Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: വന്‍ ചതി! ഒരവസരം പോലും നല്‍കിയില്ല- തഴയപ്പെട്ട നാല് സൂപ്പര്‍ താരങ്ങളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. പ്ലേ ഓഫ് ചിത്രം വ്യക്തമായപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് ആദ്യ നാലില്‍ ഇടം പിടിച്ചവര്‍. രാജസ്ഥാന്‍ റോയല്‍സ്, ആര്‍സിബി, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവരെല്ലാം പ്രതീക്ഷ നല്‍കി പിന്നോട്ട് പോയി.

ഇത്തവണ പല മത്സരങ്ങളും അവസാന ഓവര്‍ ത്രില്ലറിലാണ് വിജയം കണ്ടതെന്നത് ആരാധകരെ സംബന്ധിച്ചും വലിയ ആവേശം നല്‍കുന്ന കാര്യമാണ്. എന്നാല്‍ 16ാം സീസണ്‍ പ്ലേ ഓഫിലേക്ക് കടക്കുമ്പോള്‍ സീസണില്‍ ഒരവസരം പോലും ലഭിക്കാതെ ബെഞ്ചിലിരിക്കുന്ന ചില താരങ്ങളുണ്ട്. ഇതിന് മുമ്പ് മികവ് കാട്ടിയിട്ടുള്ളവരാണ് ഇവരില്‍ പലരുമെങ്കിലും ഇത്തവണ ഒറ്റ അവസരം പോലും ലഭിച്ചിട്ടില്ല.

dewald brevis

ഇത്തരത്തില്‍ ദൗര്‍ഭാഗ്യവശാല്‍ തഴയപ്പെട്ട അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം മാത്യു വേഡാണ്. ഗുജറാത്ത് ടൈറ്റന്‍സിന്റെ അരങ്ങേറ്റ സീസണില്‍ അവര്‍ കപ്പടിച്ചപ്പോള്‍ പ്ലേയിങ് 11 അവസരം ലഭിച്ചിട്ടുള്ള താരമാണ് വേഡ്. ഓസീസ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വിക്കറ്റിന് പിന്നില്‍ തിളങ്ങുന്നതോടൊപ്പം ഫിനിഷര്‍ റോളിലും കസറാന്‍ ശേഷിയുള്ളവനാണ്. എന്നാല്‍ ഇത്തവണ ഗുജറാത്ത് വേഡിന് ഒരവസരം പോലും നല്‍കിയില്ല.

വൃദ്ധിമാന്‍ സാഹ ഒന്നാം നമ്പര്‍ കീപ്പറും ഓപ്പണറുമായപ്പോള്‍ കെ എസ് ഭരത്താണ് സാഹയുടെ അഭാവത്തില്‍ കീപ്പറായചത്. ഒരവസരം പോലും ഇത്തവണ മാത്യു വേഡിന് ലഭിച്ചില്ലെന്നത് തീര്‍ത്തും ദൗര്‍ഭാഗ്യകരമായ കാര്യമാണ്. ഒന്നാം സ്ഥാനക്കാരായാണ് ഗുജറാത്ത് ഇത്തവണ പ്ലേ ഓഫിലേക്കെത്തിയത്. പ്ലേ ഓഫില്‍ മാത്യു വേഡിന് അവസരം ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ ഇത്തവണ ബെഞ്ചില്‍ത്തന്നെയിരുന്ന് താരത്തിന്റെ കരിയര്‍ അവസാനിച്ചേക്കും.

ഗുജറാത്ത് ടൈറ്റന്‍സ് കളിപ്പിക്കാത്ത മറ്റൊരു താരമാണ് ശിവം മാവി. ഇന്ത്യക്കായി ടി20 കളിച്ചിട്ടുള്ള പേസര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളിച്ചിട്ടുണ്ട്. ഭേദപ്പെട്ട രീതിയില്‍ ബാറ്റു ചെയ്യാനും കഴിവുള്ള മാവിക്ക് ഒറ്റ മത്സരത്തില്‍ പോലും ഗുജറാത്ത് അവസരം നല്‍കിയിട്ടില്ല. ഇനി അവസരം നല്‍കാനും സാധ്യതയില്ല. ഇത്തവണ മികച്ച ബൗളിങ് കൂട്ടുകെട്ട് ഗുജറാത്തിനുണ്ട്. അത് പൊളിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ ഗുജറാത്ത് തയ്യാറായേക്കില്ല.

അതുകൊണ്ട് തന്നെ സീസണിലുടെനീളം മാവി ബെഞ്ചിലിരിക്കും. യുവതാരമെന്ന നിലയില്‍ കളിക്കാന്‍ അവസരം ലഭിക്കാതിരിക്കുന്നത് മാവിയുടെ അന്താരാഷ്ട്ര കരിയറിനെയും പ്രതികൂലമായി ബാധിച്ചേക്കും. എന്തായാലും ഗുജറാത്തിനൊപ്പം ഇത്തവണ മാവി അവസരം പ്രതീക്ഷിക്കേണ്ട. മൂന്നാമത്തെ താരം മുംബൈ ഇന്ത്യന്‍സിന്റെ ഡെവാള്‍ഡ് ബ്രെവിസാണ്. വെടിക്കെട്ട് ബാറ്റ്‌സ്മാനായ യുവാതരത്തെ ബേബി എബിയെന്നാണ് വിളിക്കുന്നത്.

lungi ngidi

അടിച്ചുപറത്താന്‍ കഴിവുള്ള താരത്തിന് ഇത്തവണ ഒരവസരം പോലും മുംബൈ ഇന്ത്യന്‍സ് നല്‍കിയിട്ടില്ല. കാമറൂണ്‍ ഗ്രീനും ടിം ഡേവിഡും ഇത്തവണ മുംബൈയുടെ പ്ലേയിങ് 11 സ്ഥിരം സാന്നിധ്യങ്ങളാണ്. അതുകൊണ്ട് തന്നെ ബ്രെവിസിന് അവസരം നിഷേധിക്കപ്പെട്ടു. പ്ലേ ഓഫിലും നിലവിലെ കൂട്ടുകെട്ട് പൊളിച്ച് ബ്രെവിസിനെ കളിപ്പിക്കാന്‍ മുംബൈ തയ്യാറായേക്കില്ല. അതുകൊണ്ട് തന്നെ ഈ സീസണില്‍ താരം അവസരം പ്രതീക്ഷിക്കേണ്ട.

വളര്‍ന്നുവരുന്ന യുവതാരമെന്ന നിലയില്‍ ബ്രെവിസ് വലിയ അവസരം അര്‍ഹിക്കുന്നു. എന്നാല്‍ നിലവിലെ മുംബൈയുടെ പദ്ധതികള്‍ക്ക് പുറത്താണ് ബ്രെവിസ്. അടുത്ത സീസണില്‍ ബ്രെവിസ് ടീം വിടാനുള്ള സാധ്യതയുമേറെയാണ്. ബ്രെവിസിനെ നോട്ടമിട്ട് പല വമ്പന്മാരും കാത്തിരിക്കവെയാണ് താരത്തെ മുംബൈ ബെഞ്ചിലിരുത്തുന്നത്.

നാലാമത്തെ താരം ലൂങ്കി എന്‍ഗിഡിയാണ്. ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ പേസര്‍ നേരത്തെ സിഎസ്‌കെയുടെ ഭാഗമായിരുന്നു. ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിലായിരുന്നു എന്‍ഗിഡി ഉണ്ടായിരുന്നത്. ഒരു മത്സരത്തില്‍ പോലും താരത്തിന് അവസരം ലഭിച്ചില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. ഡല്‍ഹി പ്ലേ ഓഫ് കാണാതെ ഇത്തവണ പുറത്താവുകയും ചെയ്തു.

Story first published: Tuesday, May 23, 2023, 14:38 [IST]
Other articles published on May 23, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+