Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ടീം ഇന്ത്യ കാത്തിരുന്ന ഫിനിഷര്‍, അത് റിങ്കു തന്നെ! ടീമിലെടുക്കാന്‍ വൈകരുത്

ഐപിഎല്ലില്‍ മറ്റൊരു കിടിലന്‍ ഇന്നിങ്‌സുമായി പ്രതിസന്ധി ഘട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ രക്ഷകനയായി മാറിയിരിക്കുകയാണ് യുവതാരം റിങ്കു സിങ്. കരുത്തരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ അവരുടെ കോട്ടയായ ചെപ്പോക്കില്‍ കെകെആറിനു റണ്‍ചേസില്‍ മുട്ടിടിക്കവെയാണ് റിങ്കു ക്രീസിലെത്തിയത്. ഇതിഹാസ നായകന്‍ എംഎസ് ധോണിയെയോ, സിഎസ്‌കെയുടെ മികച്ച സ്പിന്‍ ആക്രമണത്തെയോ കൂസാതെ ക്രീസില്‍ ഉറച്ചുനിന്ന റിങ്കു ടീമിന്റെ ഹീറോയായ മാറുകയായിരുന്നു.

ആറു വിക്കറ്റിന്റെ അട്ടിമറി വിജയവുമായി കെകെആര്‍ നേരിയ പ്ലേഓഫ് സാധ്യത കാത്തപ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി. 54 റണ്‍സാണ് റിങ്കു കളിയില്‍ നേടിയത്. 43 ബോളുകള്‍ നേരിട്ട അദ്ദേത്തിന്റെ ഇന്നിങ്‌സില്‍ നാലു ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

RINKU SINGH SIX

145 റണ്‍സ് ചേസ് ചെയ്യവെ കൊല്‍ക്കത്തയുടെ തുടക്കം പാളിയിരുന്നു. അഞ്ചാം ഓവര്‍ കഴിയും മുമ്പ് മൂന്നു മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായ സിഎസ്‌കെ മൂന്നിന് 33 റണ്‍സിലേക്കു വീണു. മല്‍സരത്തില്‍ സിഎസ്‌കെ പിടിമുറുക്കുമെന്നു തോന്നിച്ച നിമിഷം. അപ്പോഴാണ് ഇടംകൈയന്‍ റിങ്കു ക്രീസിലേക്കു വരുന്നത്.

പ്രായത്തില്‍ കവിഞ്ഞ പക്വതയോട യാതൊരു ധൃതിയും കാണിക്കാതെ റിങ്കു ക്രീസില്‍ ഉറച്ചുനിന്നു. ക്യാപ്റ്റന്‍ നിതീഷ് റാണയ്‌ക്കൊപ്പം സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോയ റിങ്കു ഇടയ്ക്കു മോശം ബോളുകളെ അതിര്‍ത്തി കടത്താനും മറന്നില്ല.

ധോണി തന്റെ ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചു നോക്കിയെങ്കിലും റിങ്കു പിടികൊടുക്കാതെ മുന്നേറി. നാലാം വിക്കറ്റില്‍ 99 റണ്‍സാണ് റാണയ്‌ക്കൊപ്പം റിങ്കു ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്. ഇതിനിടെ അദ്ദേഹം സീസണിലെ മറ്റൊര ഫിഫ്റ്റി കൂട പൂര്‍ത്തിയാക്കുകയും ചെയ്തു. 18ാം ഓവറില്‍ ടീം സ്‌കോര്‍ 132ല്‍ വച്ച് റിങ്കു റണ്ണൗട്ടാവുമ്പോഴേക്കും കെകെആര്‍ വിജയത്തിന്റെ പടിവാതില്‍ക്കെ എത്തിയിരുന്നു. ഒടുവില്‍ റാണയും ആന്ദ്രെ റസ്സലും ചേര്‍ന്ന് കെകെആറിന്റെ വിജയം പൂര്‍ത്തിയാക്കുകയും ചെയ്തു.

RINKU SINGH

ഈ സീസണില്‍ നേരത്തേയും ടീം പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കെ ഒരുപാട് തവണ റിങ്കു സിങ് മികച്ച ഇന്നിങ്‌സുകളുമായി കെകെആറിനെ കൈപിടിച്ചുയര്‍ത്തിയിട്ടുണ്ട്. ടീം മൂന്നിന് 16ല്‍ നില്‍ക്കെ 28 ബോളില്‍ 35ഉം മൂന്നിന് 92ല്‍ നില്‍ക്കെ 23 ബോളില്‍ 43ഉം അഞ്ചിനു 142ല്‍ നില്‍ക്കെ 15 ബോളില്‍ 40ഉം മൂന്നിന് 47ല്‍ നില്‍ക്കെ 33 ബോളില്‍ 46ഉം മൂന്നിന് 128ല്‍ നില്‍ക്കെ 21 ബോളില്‍ 48ഉം അഞ്ചിനു 96ല്‍ നില്‍ക്കെ 31 ബോളില്‍ 58ഉം നാലിന് 70ല്‍ നില്‍ക്കെ 33 ബോൡ 53ഉം മൂന്നിന് 35ല്‍ നില്‍ക്കെ 35 ബോളില്‍ 46ഉം നാലിന് 124ല്‍ നില്‍ക്കെ 10 ബോളില്‍ 21ഉം റണ്‍സ് റിങ്കു സ്‌കോര്‍ ചെയ്തിരുന്നു. ഇവയില്‍ അഞ്ചു ഇന്നിങ്‌സുകളില്‍ താരം നോട്ടൗട്ടുമായിരുന്നു.

ഈ സീസണില്‍ കെകെആറിനായി നടത്തിക്കൊണ്ടിരിക്കുന്ന മിന്നുന്ന പ്രകടനങ്ങള്‍ക്കു പിന്നാലെ റിങ്കു സിങിനെ ഇന്ത്യന്‍ ടീമിലേക്കു ഉടന്‍ വിളിക്കണമെന്നു ആവശ്യപ്പെട്ടിരിക്കുകയാണ് ആരാധകര്‍. ഇന്ത്യന്‍ ടീം യഥാര്‍ഥത്തില്‍ കാത്തിരുന്ന ഫിനിഷര്‍ റിങ്കു സിങാണ്.

ടീമിലേക്കു വിളിക്കാന്‍ ഇനിയും വൈകരുത്. ഐപിഎല്ലിനു ശേഷം തീര്‍ച്ചയായും ഇന്ത്യന്‍ ടി20 ടീമില്‍ വേണ്ട രണ്ടു പേര്‍ റിങ്കു സിങും യശസ്വി ജയ്‌സ്വാളുമാണ്. റിങ്കു സിങിനെ ബിസിസിഐ നന്നായി തന്നെ കൈകാര്യം ചെയ്യും. നമുക്ക് ഭാവി ഫിനിഷറെ ലഭിച്ചിരിക്കുകയാണെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Story first published: Monday, May 15, 2023, 6:46 [IST]
Other articles published on May 15, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+