For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: തലൈവരേ...ഖലീലിനെ പഞ്ഞിക്കിട്ട് ധോണി! തട്ടകത്തില്‍ ബാറ്റിങ് വെടിക്കെട്ട്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ വീണ്ടും തന്റെ ബാറ്റിങ് കരുത്തുകാട്ടി എംഎസ് ധോണി. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ നിര്‍ണ്ണായക സമയത്ത് ബാറ്റ് ചെയ്യാനെത്തി 9 പന്തില്‍ 20 റണ്‍സാണ് ധോണി നേടിയത്. ഒരു ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 222.22 സ്‌ട്രൈക്കറേറ്റിലാണ് ധോണിയുടെ പ്രകടനം. സിഎസ്‌കെയുടെ സ്‌കോര്‍ബോര്‍ഡ് 150 കടക്കാന്‍ പ്രയാസപ്പെടവെയാണ് ധോണി ആരാധകര്‍ക്ക് ബാറ്റിങ് വിരുന്നൊരുക്കിയത്.

ആദ്യത്തെ മൂന്ന് പന്ത് നേരിട്ട് 1 റണ്‍സ് മാത്രമാണ് ധോണി നേടിയത്. എന്നാല്‍ പിന്നീടങ്ങോട്ട് ധോണി കളം നിറയുകയായിരുന്നു. 19ാം ഓവര്‍ എറിയാനെത്തിയ ഖലീല്‍ അഹമ്മദിന്റെ ഓവറില്‍ ധോണി വിശ്വരൂപം കാട്ടി. രണ്ട് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെയാണ് ധോണി തകര്‍ത്തടിച്ചത്. 41ലും തന്റെ ഫിനിഷിങ് മികവിനോട് കിടപിടിക്കാന്‍ ആളില്ലെന്ന് തെളിയിക്കുന്ന ബാറ്റിങ് പ്രകടനമാണ് സിഎസ്‌കെ നായകന്‍ കാഴ്ചവെച്ചത്.

ms dhoni

19ാം ഓവറിലെ ആദ്യ പന്തില്‍ സിംഗിളെടുത്ത ധോണിക്ക് മൂന്നാം പന്തില്‍ വീണ്ടും സ്‌ട്രൈക്ക് ലഭിച്ചു. ധോണിക്കെതിരേ സ്ലോവര്‍ ഷോര്‍ട്ട്‌ബോള്‍ ഉപയോഗിച്ച ഖലീലിന് പിഴച്ചു. ധോണി പ്രതീക്ഷിച്ചിരുന്ന പന്ത് പോലെയായിരുന്നു താരത്തിന്റെ ഷോട്ട്. മിഡ് വിക്കറ്റിന് മുകളിലൂടെ പന്ത് ഗ്യാലറിയിലേക്ക്. തൊട്ടടുത്ത പന്ത് വൈഡ് യോര്‍ക്കറിന് ശ്രമിച്ച ഖലീലിന് പിഴച്ചു.

പന്ത് വൈഡായി. തൊട്ടടുത്ത പന്തും വൈഡ് ലങ്ത് പന്ത് പരീക്ഷിച്ച ഖലീലിനെ സിക്‌സറിന് ധോണി ശ്രമിച്ചപ്പോള്‍ എഡ്ജായെങ്കിലും ഷോര്‍ട്ട് തേര്‍ഡിലൂടെ ബൗണ്ടറിയായി. അഞ്ചാം പന്തില്‍ രണ്ട് റണ്‍സെടുത്ത ധോണി ആറാം പന്തും അതിര്‍ത്തി കടത്തി. ഖലീലിന്റെ ഓവറിനെ നന്നായി മുതലാക്കാന്‍ ധോണി. ഈ ഓവറില്‍ 21 റണ്‍സാണ് നേടിയെടുത്തത്. അവസാന ഓവറില്‍ ധോണിയുടെ ബാറ്റിങ് വെടിക്കെട്ട് പ്രതീക്ഷിച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍ അതിന് സാധിച്ചില്ല.

മിച്ചല്‍ മാര്‍ഷെറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് രവീന്ദ്ര ജഡേജ ബൗണ്ടറി പായിച്ചു. രണ്ടാം പന്തില്‍ ജഡേജയെ മാര്‍ഷ് പുറത്താക്കിയത് ധോണിയുടെ ബാറ്റിങ്ങിനെയും ബാധിച്ചു. അഞ്ചാം പന്തില്‍ സ്ലോ ബോളെറിഞ്ഞ മാര്‍ഷിനെ സിക്‌സറിന് ശ്രമിച്ച ധോണി വാര്‍ണര്‍ക്ക് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. ചെന്നൈയിലെ ബാറ്റിങ് പിച്ചാണെങ്കിലും ഇന്ന് ഈര്‍പ്പം കൂടുതലായതിനാല്‍ പ്രതീക്ഷിച്ച ബാറ്റിങ് പ്രകടനമുണ്ടായില്ല.

ms dhoni

ഈ സമയത്താണ് ധോണിയുടെ നിര്‍ണ്ണായക കാമിയോ പിറക്കുന്നത്. സിഎസ്‌കെയുടെ മത്സരം കാണാന്‍ തട്ടകത്തിലെത്തിയ ആരാധകരെ നിരാശരാക്കാത്ത ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ ധോണിക്കായി. നിലവിലെ പല യുവതാരങ്ങളും ഫിറ്റ്‌നസ് പ്രശ്‌നങ്ങളെത്തുടര്‍ന്ന് അതിവേഗം ഓടാന്‍ പ്രയാസപ്പെടുന്ന സാഹചര്യത്തിലും ധോണിയുടെ വിക്കറ്റിനിടയിലെ ഓട്ടത്തിന്റെ വേഗം അത്ഭുതപ്പെടുത്തുന്നു.

ഈ സീസണിലെ ധോണിയുടെ പ്രകടനങ്ങളെല്ലാം മികച്ചതായിരുന്നു. കാല്‍മുട്ടിന് വേദനയുണ്ടെന്ന റിപ്പോര്‍ട്ടിനിടെയിലും തന്റെ ജോലി ഭംഗിയായി ചെയ്യാന്‍ ധോണിക്ക് സാധിക്കുന്നു. 7 പന്തില്‍ 14*, 3 പന്തില്‍ 12, 17 പന്തില്‍ 32*, 1 പന്തില്‍ 1*, 3 പന്തില്‍ 2*, 4 പന്തില്‍ 13*, 3 പന്തില്‍ 2*, 9 പന്തില്‍ 20 എന്നിങ്ങനെയാണ് ധോണിയുടെ സ്‌കോറുകള്‍.

എട്ട് ഇന്നിങ്‌സ് ബാറ്റ് ചെയ്തപ്പോള്‍ ആറിലും നോട്ടൗട്ടായി നില്‍ക്കാന്‍ ധോണിക്ക് സാധിച്ചു. ഡെത്ത് ഓവറുകളിലെ ധോണിയുടെ ബാറ്റിങ് റെക്കോഡുകള്‍ അത്ര പെട്ടെന്നൊന്നും ആര്‍ക്കും നേടിയെടുക്കാന്‍ സാധിക്കാത്തതാണ്. 25 റണ്‍സെടുത്ത ശിവം ദുബെയാണ് സിഎസ്‌കെയുടെ ടോപ് സ്‌കോറര്‍. റുതുരാജ് ഗെയ്ക് വാദ് 24 റണ്‍സും അജിന്‍ക്യ രഹാനെ 21 റണ്‍സും അമ്പാട്ടി റായിഡു 23 റണ്‍സും രവീന്ദ്ര ജഡേജ 21 റണ്‍സും നേടിയാണ് പുറത്തായത്.

Story first published: Wednesday, May 10, 2023, 21:50 [IST]
Other articles published on May 10, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+