For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഹര്‍ദിക്കിന്റെ വലിയ മണ്ടത്തരം! കളി തോല്‍പ്പിച്ചത് ആ തീരുമാനം- നെഹ്‌റക്കും വിമര്‍ശനം

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ ഒന്നാം ക്വാളിഫയറില്‍ സിഎസ്‌കെ ഫൈനല്‍ സീറ്റുറപ്പിച്ചിരിക്കുകയാണ്. കരുത്തരായ ഗുജറാത്ത് ടൈറ്റന്‍സിനെ 15 റണ്‍സിന് തോല്‍പ്പിച്ചാണ് സിഎസ്‌കെ തങ്ങളുടെ 10ാം ഫൈനല്‍ ടിക്കറ്റുറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ ഏഴ് വിക്കറ്റിന് 172 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഗുജറാത്ത് 157 റണ്‍സിന് ഓള്‍ഔട്ടായി.

ഇതിന് മുമ്പ് മൂന്ന് തവണ നേരിട്ടപ്പോഴും ഗുജറാത്ത് സിഎസ്‌കെയെ തോല്‍പ്പിച്ചിരുന്നു. റണ്‍സ് പിന്തുടരാന്‍ മിടുക്കന്മാരായ ഗുജറാത്ത് അനായാസമായി മറികടക്കുമെന്ന് കരുതിയ സ്‌കോറാണ് എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിക്ക് മികവിന് മുന്നില്‍ തടുക്കപ്പെട്ടത്. ഗുജറാത്തിന്റെ തോല്‍വി തികച്ചും അപ്രതീക്ഷിതമായിരുന്നു. ഇപ്പോഴിതാ ഗുജറാത്തിനെ തോല്‍പ്പിച്ചത് ഹര്‍ദിക്കിന്റെ വലിയ മണ്ടത്തരമാണെന്ന അഭിപ്രായം ശക്തമാവുകയാണ്.

hardik pandya

ഹര്‍ദിക്കിന്റെയും ആശിഷ് നെഹ്‌റയുടെയും ചില തീരുമാനങ്ങള്‍ പാളിയതാണ് ടീമിന്റെ തോല്‍വിക്ക് കാരണമായതെന്നാണ് ആരാധകര്‍ പറയുന്നത്. അത് ഏറെക്കുറെ സത്യമാണെന്ന് തന്നെ പറയാം. ബാറ്റിങ് ഓഡറിലെ മാറ്റമാണ് ആരാധകര്‍ പ്രധാനമായും വിമര്‍ശിക്കുന്നത്. ബംഗളൂരുവിനെതിരേ മൂന്നാം നമ്പറില്‍ ഇറങ്ങി തകര്‍പ്പന്‍ ഫിഫ്റ്റിയോടെ ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായകമാവാന്‍ വിജയ് ശങ്കറിന് സാധിച്ചിരുന്നു.

എന്നാല്‍ ചെന്നൈക്കെതിരേ ഗുജറാത്ത് ബാറ്റിങ് ഓഡര്‍ പൊളിച്ചു. മൂന്നാം നമ്പറില്‍ നായകന്‍ ഹര്‍ദിക് പാണ്ഡ്യയാണെത്തിയത്. 7 പന്തില്‍ 8 റണ്‍സ് മാത്രം നേടി ഹര്‍ദിക് പുറത്തായി. ഇതാണ് ടീമിനെ സമ്മര്‍ദ്ദത്തിലാക്കിയതും തോല്‍വിയിലേക്ക് നയിച്ചതും. വിജയ് ശങ്കറിനെ ആറാം നമ്പറില്‍ ഫിനിഷര്‍ റോളില്‍ കളിപ്പിച്ചത് ആന മണ്ടത്തരമാണെന്നാണ് ആരാധക പക്ഷം.

ഹര്‍ദിക്കിനെ പരിക്ക് വേട്ടയാടുന്നുണ്ട്. അതുകൊണ്ടാണ് താരം ബൗളിങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഫിറ്റ്‌നസ് പ്രശ്‌നങ്ങളുണ്ടെന്നിരിക്കെ ഹര്‍ദിക് പാണ്ഡ്യ മൂന്നാം നമ്പറില്‍ കളിക്കേണ്ടിയിരുന്നില്ല. ഫിനിഷര്‍ റോളിലേക്കോ അഞ്ചാം നമ്പറിലോ കളിക്കാമായിരുന്നു. തമിഴ്‌നാട്ടുകാരനാണ് വിജയ് ശങ്കര്‍. അതുകൊണ്ട് തന്നെ ചെന്നൈ പിച്ചില്‍ വലിയ അനുഭവസമ്പത്തും അദ്ദേഹത്തിനുണ്ട്. അവസാന മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടി ഫോമിലുമായിരുന്നു.

എന്നിട്ടും ബാറ്റിങ് പൊസിഷന്‍ മാറ്റിയത് മണ്ടത്തരമായി. ദസുന്‍ ഷണകയെ ഗ്രൂപ്പു ഘട്ടത്തില്‍ അധികം കളിപ്പിക്കാതെ നിര്‍ണ്ണായകമായ പ്ലേ ഓഫ് മത്സരങ്ങളില്‍ കളിപ്പിക്കുന്നത് ടീമിന് ഗുണം ചെയ്യില്ല. ആര്‍സിബിക്കെതിരേ ഡെക്കിന് പുറത്തായ ഷണക സിഎസ്‌കെയ്‌ക്കെതിരേ 16 പന്തില്‍ 17 റണ്‍സാണ് നേടിയത്. ഷണകയെ പ്ലേയിങ് 11 വേണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

ഡേവിഡ് മില്ലറെ ഇറക്കുന്നതിന് മുമ്പ് വിജയ് ശങ്കറെ കളിപ്പിച്ചിരുന്നെങ്കില്‍ കളി മാറിയേനെയെന്നും മില്ലര്‍ (4) പെട്ടെന്ന് പുറത്തായതാണ് ഗുജറാത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചതെന്നും ആരാധകര്‍ പറയുന്നു. അവസാന ഓവറുകളില്‍ റാഷിദ് ഖാന്‍ (16 പന്തില്‍ 30) വെടിക്കെട്ട് നടത്തി ശ്രമം നടത്തിയെങ്കിലും വിജയത്തിലേക്കെത്തിക്കാനായില്ല. ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാരുടെ മെല്ലപ്പോക്ക് ബാറ്റിങ് ശൈലിയും ഗുജറാത്തിന്റെ തോല്‍വിക്ക് കാരണമായി.

hardik pandya

ശുബ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, ഹര്‍ദിക് പാണ്ഡ്യ, ദസുന്‍ ഷണക എന്നിവര്‍ക്കൊന്നും വലിയ സ്‌ട്രൈക്കറേറ്റില്‍ കളിക്കാനായില്ല. ഇതാണ് തോല്‍വിക്ക് കാരണമായത്. പവര്‍പ്ലേയടക്കം മുതലാക്കാന്‍ സാധിക്കാതെ പോയത് ഗുജറാത്തിന് സമ്മര്‍ദ്ദം നല്‍കി. സ്പിന്നര്‍മാരെ ഉപയോഗിക്കുന്നതില്‍ സിഎസ്‌കെയുടെ അത്ര മികവ് കാട്ടാന്‍ ഗുജറാത്തിനായില്ല. റാഷിദ് ഖാനും നൂര്‍ അഹമ്മദും മികച്ച പ്രകടനം നടത്തിയെങ്കിലും ജഡേജയും മഹേഷ് തീക്ഷണയും സൃഷ്ടിച്ച ഇംപാക്ട് സൃഷ്ടിച്ചില്ല.

ബാറ്റിങ്ങിലാണ് ഗുജറാത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിയത്. രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ പിച്ചില്‍ ഈര്‍പ്പം ഉണ്ടാവുമെന്നും ബാറ്റിങ് അനായാസമാവുമെന്നുമുള്ള ഗുജറാത്ത് നായകന്‍ ഹര്‍ദിക്കിന്റെ കണക്കുകൂട്ടതല്‍ തെറ്റി. പിച്ചില്‍ പ്രതീക്ഷിച്ച മഞ്ഞുവീഴ്ച രണ്ടാമത് ബാറ്റ് ചെയ്തപ്പോള്‍ ഉണ്ടായില്ല. ഇത് സിഎസ്‌കെ സ്പിന്നര്‍മാര്‍ നന്നായി മുതലാക്കി പന്തെറിഞ്ഞതോടെ ഗുജറാത്തിന്റെ ചീട്ടും കീറി.

Story first published: Wednesday, May 24, 2023, 6:47 [IST]
Other articles published on May 24, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+