For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: വാലറ്റക്കാരെ 'വെറുതെ വിട്ടു', ജഡ്ഡു വീഴ്ത്തിയവര്‍ നിസാരക്കാരല്ല, റെക്കോര്‍ഡും തകര്‍ത്തു

ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അഞ്ചാം ഐപിഎല്‍ കിരീടത്തിലേക്കു നയിച്ചതിനു പിന്നാലെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ഫൈനലിലെ പ്രകടനത്തെയാണ് ക്രിക്കറ്റ് ലോകം വാഴ്ത്തുന്നത്. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള കലാശക്കളിയില്‍ പരാജയത്തിന്റെ വക്കില്‍ നിന്നായിരുന്നു ജഡ്ഡു ടീമിനെ ത്രസിപ്പിക്കുന്ന ജയത്തിലേക്കു കൈപിടിച്ചുയര്‍ത്തിയത്.

അവസാനത്തെ രണ്ടു ബോളില്‍ ജയിക്കാന്‍ 10 റണ്‍സ് ആവശ്യമായിരിക്കെ ഓരോ സിക്‌സറും ഫോറുമടിച്ച് അദ്ദേഹം ടീമിനു ആവേശോജ്വല വിജയവും ഒപ്പം ഐപിഎല്‍ ട്രോഫിയും സമ്മാനിക്കുകയായിരുന്നു. എന്നാല്‍ ഫൈനലിലെ ഈ ഇന്നിങ്‌സിന്റെ പേരില്‍ മാത്രം ക്രെഡിറ്റ് ലഭിക്കേണ്ടയാളല്ല ജഡേജ.

RAVINDRA JADEJA

സീസണിലുടനീളം ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചിട്ടുള്ളത്. ബാറ്റിങില്‍ പ്രതീക്ഷിച്ചതു പോലെ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ലെങ്കിലും ബൗളിങില്‍ ജഡേജ ഇതിന്റെ ക്ഷീണം തീര്‍ക്കുക തന്നെ ചെയ്തു. കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സാണ് ബൗളിങില്‍ അദ്ദേഹം ഇത്തവണ കാഴ്ചവച്ചിട്ടുള്ളത്.

ടൂര്‍ണമെന്റിലെ 16 മല്‍സരങ്ങളിലും ജഡ്ഡുവിനെക്കൊണ്ട് നായകന്‍ എംഎസ് ധോണി ബൗള്‍ ചെയ്യിച്ചിരുന്നു. ആകെ 57 ഓവറുകള്‍ ബൗള്‍ ചെയ്ത അദ്ദേഹം 20 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. 7.56 എന്ന മികച്ച ഇക്കോണമി റേറ്റിലായിരുന്നു ഇത്. പേസര്‍ തുഷാര്‍ ദേശ്പാണ്ഡെ (21 വിക്കറ്റ്) കഴിഞ്ഞാല്‍ സിഎസ്‌കെയ്ക്കു വേണ്ടി ഏറ്റവുമധികം വിക്കറ്റുകള്‍ നേടിയതും ജഡേജ തന്നെയാണ്.

ആകെ നേടിയ വിക്കറ്റുകളുടെ എണ്ണമെടുത്താലും ബൗളിങ് ശരാശരിയെടുത്താലും ഇത്രയും മികച്ചൊരു ഐപിഎല്‍ സീസണ്‍ രവീന്ദ്ര ജഡേജയ്ക്കു മുമ്പുണ്ടായിട്ടില്ല. 2014ലായിരുന്നു ഇതിനു മുമ്പ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ടത്. അന്നു ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ജഡ്ഡു വീഴ്ത്തിയത് 19 വിക്കറ്റുകളായിരുന്നു.

ഇതാണ് ഒമ്പതു വര്‍ഷങ്ങള്‍ക്കു ശേഷം സിഎസ്‌കെയുടെ അതേ മഞ്ഞ ജഴ്‌സിയില്‍ 20 വിക്കറ്റുകളുമായി അദ്ദേഹം പഴങ്കഥയാക്കിയത്. ഇവ കൂടാതെ 2019ല്‍ 15ഉം 2013, 21 സീസണുകളില്‍ 13 വീതവും വിക്കറ്റുകളും ജഡേജ നേടിയിരുന്നു.

RAVINDRA JADEJA

ഐപിഎല്ലില്‍ രവീന്ദ്ര ജഡേജയുടെ ഏറ്റവും മികച്ച ബൗളിങ് ശരാശരി നേരത്തേ കണ്ടത് 2012ലെ സീസണിലായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുള്ള അദ്ദേഹത്തിന്റെ അരങ്ങറ്റ സീസണായിരുന്നു ഇത്. 22.75 ആയിരുന്നു 2012ല്‍ ജഡേജയുടെ ബൗളിങ് ശരാശരി.

11 വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹം അതും തിരുത്തിയിരിക്കുകയാണ്. ഈ സീസണില്‍ ചെന്നൈയ്ക്കായി 21.55 ശരാശരിയിലാണ് അദ്ദേഹം 20 വിക്കറ്റുകള്‍ കൊയ്തത്. 22.86 (2019), 23.31 (2014) സീസണുകളിലായിരുന്നു താരത്തിന്റെ മറ്റു മികച്ച ശരാശരികള്‍ കണ്ടത്.

ഈ സീസണില്‍ രവീന്ദ്ര ജഡേജ പുറത്താക്കിയ 20 പേരില്‍ ഭൂരിഭാഗവും വമ്പന്‍ താരങ്ങളാണെന്നതാണ് എടുത്തു പറയേണ്ട കാര്യം. മാത്രമല്ല മുന്‍നിര, മധ്യനിര ബാറ്റര്‍മാരെ മാത്രമേ അദ്ദേഹം പുറത്താക്കിയിട്ടുള്ളൂവെന്നതും മറ്റൊരു കൗതുകമാണ്. വാലറ്റത്തുള്ള ഒരാളുടെ വിക്കറ്റ് പോലും ജഡേജയുടെ പേരില്‍ ഇല്ല.

ഹാര്‍ദിക് പാണ്ഡ്യ, ഇഷാന്‍ കിഷന്‍, കാമറൂണ്‍ ഗ്രീന്‍, തിലക് വര്‍മ, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാസണ്‍, അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, മായങ്ക് അഗര്‍വാള്‍, നിതീഷ് റാണ, ജോസ് ബട്‌ലര്‍, പ്രഭ്‌സിമ്രന്‍ സിങ്, അതര്‍വ്വ ടെയ്‌ഡെ, മാര്‍ക്കസ് സ്റ്റോയ്‌നിസ്, സൂര്യകുമാര്‍ യാദവ്, റൈലി റൂസ്ലോ, യഷ് ധൂല്‍, ദസുന്‍ ഷനക, ഡേവിഡ് മില്ലര്‍, ശുഭ്മന്‍ ഗില്‍ എന്നിവരുടെ വിക്കറ്റുകളാണ ജഡേജ വീഴ്ത്തിയത്.

Story first published: Wednesday, May 31, 2023, 13:14 [IST]
Other articles published on May 31, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+