For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: കോണ്‍വേ ഷോ, ധോണിയുടെ ഉത്തമ പകരക്കാരന്‍! സിഎസ്‌കെയുടെ ക്യാപ്റ്റനാക്കാം

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ പ്ലേ ഓഫ് സീറ്റുറപ്പിക്കാനിറങ്ങിയ സിഎസ്‌കെ ഡല്‍ഹിക്കെതിരേ വമ്പന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയിരിക്കുകയാണ്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 223 എന്ന കൂറ്റന്‍ സ്‌കോറാണ് സിഎസ്‌കെ അടിച്ചെടുത്തത്. ഡല്‍ഹിക്കെതിരേ ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡും സിഎസ്‌കെ സ്വന്തം പേരിലാക്കി. എവേ മത്സരത്തില്‍ സിഎസ്‌കെയുടെ മറ്റൊരു തകര്‍പ്പന്‍ പ്രകടനമാണ് ഡല്‍ഹിയില്‍ കണ്ടത്.

ഡല്‍ഹിക്കെതിരേ സിഎസ്‌കെയുടെ ടോപ് സ്‌കോററായത് ഡെവോണ്‍ കോണ്‍വേയാണ്. ഇടം കൈയന്‍ ഓപ്പണര്‍ 52 പന്ത് നേരിട്ട് 87 റണ്‍സാണ് അടിച്ചെടുത്തത്. 11 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 167ന് മുകളില്‍ സ്‌ട്രൈക്കറേറ്റിലാണ് താരത്തിന്റെ ബാറ്റിങ്. അവസാന സീസണില്‍ സിഎസ്‌കെയിലെത്തിയ കോണ്‍വേക്ക് പ്രതീക്ഷിച്ച പ്രകടനം നടത്താനായിരുന്നില്ല. എന്നാല്‍ ഇത്തവണ ഇതിന്റെ എല്ലാ ക്ഷീണവും തീര്‍ത്ത് സിഎസ്‌കെയുടെ നട്ടെല്ലായി മാറിയിരിക്കുകയാണ് കോണ്‍വേ.

devon conway

ഈ സീസണില്‍ സിഎസ്‌കെയുടെ റണ്‍വേട്ടക്കാരില്‍ തലപ്പത്താണ് കോണ്‍വേ. 14 മത്സരത്തില്‍ നിന്ന് 545 റണ്‍സാണ് അദ്ദേഹം ഇതുവരെ നേടിയത്. ഇതില്‍ അഞ്ച് ഫിഫ്റ്റിയും ഉള്‍പ്പെടും. 54ന് മുകളില്‍ ശരാശരിയും 135ന് മുകളില്‍ സ്‌ട്രൈക്കറേറ്റും കോണ്‍വേക്കുണ്ട്. കോണ്‍വേ-റുതുരാജ് കൂട്ടുകെട്ട് ഈ സീസണില്‍ 1000ന് മുകളില്‍ റണ്‍സാണ് അടിച്ചെടുത്തത്.

പ്രധാന മത്സരങ്ങളില്‍ സിഎസ്‌കെയുടെ നട്ടെല്ലായി മാറാന്‍ കോണ്‍വേക്ക് സാധിച്ചു. രാജസ്ഥാനെതിരേ 38 പന്തില്‍ 50, ആര്‍സിബിക്കെതിരേ 45 പന്തില്‍ 83, ഹൈദരാബാദിനെതിരേ 57 പന്തില്‍ പുറത്താവാതെ 77, കെകെആറിനെതിരേ 40 പന്തില്‍ 56, പഞ്ചാബിനെതിരേ 52 പന്തില്‍ പുറത്താവാതെ 92, ഇപ്പോള്‍ ഡല്‍ഹിക്കെതിരേ 52 പന്തില്‍ 87. പതിയെ തുടങ്ങി കത്തിക്കയറുന്ന കോണ്‍വേ സിഎസ്‌കെയ്‌ക്കൊപ്പം ദീര്‍ഘനാളുണ്ടാവുമെന്നുറപ്പ്.

വലിയ പ്രതീക്ഷവെച്ച ബെന്‍ സ്റ്റോക്‌സ് ഈ സീസണില്‍ നിരാശപ്പെടുത്തുകയും പിന്നീട് പരിക്കേറ്റ് പുറത്താവുകയും ചെയ്തു. സൂപ്പര്‍ താരത്തിന്റെ അഭാവം നികത്താന്‍ സാധിച്ചത് കോണ്‍വേയുടെ വെടിക്കെട്ട് പ്രകടനംകൊണ്ടാണെന്ന് പറയാം. ഓപ്പണിങ്ങില്‍ റുതുരാജും കോണ്‍വേയും ചേര്‍ന്ന് നല്‍കുന്ന മിന്നല്‍ തുടക്കമാണ് മിക്ക മത്സരങ്ങളിലും സിഎസ്‌കെയ്ക്ക് അടിത്തറ പാകിയത്. പ്ലേ ഓഫിലേക്കെത്തിയാലും ഇവരില്‍ തന്നെയാണ് സിഎസ്‌കെയുടെ പ്രതീക്ഷ.

rurturaj gaikwad, devon conway

എംഎസ് ധോണി ഈ സീസണോടെ കളിനിര്‍ത്തിയാല്‍ മറ്റൊരു വിക്കറ്റ് കീപ്പറെ തേടേണ്ട ആവിശ്യം സിഎസ്‌കെയ്ക്കില്ല. കാരണം കോണ്‍വേ ആ സ്ഥാനം നികത്താനുണ്ട്. മികച്ച വിക്കറ്റ് കീപ്പറായ കോണ്‍വേയെ സിഎസ്‌കെയ്ക്ക് നായകസ്ഥാനത്തേക്കും പരിഗണിക്കാം. ന്യൂസീലന്‍ഡ് താരം സിഎസ്‌കെയുടെ പദ്ധതികള്‍ക്ക് അനുയോജ്യനായ താരമാണ്. അവസരത്തിനൊത്ത് റണ്‍സുയര്‍ത്തി കളിക്കാന്‍ കഴിവുണ്ട്. നായകനെന്ന നിലയില്‍ ഇതുവരെ അവസരം ലഭിച്ചിട്ടില്ല.

എന്നാല്‍ മികച്ച ക്രിക്കറ്റ് ബുദ്ധി കോണ്‍വേക്കുണ്ട്. ധോണിക്ക് ശേഷം സിഎസ്‌കെയെ നയിക്കാന്‍ ആരെന്ന ചോദ്യത്തിന് കോണ്‍വേയെന്ന ഉത്തരത്തിലേക്കെത്തിയാലും അത്ഭുതപ്പെടാനാവില്ല. രവീന്ദ്ര ജഡേജ പ്രതീക്ഷക്കൊത്ത് ഉയരാത്തതിനാലാണ് അദ്ദേഹത്തെ നായകസ്ഥാനത്ത് നിന്ന് മാറ്റിയത്. റുതുരാജ് ഗെയ്ക് വാദിനെ നായകസ്ഥാനത്തേക്കെത്തിച്ചാല്‍ സീനിയേഴ്‌സിനെ നയിക്കുക പ്രയാസം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമായിട്ടുള്ള താരത്തെയാണ് സിഎസ്‌കെയ്ക്കാവശ്യം.

അങ്ങനെ നോക്കിയാല്‍ നിലവില്‍ ഏറ്റവും അനുയോജ്യന്‍ കോണ്‍വേയാണ്. ബെന്‍ സ്‌റ്റോക്‌സിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കെത്തിക്കുന്നത് മണ്ടത്തരമാണ്. പരിക്ക് മിക്കപ്പോഴും വില്ലനാവുന്ന താരമാണ് സ്‌റ്റോക്‌സ്. കൂടാതെ ഇംഗ്ലണ്ട് ടെസ്റ്റ് നായകനെന്ന നിലയില്‍ അന്താരാഷ്ട്ര മത്സരങ്ങളും തിരക്കും അദ്ദേഹത്തിനുണ്ട്. ഇക്കാരണങ്ങളാലെല്ലാം കോണ്‍വേയെ സിഎസ്‌കെയ്ക്ക് നായകനാക്കാവുന്നതാണ്.

ഡല്‍ഹിക്കെതിരേ ജയിച്ചാല്‍ സിഎസ്‌കെയ്ക്ക് പ്ലേ ഓഫ് സീറ്റുറപ്പിക്കാം. ഇത്രയും വലിയ ടോട്ടല്‍ വിജയകരമായി മറികടന്ന് സിഎസ്‌കെയുടെ വഴിയടക്കാന്‍ ഡല്‍ഹിക്ക് സാധിക്കുമോയെന്ന് കണ്ടറിയാം.

Story first published: Saturday, May 20, 2023, 17:47 [IST]
Other articles published on May 20, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+