For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ചെന്നൈ പെട്ടു, ധോണി ഫൈനലില്‍ പുറത്തിരുന്നേക്കും! പകരം ആരു നയിക്കും?

അഞ്ചാം ഐപിഎല്‍ കിരീടമെന്ന മുംബൈ ഇന്ത്യന്‍സിന്റെ ഓള്‍ടൈം റെക്കോര്‍ഡിന് ഒരു ജയം മാത്രം അകലെ നില്‍ക്കുകയാണ് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഒരുപാട് വീക്ക്നെസുകളുണ്ടായിട്ടും സിഎസ്‌കെ ടീമിനെ ഇത്തവണ ഫൈനല്‍ വരെയെത്തിച്ചതിന്റെ പ്രധാന ക്രെഡിറ്റ് ധോണിയെന്ന തന്ത്രശാലിയായ ക്യാപ്റ്റനു മാത്രം അവകാശപ്പെട്ടതാണ്. സിഎസ്‌കെയുടെ തലച്ചോറെന്നു വിശേഷിപ്പിക്കാവുന്ന അദ്ദേഹം ഐപിഎല്ലിന്റെ ഫൈനലില്‍ പുറത്തിരിക്കുകയാണെങ്കില്‍ എങ്ങനെയിരിക്കും? അങ്ങനെയൊരു വലിയ ആശങ്കയ്ക്കു നടുവിലാണ് ഇപ്പോള്‍ സിഎസ്‌കെയുടെ മഞ്ഞപ്പട.

ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന കലാശക്കളിയില്‍ എംഎസ് ധോണിയില്ലാത്ത ഒരു സിഎസ്‌കെ ടീമിനെക്കുറിച്ച് ആരാധകര്‍ക്കു ചിന്തിക്കാന്‍ പോലും കഴിയില്ല. ഒരു പക്ഷെ അങ്ങനെയൊരു ടീമിനെ ആയിരിക്കും ഫൈനലില്‍ കണ്ടേക്കുക. കാരണം കലാശക്കളിയില്‍ ധോണിക്കു ചിലപ്പോള്‍ വിലക്ക് വന്നേക്കാമെന്ന സൂചനകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. അത്തരമൊരു കടുത്ത നടപടിയുണ്ടായാല്‍ അതു സിഎസ്‌കെയുടെ കിരീട പ്രതീക്ഷയ്ക്കു മങ്ങലേല്‍പ്പിക്കുമെന്നുറപ്പാണ്.

MS DHONI

ഗുജറാത്ത് ടൈറ്റന്‍സുമായി ചെന്നൈയിലെ ചെപ്പോക്കില്‍ നടന്ന ആദ്യ ക്വാളിഫയറില്‍ എംഎസ് ധോണിയുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചയാണ് ഇപ്പോള്‍ വിലക്കിന്റെ വക്കിലെത്തിച്ചിരിക്കുന്നത്. ക്വാളിഫയറില്‍ ജിടിയുടെ റണ്‍ചേസിനിടെ മനപ്പൂര്‍വ്വം സമയം വൈകിപ്പിച്ചുവെന്നതാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ കുറ്റം.

കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ടൂര്‍ണമെന്റില്‍ നേരത്തേ ധോണിക്കു പിഴ ചുമത്തിയിരുന്നു. അതുകൊണ്ടു തന്നെ ഇതേ കുറ്റം വീണ്ടും ആവര്‍ത്തിച്ചതിനാല്‍ പിഴയോ, വിലക്കോ ആണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. വിലക്കാണ് ചുമത്തുകയെങ്കില്‍ ഫൈനലായിരിക്കും ധോണിക്കു നഷ്ടമാവുക.

ജിടിയുടെ ഇന്നിങ്‌സിലെ 16ാം ഓവറിനിടെയായിരുന്നു നാടകീയ രംഗങ്ങള്‍. ഈ ഓവര്‍ ബൗള്‍ ചെയ്യാനെത്തിയ ശ്രീലങ്കന്‍ പേസര്‍ മതീശ പതിരാനയെ ഫീല്‍ഡ് അംപയര്‍ തടയുകയായിരുന്നു. ഒമ്പതു മിനിറ്റോളം കളിക്കളത്തില്‍ ബ്രേക്കെടുത്ത ശേഷമായിരുന്നു ഈ ഓവര്‍ എറിയാനായി പതിരാന ഗ്രൗണ്ടിലെത്തിയത്.

പക്ഷെ ഇത്രയും സമയം ഗ്രൗണ്ടിനു പുറത്തിരുന്ന ശേഷം ഒരാള്‍ക്കു ഗ്രൗണ്ടിലെത്തിയ ഉടന്‍ ബൗള്‍ ചെയ്യാന്‍ നിയമം അനുവദിക്കുന്നില്ല. നിശ്ചിത സമയം ഗ്രൗണ്ടില്‍ തുടര്‍ന്ന ഒരാള്‍ക്കു മാത്രമേ ബൗള്‍ ചെയ്യാന്‍ അനുവാദമുള്ളൂ. ഈ കാരണത്താലാണ് ഈ സമയം കവര്‍ ചെയ്യുന്നതിനായി ധോണി മനപ്പൂര്‍വ്വം കളി വൈകിപ്പിച്ചത്.

MS DHONI

Screen shot

മതീശ പതിരാനയെ മാറ്റി 16ാം ഓവര്‍ ടീമിലെ മറ്റൊരാളെക്കൊണ്ട് എറിയിച്ചിരുന്നെങ്കില്‍ എംഎസ് ധോണിക്കു ഈ പ്രശ്‌നം പരിഹരിക്കുകയും തൊട്ടടുത്ത ഓവര്‍ പതിരാനയ്ക്കു നല്‍കാനും കഴിയുമായിരുന്നു. പക്ഷെ അദ്ദേഹം അതിനു ശ്രമിക്കാതെ അംപയര്‍മാരുമായി വാദിച്ച് സമയം മനപ്പൂര്‍വ്വം പാഴാക്കുകയെന്ന തന്ത്രം പരീക്ഷിക്കുകയായിരുന്നു. ഒടുവില്‍ നിശ്ചിത മിനിറ്റുകള്‍ ഗ്രൗണ്ടില്‍ ചെലവിട്ടതോടെ പതിരാന ബൗള്‍ ചെയ്യാന്‍ യോഗ്യനാവുകയും തുടര്‍ന്നു ബൗള്‍ ചെയ്യുകയുമായിരുന്നു.

മനപ്പൂര്‍വ്വം കളിയിലെ സമയം പാഴാക്കി സ്വന്തം ടീമിലെ താരത്തെ ബൗളിങിനു യോഗ്യനാക്കിയ എംഎസ് ധോണിയുടെ നീക്കത്തിനെ വ്യാപക വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. മുന്‍ താരങ്ങളും ക്രിക്കറ്റ് ആരാധകരുമെല്ലാം ധോണിയുടെ ഈ നീക്കം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും എന്തുകൊണ്ടാണ് അംപയര്‍മാര്‍ പ്രതികരിക്കാതിരുന്നതെന്നും തുറന്നടിച്ചിരുന്നു.

അതേസമയം, വിലക്ക് കാരണം ധോണിക്കു ഫൈനലില്‍ പുറത്തിരിക്കേണ്ടി വന്നാല്‍ സിഎസ്‌കെയ്ക്കു പുതിയൊരു നായകനെ കണ്ടെത്തേണ്ടതായി വരും. കഴിഞ്ഞ സീസണിലെ പകുതി മല്‍സരങ്ങളില്‍ സിഎസ്‌കെയെ നയിച്ച സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ധോണിയുടെ പകരക്കാരനായി ഒരു ഓപ്ഷന്‍. കൂടാതെ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലിയും നായകസ്ഥാനത്തിനു യോജിച്ച താരമാണ്.

Story first published: Thursday, May 25, 2023, 18:19 [IST]
Other articles published on May 25, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+