Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ഐപിഎല്ലില്‍ തിളങ്ങണം, ഇല്ലെങ്കില്‍ 'ചീട്ടുകീറും'- അഞ്ച് ഇന്ത്യന്‍ താരങ്ങളിതാ

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് ഇന്ന് തുടക്കമാവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മില്‍ ഏറ്റുമുട്ടും. ഇത്തവണയും 10 ടീമുകള്‍ ഉള്‍പ്പെടുന്ന ടൂര്‍ണമെന്റാണ് നടക്കാന്‍ പോകുന്നത്. ഹോം ഗ്രൗണ്ട് മത്സരങ്ങളുടെ തിരിച്ചുവരവും ഇംപാക്ട് പ്ലയര്‍ ഉള്‍പ്പെടെയുള്ള പുതിയ നിയമങ്ങളും ഐപിഎല്ലില്‍ വലിയ മാറ്റത്തിന് കാരണമായേക്കും.

ഏകദിന ലോകകപ്പ് ഇന്ത്യയില്‍ നടക്കാനിരിക്കെ ഇത്തവണത്തെ ഐപിഎല്‍ എല്ലാവരെയും സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. വിദേശ താരങ്ങള്‍ക്കെല്ലാം ഇന്ത്യന്‍ പിച്ചുകളെ കൂടുതല്‍ അറിയാനുള്ള അവസരമാണ് ലഭിക്കുന്നത്. പല താരങ്ങളുടെയും കരിയര്‍ മാറ്റിമറിക്കുന്ന ഐപിഎല്‍ സീസണായും ഇത്തവണത്തെ സീസണ്‍ മാറിയേക്കും. ഇന്ത്യന്‍ ടീമിലെ നിലനിര്‍ത്താന്‍ ഇത്തവണത്തെ ഐപിഎല്ലില്‍ തിളങ്ങേണ്ടത് നിര്‍ണ്ണായകമായ അഞ്ച് താരങ്ങളിതാ.

ishan kishan

ഒന്നാമത്തെ താരം സഞ്ജു സാംസണാണ്. താരത്തിന്റെ അന്താരാഷ്ട്ര കരിയര്‍ തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാവുന്ന ടൂര്‍ണമെന്റാണ് ഇത്തവണ നടക്കാന്‍ പോകുന്നത്. നിലവില്‍ ബിസിസി ഐയുടെ കരാറിന്റെ ഭാഗമാവാന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ദേശീയ ടീമിലേക്ക് വിളിയെത്താനുള്ള സാധ്യതയും കൂടുതലാണ്. എന്നാല്‍ സഞ്ജുവിന്റെ നിലവിലെ കണക്കുകള്‍ വിലയിരുത്തികൊണ്ട് ദേശീയ ടീമില്‍ അവസരം ലഭിക്കാന്‍ സാധ്യതയില്ല. ഇത്തവണത്തെ ഐപിഎല്ലില്‍ താരം മിന്നിക്കേണ്ടതായുണ്ട്.

രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനാണ് സഞ്ജു സാംസണ്‍. ഇത്തവണ ടീമിനെ കിരീടത്തിലേക്കെത്തിക്കാനായാല്‍ ഈ വര്‍ഷത്തെ ഏകദിന ലോകകപ്പ്, 2024ലെ ടി20 ലോകകപ്പ് എന്നിവയുടെ വാതില്‍ സഞ്ജുവിന് മുന്നില്‍ തുറന്നേക്കും. ഈ സീസണ്‍ നിര്‍ണ്ണായകമായ മറ്റൊരു താരം സൂര്യകുമാര്‍ യാദവാണ്. നിലവിലെ ഒന്നാം നമ്പര്‍ ടി20 ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍. എന്നാല്‍ അവസാന മൂന്ന് ഏകദിനത്തിലും ഗോള്‍ഡന്‍ ഡെക്കായാണ് അദ്ദേഹം പുറത്തായത്.

sanju samson

അതുകൊണ്ട് തന്നെ മുംബൈ ഇന്ത്യന്‍സിനൊപ്പം സൂര്യക്ക് കസറേണ്ടതായുണ്ട്. ഇത്തവണത്തെ ഐപിഎല്ലില്‍ വലിയൊരു പ്രകടനം കാഴ്ചവെക്കാനാവാത്ത പക്ഷം സൂര്യകുമാറിന് ഏകദിന ലോകകപ്പ് ടീമിലടക്കം ഇടം നേടുക പ്രയാസമായിരിക്കുമെന്നുറപ്പ്. രോഹിത് ശര്‍മക്ക് കുറച്ച് മത്സരങ്ങള്‍ നഷ്ടമാവുമെന്നാണ് വിവരം. അങ്ങനെ വന്നാല്‍ മുംബൈ ഇന്ത്യന്‍സിനെ നയിക്കാനുള്ള അവസരവും സൂര്യകുമാറിന് ലഭിക്കാനാണ് സാധ്യത കൂടുതല്‍.

മറ്റൊരു താരം പൃഥ്വി ഷായാണ്. ശുബ്മാന്‍ ഗില്ലിന് മുമ്പ് ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കിയ താരമാണ് പൃഥ്വി ഷാ. എന്നാല്‍ ഇപ്പോള്‍ ദേശീയ ടീമിന് പുറത്താണ് പൃഥ്വിയുള്ളത്. ഓപ്പണിങ്ങില്‍ വെടിക്കെട്ട് തീര്‍ക്കാന്‍ കഴിവുള്ള താരമാണ് പൃഥ്വി ഷാ. എന്നാല്‍ ഇന്ത്യ വേണ്ടവിധം പരിഗണിക്കുന്നില്ല. ഇത്തവണത്തെ ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ പൃഥ്വി ഷായെ ഇന്ത്യ വീണ്ടും പരിഗണിച്ചേക്കും. അതുകൊണ്ട് തന്നെ താരത്തിന് ഇൗ സീസണ്‍ നിര്‍ണ്ണായകം.

suryakumar yadav

ഇഷാന്‍ കിഷനെ സംബന്ധിച്ചും ഇത്തവണത്തെ ഐപിഎല്‍ നിര്‍ണ്ണായകം. ഇന്ത്യ ബാക്കപ്പ് ഓപ്പണറായും ബാക്കപ്പ് വിക്കറ്റ് കീപ്പറായും പ്രധാനമായും പരിഗണിക്കുന്ന താരങ്ങളിലൊരാള്‍ ഇഷാനാണ്. ഇടം കൈയന്‍ സൂപ്പര്‍ താരത്തെ ഇന്ത്യ കാര്യമായി പരിഗണിക്കുന്നുണ്ടെങ്കിലും സമീപകാല ഫോം അത്ര മികച്ചതല്ല. ബംഗ്ലാദേശിനെതിരായ ഇരട്ട സെഞ്ച്വറിക്ക് ശേഷം കാര്യമായി തിളങ്ങാന്‍ ഇഷാന് സാധിച്ചിട്ടില്ല. അതുകൊണ്ട് ദേശീയ ടീമില്‍ തുടരാന്‍ ഇത്തവണത്തെ ഐപിഎല്ലില്‍ തിളങ്ങേണ്ടത് അത്യാവശ്യമാണ്.

യുസ് വേന്ദ്ര ചഹാലിനെ സംബന്ധിച്ചും വളരെ നിര്‍ണ്ണായകമായ ഐപിഎല്ലാണിത്. ഐപിഎല്ലില്‍ ഗംഭീര റെക്കോഡുള്ള ബൗളറാണ് ചഹാല്‍. എന്നാല്‍ നിലവില്‍ ഇന്ത്യ പ്ലേയിങ് 11ല്‍ ചഹാലിനെക്കാള്‍ പ്രാധാന്യം കുല്‍ദീപ് യാദവിന് നല്‍കുന്നു. രണ്ട് ലോകകപ്പുകള്‍ വരാനിരിക്കെ ഇന്ത്യ ചഹാലിന് കൂടുതല്‍ അവസരം നല്‍കണമെങ്കില്‍ താരം ഐപിഎല്ലില്‍ തിളങ്ങേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ചഹാല്‍ തഴയപ്പെടാന്‍ സാധ്യത കൂടുതലാണെന്ന് പറയാം.

Story first published: Friday, March 31, 2023, 9:10 [IST]
Other articles published on Mar 31, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+