For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഇവരെ നോക്കിവെച്ചോ, ലേലത്തില്‍ 10 കോടിക്ക് മുകളിലുറപ്പ്, ഇന്ത്യക്കാരാരുമില്ല!

ഐപിഎല്ലിലെ ഇതുവരെയുള്ള ലേല റെക്കോഡുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ളവര്‍ പോലും ഇത്തവണ ലേലത്തിനുണ്ട്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള താരം ലേലം നടക്കാന്‍ പോവുകയാണ്. അവസാന സീസണില്‍ മെഗാ ലേലം നടന്നതിനാല്‍ ഇത്തവണ നടക്കുന്നത് മിനി ലേലമാണ്. ഇത്തവണയും 991ലധികം താരങ്ങള്‍ ഐപിഎല്‍ ലേലത്തിലേക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ നിന്ന് പരമാവധി 87 താരങ്ങള്‍ക്ക് മാത്രമാണ് അവസരം ലഭിക്കുക. അവസാന സീസണില്‍ പല വമ്പന്മാര്‍ക്കും പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇത്തവണ വലിയ പൊളിച്ചെഴുത്ത് ടീമില്‍ കൊണ്ടുവന്നേക്കും.

പല വമ്പന്മാരും ഇത്തവണ ലേലത്തിലേക്കെത്തുന്നുണ്ട്. ഐപിഎല്ലിലെ ഇതുവരെയുള്ള ലേല റെക്കോഡുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ളവര്‍ പോലും ഇത്തവണ ലേലത്തിനുണ്ട്. എന്നാല്‍ ഇന്ത്യക്കാരാരും ഈ പട്ടികയിലില്ല. ഇത്തവണ മിനി ലേലത്തില്‍ 10 കോടിക്ക് മുകളില്‍ ലഭിക്കാന്‍ ശേഷിയുള്ള അഞ്ച് സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

കാമറൂണ്‍ ഗ്രീന്‍

ഓസ്‌ട്രേലിയയുടെ യുവ പേസ് ഓള്‍റൗണ്ടറാണ് കാമറൂണ്‍ ഗ്രീന്‍. ഓസീസ് ടീമിനൊപ്പം ലഭിച്ച അവസങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഗ്രീനിന് സാധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നടന്ന ഓസീസിന്റെ ടി20 പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഗ്രീന്‍ കാഴ്ചവെച്ചത്. ഇതോടെയാണ് ഗ്രീന്‍ ശ്രദ്ധിക്കപ്പെട്ടത്. മീഡിയം പേസ് ഓള്‍റൗണ്ടറായതിനാല്‍ത്തന്നെ ഗ്രീനിനെ നോട്ടമിട്ട് വമ്പന്മാരെല്ലാമുണ്ട്. ടി20 ഫോര്‍മാറ്റില്‍ വലിയ ഭാവി കല്‍പ്പിക്കുന്ന ഗ്രീനിന് 10 കോടിയിലധികം രൂപ പ്രതിഫലം ലഭിക്കാന്‍ സാധ്യത കൂടുതലാണ്. 15 കോടിയിലധികം പ്രതിഫലം ലഭിക്കാനും സാധ്യത കൂടുതല്‍.

1

സാം കറെന്‍

ഇംഗ്ലണ്ടിന്റെ യുവ പേസ് ഓള്‍റൗണ്ടറാണ് സാം കറെന്‍. അവസാന സീസണില്‍ കളിക്കാതിരുന്ന സാം പഞ്ചാബ് കിങ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകള്‍ക്കായി കളിച്ച് മികവ് കാട്ടിയിട്ടുണ്ട്. ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ കിരീടം ചൂടിക്കുന്നതിലും സാം കറെന്‍ മികവ് കാട്ടി. ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താനും മധ്യ നിരയില്‍ വമ്പനടികള്‍ നടത്താനും സാമിന് കഴിവുണ്ട്. ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ് സാമെന്നതാണ് എടുത്തു പറയേണ്ടത്. മൂന്നാം നമ്പറിലടക്കം ബാറ്റ് ചെയ്ത് കസറാന്‍ സാമിനാവും. ഐപിഎല്ലില്‍ ഫിഫ്റ്റി നേടിയിട്ടുള്ള താരമാണ് അദ്ദേഹം. അതുകൊണ്ട് തന്നെ സാമിന് ഇത്തവണ വമ്പന്‍ പ്രതിഫലം ലഭിക്കുമെന്നുറപ്പ്.

നിക്കോളാസ് പൂരന്‍

അവസാന സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായിരുന്നു നിക്കോളാസ് പൂരന്‍. വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റനായ പൂരന്‍ അവസാന ഐപിഎല്ലില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. അതുകൊണ്ട് തന്നെ പൂരനെ ഹൈദരാബാദ് ഒറ്റ സീസണുകൊണ്ട് തന്നെ ഒഴിവാക്കി. എന്നാല്‍ നടന്നുകൊണ്ടിരിക്കുന്ന അബുദാബി ടി10 ലീഗില്‍ ഗംഭീര പ്രകടനമാണ് പൂരന്‍ കാഴ്ചവെക്കുന്നത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ മിടുക്കുകാട്ടുന്ന പൂരന് ഇത്തവണയും വലിയ പ്രതിഫലം ലഭിച്ചേക്കും. 10 കോടിയിലധികം പൂരന് പ്രതീക്ഷിക്കാം.

ബെന്‍ സ്റ്റോക്‌സ്

ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറാണ് ബെന്‍ സ്‌റ്റോക്‌സ്. ഏത് സമയത്തും പന്തെറിയാനും ബാറ്റ് ചെയ്യാനും കഴിവുള്ള താരമാണ് സ്റ്റോക്‌സ്. വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്ന് അവസാന സീസണില്‍ നിന്ന് വിട്ടുനിന്ന സ്റ്റോക്‌സിനെ രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കിയിരുന്നു. ഇത്തവണ സ്‌റ്റോക്‌സ് ഐപിഎല്‍ കളിക്കുമെന്ന് അറിയിച്ചതിനാല്‍ ടീമുകളെല്ലാം വലിയ പ്രതീക്ഷയിലാണ്. ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കുന്ന സ്റ്റോക്‌സ് ഇത്തവണത്തെ ടി20 ലോകകപ്പ് ഫൈനലില്‍ ഗംഭീര ഫിഫ്റ്റിയുമായി തിളങ്ങിയിരുന്നു. ഇത്തവണ ഐപിഎല്ലിലെ റെക്കോഡ് ലേലത്തുക നേടാന്‍ ശേഷിയുള്ള താരമാണ് സ്‌റ്റോക്‌സെന്ന് പറയാം.

1

ആദില്‍ റഷീദ്

ഇതുവരെ ഐപിഎല്ലില്‍ കളിക്കാന്‍ സാധിക്കാത്ത താരമാണ് ആദില്‍ റഷീദ്. കറക്കിവീഴ്ത്താന്‍ കഴിവുള്ള സ്പിന്നര്‍ ഇംഗ്ലണ്ടിനായി ടി20 ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ഇന്ത്യന്‍ പിച്ചുകളില്‍ ക്ലിക്കാവുന്ന ശൈലിയാണ് റഷീദിന്റേത്. പല ടീമുകള്‍ക്കും സ്പിന്‍ ദൗര്‍ബല്യമായതിനാല്‍ റഷീദിന്റെ മികവ് കരുത്ത് പകരും. 10 കോടിയിലധികം പ്രതിഫലത്തില്‍ ലേലത്തില്‍ പോകാന്‍ സാധ്യതയുള്ള താരമാണ് ആദില്‍ റഷീദെന്ന് പറയാം.

Story first published: Saturday, December 3, 2022, 13:52 [IST]
Other articles published on Dec 3, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+