Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ചാംപ്യന്‍മാരുടെ പോക്കറ്റിലെത്തുക കോടികള്‍! റണ്ണറപ്പ് ഏറെ പിന്നിലല്ല, സമ്മാനത്തുക അറിയാം

ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗായ ഐപിഎല്ലിന്റെ കലാശപ്പോര് ഇന്നു അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുകയാണ്. തുടര്‍ച്ചയായി രണ്ടാം കിരീടം ലക്ഷ്യമിട്ട് ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സും അഞ്ചാം കിരീടം മോഹിച്ച് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ് കപ്പിനായി പോരടിക്കുന്നത്. ഞായറാഴ്ച നടക്കേണ്ടിയിരുന്ന ഫൈനല്‍ കനത്ത മഴയെ തുടര്‍ന്നാണ് റിസര്‍വ് ദിനമായ ഇന്നേക്കു മാറ്റിയിരിക്കുന്നത്.

കളി നിലവാരത്തിന്റെ കാര്യത്തില്‍ മാത്രമല്ല പ്രതിഫലത്തിന്റെ കാര്യത്തിലും നിലവില്‍ ഐപിഎല്ലിനെ വെല്ലാന്‍ ലോകത്ത് മറ്റൊരു ഫ്രാഞ്ചൈസി ലീഗ് ഇല്ലെന്നു തന്നെ പറയാം. കോടികളാണ് സമ്മാനത്തുകയായി വിജയികളെ കാത്തിരിക്കുന്നത്. ചാംപ്യന്‍മാര്‍ക്കും റണ്ണറപ്പിനും മാത്രമല്ല പ്ലേഓഫിലെത്തി മൂന്നും നാലും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത ടീമുകള്‍ക്കും കോടികള്‍ ലഭിക്കും. ടൂര്‍ണമെന്റിലെ സമ്മാനത്തുകയെക്കുറിച്ച് അറിയാം.

IPL WINNERS

ടീമുകള്‍ക്കു വേണ്ടി മാത്രം 46.5 കോടി രൂപയാണ് ബിസിസിഐ ചെലവഴിക്കുന്നത്. ചാംപ്യന്‍മാരാവുന്ന ടീമിനു ലഭിക്കുക 20 കോടി രൂപയാണ്. റണ്ണറപ്പിന് 13 കോടിയും സമ്മാനത്തുകയായി ലഭിക്കും. ഇത്തവണ മൂന്നാംസ്ഥാനക്കാരായത് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യസാണ്. രണ്ടാം ക്വാളിഫയറില്‍ ജിടിയോടു തോറ്റ് പുറത്തായ അവര്‍ക്കു ഏഴു കോടിയാണ് സമ്മാനത്തുകയായി കിട്ടുക. എലിമിനേറ്ററില്‍ മുംബൈയോടു പരാജയപ്പെട്ട് നാലാമതെത്തിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു 6.5 കോടി രൂപയും ലഭിക്കും.

ടീമുകള്‍ക്കു മാത്രമല്ല ടൂര്‍ണമെന്റില്‍ മിന്നുന്ന പ്രകടനം നടത്തിയ കളിക്കാര്‍ക്കും ക്യാഷ് പ്രൈസ് നല്‍കുന്നുണ്ട്. സീസണില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്ത് ടോപ്‌സ്‌കോറര്‍ക്കുളള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കുന്ന താരത്തിനു 15 ലക്ഷം രൂപയാണ് ലഭിക്കുക. അതുപോലെ തന്നെ കൂടുതല്‍ വിക്കറ്റുകളെടുത്ത് പര്‍പ്പിള്‍ ക്യാപ്പിനു അവകാശിയാവുന്ന ബൗളര്‍ക്കും 15 ലക്ഷം രൂപ സമ്മാനമായി ലഭിക്കും.

SHUBMAN GILL

ഇത്തവണ ഓറഞ്ച് ക്യാപ്പ് ഗുജറാത്ത് ടൈറ്റന്‍സിന്റെ ഇന്ത്യന്‍ ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്‍ ഉറപ്പിച്ചു കഴിഞ്ഞു. 16 മല്‍സരങ്ങളില്‍ നിന്നും 851 റണ്‍സുമായി താരം ബഹുദൂരം മുന്നിലാണ്. 730 റണ്‍സോടെ രണ്ടാംസ്ഥാനത്തുള്ളത് പ്ലേഓഫിലെത്താതെ പുറത്തായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ ഫഫ് പ്ലെസിയാണ്. പക്ഷെ ബൗളിങില്‍ ഓറഞ്ച് ക്യാപ്പിനായി വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. ഫൈനലില്‍ ജിടിക്കായി കളിക്കുന്ന മൂന്നു പേരാണ് ആദ്യത്തെ മൂന്ന് സ്ഥാനങ്ങളില്‍. 28 വിക്കറ്റുകളോടെ മുഹമ്മദ് ഷമിയാണ് ഒന്നാംസ്ഥാനത്ത്. 27 വിക്കറ്റുകളുള്ള റാഷിദ് ഖാന്‍ രണ്ടാംസ്ഥാനത്തും 24 വിക്കറ്റുകളുള്ള മോഹിത് ശര്‍മ മൂന്നാംസ്ഥാനത്തുമുണ്ട്.

ടൂര്‍ണമെന്റിലെ എമേര്‍ജിങ് പ്ലെയറായി തിരഞ്ഞെടുക്കപ്പെടുന്ന കളിക്കാരനു 20 ലക്ഷം രൂപയാണ് ക്യാഷ് പ്രൈസ്. ഇതു കൂടാതെ സീസണിലെ ഏറ്റവും മൂല്യമേറിയ കളിക്കാരനു 12 ലക്ഷം രൂപയും പവര്‍ പ്ലെയര്‍ ഓഫ് ദി സീസണ്‍, സൂപ്പര്‍ സ്‌ട്രൈക്കര്‍ ഓഫ് ദി സീസണ്‍ എന്നിവ നേടുന്നയാള്‍ക്കു 15 ലക്ഷം രൂപ വീതവും ഗെയിം ചേഞ്ചര്‍ ഓഫ് ദി സീസണിനു 12 ലക്ഷം രൂപയും ലഭിക്കും.

Story first published: Monday, May 29, 2023, 16:14 [IST]
Other articles published on May 29, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+