For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ധോണി ഇനിയും തുടരണോ? വിരമിക്കുന്നതാണ് നല്ലത്! കാരണങ്ങള്‍ അറിയാം

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് കൊടിയിറങ്ങിയിരിക്കുകയാണ്. ആവേശകരമായ ഫൈനലിനൊടുവില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്ത് സിഎസ്‌കെ കിരീടം നേടിയിരിക്കുകയാണ്. അഞ്ച് വിക്കറ്റിന്റെ ജയത്തോടെയാണ് സിഎസ്‌കെ തങ്ങളുടെ അഞ്ചാം കിരീടം അലമാരയിലെത്തിച്ചത്. എംഎസ് ധോണിയുടെ അവസാന സീസണായിരിക്കും ഇതെന്നാണ് പൊതുവേ വിലയിരുത്തപ്പെട്ടിരുന്നത്.

അതുകൊണ്ട് തന്നെ സിഎസ്‌കെ കിരീടം നേടണമെന്നാഗ്രഹിച്ചവരും ഏറെയാണ്. കപ്പ് നേടിയതിന് പിന്നാലെ ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആരോഗ്യം അനുവദിച്ചാല്‍ അടുത്ത സീസണിലും കളിക്കുമെന്നാണ് ധോണി മത്സരശേഷം പറഞ്ഞത്. ആരാധകരുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞ ധോണി അടുത്ത സീസണിലും കളിക്കാന്‍ താനുണ്ടാവുമെന്ന വ്യക്തമായ സൂചന നല്‍കുന്നു.

ms dhoni

സിഎസ്‌കെ എന്ന ടീമിലെ ധോണിയുടെ സ്ഥാനവും നായകനായും വിക്കറ്റ് കീപ്പറായും ഫിനിഷറായും ധോണിയെന്ന താരം വികാരമായി മാറിയതുമെല്ലാം അധികമാര്‍ക്കും ലഭിക്കാത്ത ഭാഗ്യമാണ്. എന്നാല്‍ ഈ സീസണോടെ ധോണി വിരമിക്കുന്നതാണ് എന്തുകൊണ്ടും നല്ലതെന്ന് പറയാം. അടുത്ത സീസണില്‍ കൂടി കളിക്കാനുള്ള ധോണിയുടെ തീരുമാനം അല്‍പ്പം സാഹസികമായെന്ന് തന്നെ പറയാം.

ധോണിയുടെ കരിയറിനും സിഎസ്‌കെയുടെ ഭാവിക്കും ധോണി കളിക്കാരനെന്ന നിലയില്‍ പടിയിറങ്ങുന്നതാണ് നല്ലതെന്ന് പറയാനുള്ള മൂന്ന് കാരണങ്ങള്‍ പരിശോധിക്കാം. ഒന്നാമത്തെ കാര്യം ധോണിയുടെ പ്രായമാണ്. ഇപ്പോള്‍ തന്നെ പ്രായം താരത്തെ തളര്‍ത്തുന്നു. 41കാരനായ ധോണിയെ മുട്ടുവേദന സീസണിലുടെനീളം അലട്ടിയിരുന്നു. എന്നിട്ടും വിക്കറ്റ് കീപ്പറായി ഫൈനല്‍ വരെ ധോണി തുടര്‍ന്നുവെന്നത് അത്ഭുതമാണ്.

ഇപ്പോള്‍ തന്നെ പ്രായത്തിന്റെ ക്ഷീണം അദ്ദേഹത്തിനുണ്ട്. എന്നാല്‍ മികച്ച ഫിറ്റ്‌നസുള്ളതിനാല്‍ ഇതുവരെ കളിക്കാന്‍ സാധിച്ചു. വേഗത്തില്‍ ഓടാന്‍ ഇപ്പോള്‍ ധോണിക്കാവുന്നില്ല. മൈതാനത്ത് പലപ്പോഴും കിതയ്ക്കുന്ന ധോണിയെ കാണുന്നു. ഇതെല്ലാം അദ്ദേഹം കളി മതിയാക്കേണ്ട സമയമായെന്ന വ്യക്തമായ സൂചനകള്‍ നല്‍കുന്നതാണ്.

രണ്ടാമത്തെ കാര്യം ധോണിയുടെ ബാറ്റിങ്ങാണ്. ബാറ്റ്‌സ്മാനെന്ന നിലയില്‍ ധോണിയില്‍ നിന്ന് ഇനി കാര്യമായൊന്നും പ്രതീക്ഷിക്കാനാവില്ല. ഫൈനലില്‍ ഗോള്‍ഡന്‍ ഡെക്കായാണ് ധോണി പുറത്തായത്. അതില്‍ നിന്ന് തന്നെ താരത്തിന്റെ ബാറ്റിങ്ങിന്റെ അവസ്ഥ വ്യക്തം. ക്യാപ്റ്റനെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും ധോണിയെ ചോദ്യം ചെയ്യാന്‍ ഈ പ്രായത്തിലും ആര്‍ക്കും സാധിക്കില്ല. എന്നാല്‍ താരത്തിന്റെ ബാറ്റിങ്ങിനെ ഇനിയും വിശ്വസിച്ച് മുന്നോട്ട് പോകാനാവില്ല.

ms dhoni

ബാറ്റ് ചെയ്യാന്‍ കഴിയാത്ത താരവുമായി ഇനിയും ഏറെ നാള്‍ മുന്നോട്ട് പോവുക പ്രയാസം. ധോണിയെ ക്യാപ്റ്റനായും വിക്കറ്റ് കീപ്പറായും മാത്രം പരിഗണിക്കുന്നതും പ്രായോഗികമായി ടീമിന് ഗുണം ചെയ്‌തേക്കില്ല. ഇംപാക്ട് പ്ലയര്‍ നിയമം കൊണ്ടുവന്നതിലൂടെ ധോണിയെ ഇംപാക്ട് പ്ലയറായി കളിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ഫീല്‍ഡിങ്ങില്‍ മാത്രം ധോണി ഇറങ്ങുകയും ബാറ്റിങ്ങില്‍ ഇംപാക്ട് പ്ലയറായി മറ്റൊരു താരത്തെ ഇറക്കുകയും ചെയ്യാം. എന്നാല്‍ ഇത് ടീമിന് വലിയ ഗുണം ചെയ്യുന്ന കാര്യമല്ല. കാരണം ഒരു താരത്തെ മാത്രമാണ് ഇംപാക്ട് പ്ലയറായി കളിപ്പിക്കാന്‍ സാധിക്കുക. അതുകൊണ്ട് തന്നെ ധോണിക്ക് സ്ഥിരമായി പകരക്കാരനെ ഇംപാക്ട് പ്ലയറാക്കി ഇറക്കുമ്പോള്‍ മത്സരത്തിന്റെ സാഹചര്യം അനുസരിച്ച് ഇംപാക്ട് പ്ലയറെ ഉപയോഗിക്കുന്നതിന് അത് തടസമാവും.

ഇപ്പോള്‍ ധോണി അത്യുന്നതങ്ങളിലാണുള്ളത്. അഞ്ചാം കിരീടത്തോടെ മുംബൈ ഇന്ത്യന്‍സിന്റെ റെക്കോഡിനൊപ്പമാണ് സിഎസ്‌കെയുള്ളത്. അതുകൊണ്ട് തന്നെ രാജകീയ വിടപറയല്‍ ഇപ്പോള്‍ ധോണിക്ക് ലഭിക്കും. അടുത്ത സീസണില്‍ സിഎസ്‌കെയ്ക്ക് കപ്പടിച്ച് മടങ്ങാനാവുമെന്ന് യാതൊരു ഉറപ്പും പറയാനാവില്ല. ഈ സാഹചര്യത്തില്‍ ധോണി ഇത്തവണ കപ്പ് നേടിയപ്പോള്‍ വിരമിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സല്‍പ്പേരിന് നല്ലത്.

Story first published: Tuesday, May 30, 2023, 11:04 [IST]
Other articles published on May 30, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+