോലും നേടാത്ത കോലിയെ ഇങ്ങനെ വേദനിപ്പിക്കരുതെന്നാണ് ചില ആരാധകര്‍ പറയുന്നത്.

വിരാട് കോലി ഇതിഹാസമാണെന്നും ഇങ്ങനെ പരിഹസിക്കാന്‍ ഗംഭീറിന് എങ്ങനെയാണ് മനസുവന്നതെന്നും കോലിയുടെ നേട്ടങ്ങളോട് ഗംഭീറിന് അസൂയയാണെന്നും ചിലര്‍ പ്രതികരിക്കുന്നു. കോലിയോട് മാത്രമല്ല തന്നെക്കാള്‍ നന്നായി കളിക്കുന്ന എല്ലാ താരങ്ങളോടും ഗംഭീറിന് ദേഷ്യമാണെന്നും ആതാണ് ഇത്തരത്തില്‍ ഇതിഹാസങ്ങളെ പരിഹസിക്കുന്നതെന്നും ആരാധകര്‍ പറയുന്നു.

Story first published: Tuesday, May 30, 2023, 15:55 [IST]
Other articles published on May 30, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+