Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: തോല്‍വിക്ക് പിന്നാലെ ബട്‌ലര്‍ക്ക് പരിക്ക്, അടുത്ത മത്സരം കളിക്കില്ല! രാജസ്ഥാന് ആശങ്ക

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ച് തുടങ്ങാന്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിന് സാധിച്ചിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ ടീം പഞ്ചാബ് കിങ്‌സിനോട് തോറ്റിരിക്കുകയാണ്. ലാസ്റ്റ് ഓവര്‍ ത്രില്ലറിനൊടുവില്‍ അഞ്ച് വിക്കറ്റിനാണ് രാജസ്ഥാന്റെ തോല്‍വി. ഇപ്പോഴിതാ തോല്‍വിക്ക് പിന്നാലെ മറ്റൊരു കടുത്ത തിരിച്ചടി രാജസ്ഥാന് നേരിടേണ്ടി വന്നിരിക്കുകയാണ്.

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിനിടെ വിരലിന് പരിക്കേറ്റ ജോസ് ബട്‌ലര്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ അടുത്ത മത്സരം കളിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. പഞ്ചാബ് ബാറ്റിങ്ങിന്റെ അവസാന ഓവറില്‍ ഷാരൂഖ് ഖാനെ തകര്‍പ്പന്‍ ക്യാച്ചിലൂടെ ബട്‌ലര്‍ പുറത്താക്കിയിരുന്നു. ഇതിനിടെ ബട്‌ലറുടെ വിരലിന് പരിക്കേറ്റു. ഇതോടെ യശ്വസി ജയ്‌സ്വാളിനൊപ്പം ആര്‍ അശ്വിനാണ് ഓപ്പണറായി എത്തിയത്.

jos buttler

മൂന്നാം നമ്പറില്‍ ബട്‌ലര്‍ ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ പരിക്ക് ഗുരുതരമല്ലെന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍ ബട്‌ലറുടെ വിരലിന് മുറിവേറ്റിരുന്നു. ഇപ്പോള്‍ വിരലിന് സ്റ്റിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. അതുകൊണ്ട് തന്നെ ഡല്‍ഹിക്കെതിരായ അടുത്ത മത്സരത്തില്‍ ബട്‌ലര്‍ കളിച്ചേക്കില്ല. ബട്‌ലറുടെ അഭാവം രാജസ്ഥാന് കടുത്ത തിരിച്ചടിയാവുമെന്ന കാര്യത്തില്‍ സംശയമില്ല. നായകന്‍ സഞ്ജുവിനും സമ്മര്‍ദ്ദമേറും.

ബട്‌ലര്‍ ഓപ്പണറായി ഉണ്ടെങ്കിലും യുവ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിനും പിന്നാലെയെത്തുന്ന സഞ്ജു സാംസണിനും ആത്മവിശ്വാസത്തോടെ ബാറ്റുവീശാനാവും. എന്നാല്‍ ബട്‌ലറുടെ അഭാവത്തില്‍ ഇരുവര്‍ക്കും ആത്മവിശ്വാസം കുറയുമെന്ന കാര്യത്തില്‍ സംശയമില്ല. വെടിക്കെട്ട് തുടക്കം നല്‍കുന്ന ബട്‌ലറുടെ വിടവ് നികത്തുക രാജസ്ഥാന് കടുപ്പമാവും. ആദ്യ മത്സരത്തില്‍ വെടിക്കെട്ട് ഫിഫ്റ്റി നേടാന്‍ ബട്‌ലര്‍ക്ക് സാധിച്ചിരുന്നു.

sanju samson

തോല്‍വിക്ക് ശേഷം വിജയത്തോടെ തിരിച്ചുവരാന്‍ ഒരുങ്ങുന്ന രാജസ്ഥാന് ബട്‌ലറുടെ അഭാവം തലവേദനയാണ്. എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്നത് രാജസ്ഥാന് ആശ്വാസം നല്‍കുന്നു. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ഡല്‍ഹിക്കെതിരായ മത്സരം മാത്രമാവും ബട്‌ലര്‍ക്ക് നഷ്ടമാവുക. ആദ്യ രണ്ട് മത്സരവും തോറ്റാണ് ഡല്‍ഹിയുടെ വരവ്. അതുകൊണ്ട് തന്നെ രാജസ്ഥാനെതിരേ എന്ത് വിലകൊടുത്തും ജയിക്കാനുറച്ചാവും ഡല്‍ഹി വരിക.

ഡേവിഡ് വാര്‍ണര്‍ നയിക്കുന്ന ഡല്‍ഹി ശക്തന്മാരുടെ നിരയാണ്. എന്നാല്‍ ഫോം മാത്രമാണ് പ്രശ്‌നം. ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, പൃഥ്വി ഷാ എന്നിവരെല്ലാം ബാറ്റിങ് നിരക്ക് കരുത്ത് പകരുന്നു. സര്‍ഫറാസിന്റെ മോശം ഫോമാണ് തലവേദന. ബൗളിങ് നിരയിലേക്ക് ആന്‍ റിച്ച് നോക്കിയേയും കടന്നുവരവും ടീമിന് ശക്തി പകരുന്ന കാര്യം. ബാറ്റിങ് മെച്ചപ്പെട്ടാല്‍ രാജസ്ഥാന് വലിയ വെല്ലുവിളി ഡല്‍ഹി ഉയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

രാജസ്ഥാന്റെ എല്ലാ പ്രതീക്ഷകളും ടോപ് ഓഡറിലാണ്. ബട്‌ലര്‍, ജയ്‌സ്വാള്‍, സഞ്ജു എന്നിവരുടെ ബാറ്റിങ്ങാണ് ടീമിന്റെ നട്ടെല്ല്. മധ്യനിരയില്‍ ദേവ്ദത്ത് പടിക്കല്‍, റിയാന്‍ പരാഗ് എന്നിവരുടെ ഫോമാണ് പ്രധാന തലവേദന. രണ്ട് പേരും മോശം ഫോമില്‍ തുടരുന്നത് രാജസ്ഥാനെ പിന്നോട്ടടിക്കുന്നു. ഷിംറോന്‍ ഹെറ്റ്‌മെയറിനൊപ്പം ദ്രുവ് ജൂറലും മികവ് കാട്ടുന്നത് ടീമിന് പ്രതീക്ഷ നല്‍കുന്നു.

devdutt padikkal

അടുത്ത മത്സരത്തില്‍ വലിയ പൊളിച്ചെഴുത്ത് രാജസ്ഥാന്‍ നടത്തിയേക്കും. ദേവ്ദത്ത് പടിക്കലിനെ രാജസ്ഥാന്‍ പ്ലേയിങ് 11 നിന്ന് തഴയാനാണ് സാധ്യത. ബൗളിങ് നിരയില്‍ ട്രന്റ് ബോള്‍ട്ടിനൊപ്പം ന്യൂബോളില്‍ കെ എം ആസിഫ് ഭേദപ്പെട്ട് നില്‍ക്കുന്നു. എന്നാല്‍ തല്ലുവാങ്ങുന്നതില്‍ മടികാട്ടുന്നില്ല. അതുകൊണ്ട് തന്നെ ആസിഫിനെ പുറത്തിരുത്തി കുല്‍ദീപ് സെന്നിനെ രാജസ്ഥാന്‍ പ്ലേയിങ് 11ലേക്കെത്തിച്ചേക്കും.

സ്പിന്‍ നിരയില്‍ യുസ് വേന്ദ്ര ചഹാല്‍ തല്ലുവാങ്ങുന്നതും രാജസ്ഥാന് തലവേദനയുണ്ടാക്കുന്നു. വിക്കറ്റ് വേട്ടക്കാരനാണെങ്കിലും ചഹാലിന്റെ ഇക്കോണമി മോശം. എല്ലാ മേഖലയിലും ശ്രദ്ധ നല്‍കാത്ത പക്ഷം ഡല്‍ഹിയെ വീഴ്ത്താന്‍ രാജസ്ഥാന് സാധിക്കില്ല. ബട്‌ലറുടെ അഭാവം ആര് നികത്തുമെന്നത് കണ്ടറിയാം. എന്തായാലും ക്യാപ്റ്റന്‍ സഞ്ജുവിന് കാര്യങ്ങള്‍ പ്രയാസമാവും.

Story first published: Thursday, April 6, 2023, 13:52 [IST]
Other articles published on Apr 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+