Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: നാണംകെട്ട് സഞ്ജുവും റോയല്‍സും, ജിടി കണക്കുതീര്‍ത്തു! പ്ലേഓഫിനരികെ

ജയ്പൂര്‍: ഐപിഎല്ലില്‍ കഴിഞ്ഞ തവണത്തെ ഫൈനലിന്റെ റീപ്ലേയില്‍ രാജസ്ഥാന്‍ റോയല്‍സിനെ നാണംകെടുത്തി നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ്. സ്വന്തം മൈതാനത്തു സഞ്ജു സാംസണിനെയും സംഘത്തെയും ഹാര്‍ദിക് പാണ്ഡ്യയുടെ ടീം വാരിക്കളയുകയായിരുന്നു. കളിയുടെ തുടക്കം മുതല്‍ റോയല്‍സിനു മേല്‍ ആധിപത്യം നേടിയ ജിടി ഒമ്പതു വിക്കറ്റിന്റെ ഗംഭീര ജയമാണ് സ്വന്തമാക്കിയത്. ഇതോടെ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനം ഭദ്രമാക്കുന്നതിനൊപ്പം പ്ലേഓഫിന് ഒരുപടി കൂടി അടുക്കാനും ജിടിക്കു സാധിച്ചു.

119 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് ജിടിക്കു റോയല്‍സ് നല്‍കിയത്. എന്തെങ്കിലും അദ്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ റോയല്‍സിനു നേരിയ സാധ്യതയുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഒന്നുമുണ്ടായില്ല. ഓപ്പണിങ് വിക്കറ്റില്‍ ശുഭ്മന്‍ ഗില്‍- വൃധിമാന്‍ സാഹ ജോടി 58 ബോളില്‍ 71 റണ്‍സ് നേടിയപ്പോള്‍ തന്നെ കളി റോയല്‍സില്‍ നിന്നും വഴുതിപ്പോയി. 13.5 ഓവറില്‍ ഒരു വിക്കറ്റിനു ഓവറില്‍ ജിടി ലക്ഷ്യത്തിലെത്തുകയും ചെയ്തു. സ്‌കോര്‍- രാജസ്ഥാന്‍ 118, ഗുജറാത്ത് 13.5 ഓവറില്‍ ഒന്നിന് 119.

RASHID KHAN

പുറത്താവാതെ 41 റണ്‍സെടുത്ത സാഹയാണ് ജിടിയുടെ ടോപ്‌സ്‌കോറര്‍. 34 ബോളുകള്‍ നേരിട്ട അദ്ദേഹം അഞ്ചു ഫോറുകളടിച്ചു. ഗില്‍ 36 റണ്‍സും നേടി.
സാഹയും ഹാര്‍ദിക്കും (39*) ചേര്‍ന്നാണ് ജിടിയുടെ വിജയം പൂര്‍ത്തിയാക്കിയത്. വെറും 15 ബോളിലാണ് അദ്ദേഹം 39 റണ്‍സ് വാരിക്കൂട്ടിയത്. മൂന്നു വീതം ഫോറും സിക്‌സറും ഇതിലുള്‍പ്പെട്ടിരുന്നു. 35 ബോളില്‍ ആറു ഫോറുള്‍പ്പെടെയായിരുന്നു.

മൂന്നാമനായി ക്രീസിലെത്തിയ ഹാര്‍ദിക് ഒരോവര്‍ കൊണ്ട് കളി തീര്‍ക്കുകയായിരുന്നു. ആദം സാംപയെറിഞ്ഞ 11ാം ഓവറില്‍ 24 റണ്‍സാണ് ജിടി വാരിക്കൂട്ടിയത്. ഇതില്‍ 23ഉം ഹാര്‍ദിക്കിന്റെ വകയായിരുന്നു. ആദ്യ ബോളില്‍ സിക്‌സറടിച്ച അദ്ദേഹം അടുത്ത ബോളില്‍ ഫോറും തുടര്‍ന്നുള്ള രണ്ടു ബോളിലും സിക്‌സറും പറത്തി. ഓവര്‍ തുടങ്ങുമ്പോള്‍ ഒന്നിന് 72 എന്ന നിലയിലായിരുന്ന ജിടി ഓവര്‍ കഴിയുമ്പോള്‍ ഒന്നിനു 96 റണ്‍സിലെത്തി.

പിച്ചിന്റെ സ്വഭാവം പോലുമറിയാതെ ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള സഞ്ജുവിന്റെ തീരുമാനം അമ്പെ പാളുകയായിരുന്നു. ജിടിയുടെ ഉജ്ജ്വല ബൗളിങിനു മുന്നില്‍ റോയല്‍സിനു വിക്കറ്റകള്‍ തുരുതുരാ നഷ്ടമായിക്കൊണ്ടിരുന്നു. വെറും 17.5 ഓവറില്‍ 118 റണ്‍സിന് അവര്‍ കൂടാരത്തില്‍ തിരികെയെത്തുകയും ചെയ്തു.

സഞ്ജു നേടിയ 30 റണ്‍സ് കൂടി ഇല്ലായിരുന്നെങ്കില്‍ റോയല്‍സിന്റെ സ്ഥിതി കൂടുതല്‍ പരിതാപകരമായേനെ. 20 ബോളില്‍ മൂന്നു ഫോറും ഒരു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. മറ്റാരും 20 റണ്‍സ് പോലും തികച്ചില്ല. ട്രെന്റ് ബോള്‍ട്ട് (15), യശസ്വി ജയ്‌സ്വാള്‍ (14), ദേവ്ദത്ത് പടിക്കല്‍ (12) എന്നിവരാണ് രണ്ടക്കം കടന്നവര്‍.

SANJU SAMSON OUT

ജോസ് ബട്‌ലര്‍ (8), ആര്‍ അശ്വിന്‍ (2), ഇംപാക്ട് പ്ലെയറായി ഇറക്കിയ റിയാന്‍ പരാഗ് (4), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (7), ധ്രുവ് ജുറേല്‍ (9), ആദം സാംപ (7) എന്നിവരെല്ലാം ബാറ്റിങില്‍ തികഞ്ഞ പരാജമായി. റോയല്‍സിന്റെ തുടക്കം തന്നെ പാളിയാരുന്നു. ഹാര്‍ദിക്കിനെതിരേ രണ്ടാം ഓവറില്‍ തുടരെ രണ്ടു ഫോറുകളടിച്ച ശേഷം മൂന്നാമത്തെ ബോളില്‍ ബട്‌ലര്‍ പുറത്തായി.

സഞ്ജുവും ജയ്‌സ്വാളും 36 റണ്‍സിന്റെ കൂട്ടുകെട്ടുമായി ടീമിനെ കളിയിലേക്കു തിരികെ കൊണ്ടു വരുന്നതിനിടെയായിരുന്നു റണ്ണൗട്ട് വില്ലനായത്. റിസ്‌ക്കി സിംഗിളിനു ശ്രമിച്ച ജയ്‌സ്വാളിനെ മോഹിത് ശര്‍മയുടെ ത്രോയില്‍ റാഷിദ് ഖാന്‍ റണ്ണൗട്ടാക്കി. മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരുന്ന സഞ്ജു ടീം സ്‌കോര്‍ 63ല്‍ വച്ച് പുറത്തായതോടെ റോയല്‍സിന്റെ നില പരുങ്ങലിലായി. ജോഷ്വ ലിറ്റിലിന്റെ ബൗളിങില്‍ ഹാര്‍ദിക്കാണ് അദ്ദേഹത്തെ പിടികൂടിയത്.

മധ്യ ഓവറുകളില്‍ സ്പിന്‍ ജോടികളായ റാഷിദും നൂര്‍ അഹമ്മദും വ്ന്നതോടെ റോയല്‍സിനു റണ്ണെടുക്കുക കൂടുതല്‍ ദുഷ്‌കരമായി തീര്‍ന്നു. അഞ്ചാം നമ്പറില്‍ അശ്വിനെ ഇറക്കി റോയല്‍സ് നടത്തിയ പരീക്ഷണം പാളി. റാഷിദിന്റെ ബൗളിങില്‍ അദ്ദേഹം ബൗള്‍ഡാവുകയായിരുന്നു. ഇംപാക്ട് പ്ലെയറായി വന്ന പരാഗിനെ റാഷിദി വിക്കറ്റിന മുന്നിലും കുരുക്കി (അഞ്ചിന് 69). ദേവ്ദത്തിനെ നൂര്‍ ബൗള്‍ഡാക്കുകയും ജുുറേലിനെ നൂര്‍ വിക്കറ്റിനു മുന്നില്‍ കുരുക്കുകയും ചെയ്തതോടെ റോയല്‍സ് ഏഴിന് 87ലേക്കു കൂപ്പുകുത്തി.

SHIMRON HETMYER OUT

ഹെറ്റ്‌മെയര്‍ക്കു ഇത്തവണയും കാര്യമായൊന്നും ചെയ്യനായില്ല. റാഷിദ് വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു (എട്ടിന് 96). 15 റണ്‍സെടുത്ത ബോള്‍ട്ടാണ് ടീമിനെ 100 കടക്കാന്‍ സഹായിച്ചത്. മൂന്നു വിക്കറ്റുകളെടുത്ത റാഷിദും രണ്ടുപേരെ പുറത്താക്കിയ നൂറും ചേര്‍ന്നാണ് റോയല്‍സിനെ തകര്‍ത്തത്.

ടോസിനു ശേഷം റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോടു തോറ്റ ടീമില്‍ ഒരു മാറ്റവുമായിട്ടാണ് റോയല്‍സ് ഇറങ്ങിയത്. ജേസണ്‍ ഹോള്‍ഡര്‍ക്കു പകരം ആദം സാംപ പ്ലെയിങ് ഇലവനിലേക്കു വരികയായിരുന്നു.

പ്ലെയിങ് ഇലവന്‍

രാജസ്ഥാന്‍ റോയല്‍സ്- ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍, ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്മയര്‍, ധ്രുവ് ജുറേല്‍, ആര്‍ അശ്വിന്‍, ആദം സാംപ, യുസ്വേന്ദ്ര ചഹല്‍, ട്രെന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ.

ഗുജറാത്ത് ടൈറ്റന്‍സ്- വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ശുഭ്മന്‍ ഗില്‍, വിജയ് ശങ്കര്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, അഭിനവ് മനോഹര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, ജോഷ്വ ലിറ്റില്‍, മുഹമ്മദ് ഷമി.

Story first published: Friday, May 5, 2023, 13:15 [IST]
Other articles published on May 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+