For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഫൈനല്‍ ഒത്തുകളി തന്നെ! തെളിവ് പുറത്ത്? സംശയം പ്രകടിപ്പിച്ച് ആരാധകര്‍

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള കലാശപ്പോരാട്ടം ഒത്തുകളിയാണോയെന്നു സംശയം പ്രകടിപ്പിച്ച് ക്രിക്കറ്റ് പ്രേമികള്‍. ഫൈനലിനു മുമ്പ് മല്‍സരവേദിയായ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലെ വലിയ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട കാര്യമാണ് ആരാധകരുടെ സംശയത്തിനു വഴിയൊരുക്കിയത്.

ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ പങ്കുവച്ചതോടെ ക്രിക്കറ്റ് പ്രേമികള്‍ ഇതു ഏറ്റെടുക്കുകയും വളരെ പെട്ടെന്നു ഇതു വൈറലായി മാറുകയും ചെയ്തു. 'റണ്ണര്‍ അപ്പ് ചെന്നൈ സൂപ്പര്‍ കിങ്‌സ്' എന്നു സ്റ്റേഡിയത്തിലെ കൂറ്റന്‍ സ്‌ക്രീനില്‍ കാണിച്ചപ്പോഴുള്ള ചിത്രമാണ് ഫൈനല്‍ ഒത്തുകളിയാണോയെന്നു പലരും സംശയം പ്രകടപിപ്പിക്കാനുള്ള കാരണം.

DHONI - HARDIK

ഗുജറാത്ത് ടൈറ്റന്‍സ് ടീമിന്റെ ആരാധകര്‍ ഈ ഫോട്ടോയ്ക്കു താഴെ ആഹ്ലാദം പ്രകടിപ്പിച്ചപ്പോള്‍ എംഎസ് ധോണിയുടെയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും ആരാധകരാണ് നിരാശയും രോഷവുമെല്ലാം പ്രകടിപപ്പിച്ചത്. എല്ലാം ഒത്തുകളിയാണ്. വിജയികളെയെല്ലാം നേരത്തേ തീരുമാനിച്ചു കഴിഞ്ഞു. ചെന്നൈ സൂപ്പര്‍ കിങ്‌സായിരിക്കും റണ്ണറപ്പ്. ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള ഫൈനല്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ എന്താണിത്? റണ്ണറപ്പ് സിഎസ്‌കെയെന്നു കാണിച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്നും ആരാധകര്‍ ചോദിക്കുന്നു.

സ്‌ക്രീന്‍ ടെസ്റ്റിങിന്റെ പേരില്‍ എത്ര പണം നല്‍കി? ഗയ്‌സ്, ഇതൊരു കെണിയാണ്. സിഎസ്‌കെയാണ് വിജയിക്കാന്‍ പോവുന്നത്. ഒത്തുകളി തന്നെയാണിത്. എന്തുകൊണ്ടാണ് അവര്‍ സ്‌ക്രീന്‍ ടെസ്റ്റില്‍ സിഎസ്‌കെ റണ്ണറപ്പെന്നു കാണിച്ചിരിക്കുന്നത്? ഈ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തോല്‍ക്കുകയാണെങ്കില്‍ ഐപിഎല്‍ ഒത്തുകളിയാണെന്നും നേരത്തേ തയ്യാറാക്കിയ തിരക്കഥയാണെന്നും എല്ലാവരും ഉറപ്പിക്കും. ഇനി സിഎസ്‌കെയാണ് ജയിക്കുന്നതെങ്കില്‍ അതു വെറും സ്‌ക്രീന്‍ ടെസ്റ്റിങ് ആണെന്നായിരിക്കും അവരുടെ അവകാശവാദമെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അതേസമയം, യഥാര്‍ഥത്തില്‍ ഫൈനലിനു മുന്നോടിയായുളള സ്‌ക്രീന്‍ ടെസ്റ്റിങ് തന്നെയായിരുന്നു ഇത് എന്നതാണ് യാഥാര്‍ഥ്യം. സിഎസ്‌കെ റണ്ണറപ്പ് എന്നതു പോലെ ജിടി റണ്ണറപ്പ് എന്നും സിഎസ്‌കെ ചാംപ്യന്‍സ്, ജിടി ചാംപ്യന്‍സ് എന്നും സ്‌ക്രീനില്‍ തെളിഞ്ഞിട്ടുണ്ടാവുമെന്നും പക്ഷെ സിഎസ്‌കെ റണ്ണറപ്പ് എന്നതു മാത്രം ചിലര്‍ ഫോട്ടോയെടുത്ത് അനാവശ്യ വിവാദത്തിനു വഴിയൊരുക്കുകയാണെന്നുമാണ് വ്യക്തമായിരിക്കുന്നത്.

CSK RUNNER UP

screen shot

തുടര്‍ച്ചയായ രണ്ടാം ഐപിഎല്‍ കിരീടം തേടിയാണ് ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ് ഇത്തവണയിറങ്ങുന്നത്. കഴിഞ്ഞ തവണ സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്തായിരുന്നു ജിടി ജേതാക്കളായത്. എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ലക്ഷ്യം അഞ്ചാം ഐപിഎല്‍ ട്രോഫിയാണ്. ഇത്തവണ ചാംപ്യന്മാരായാല്‍ അഞ്ചു കിരീടങ്ങളെന്ന മുംബൈ ഇന്ത്യന്‍സിന്റെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പവും സിഎസ്‌കെയെത്തും.

കണക്കുകളെടുത്താല്‍ ചെന്നൈയ്ക്കെതിരേ ഗുജറാത്തിനാണ് മുന്‍തൂക്കം. ഇതുവരെ നാലു തവണയാണ് ഇരുടീമുകളും കൊമ്പുകോര്‍ത്തത്. ഇതില്‍ മൂന്നു തവണയും വിജയം ജിടിക്കായിരുന്നു. കഴിഞ്ഞ തവണ ഇരുപാദങ്ങളിലും സിഎസ്‌കെയെ തകര്‍ത്തുവിട്ട ജിടി ഇത്തവണ ഉദ്ഘാടന മല്‍സരത്തിലും വിജയം കൊയ്തിരുന്നു.

ഏറ്റവും അവസാനമായി നടന്ന ആദ്യ ക്വാളിഫയറില്‍ പക്ഷെ സിഎസ്‌കെ ഇതിനു കണക്കുതീര്‍ത്തു. ഹോംഗ്രൗണ്ടായ ചെന്നൈയിലെ ചെപ്പോക്കില്‍ പോരാട്ടത്തില്‍ ജിടിയെ 15 റണ്‍സിനു തോല്‍പ്പിച്ച് സിഎസ്‌കെ ഫൈനലിലേക്കു മുന്നേറുകയായിരുന്നു. അതേസമയം, ചെന്നൈയും ഗുജറാത്തും തമ്മിലുള്ള ഫൈനല്‍ മഴയെ തുടര്‍ന്ന് ടോസ് പോലും നടത്താന്‍ കഴിയാതെ വൈകുകയാണ്. 7.30നു തുടങ്ങേണ്ടിയിരുന്ന മല്‍സരം 10 മണി കഴിഞ്ഞിട്ടും ആരംഭിച്ചിട്ടില്ല. മല്‍സരം ഇന്നു (ഞായര്‍) നടത്താന്‍ സാധിക്കാതെ വന്നാല്‍ റിസര്‍വ് ദിനമായ തിങ്കളാഴ്ചയായിരിക്കും ഫൈനല്‍.

Story first published: Sunday, May 28, 2023, 21:36 [IST]
Other articles published on May 28, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+