For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: അര്‍ജുനെ വീണ്ടും പറ്റിക്കരുത്! ഒന്നോ, രണ്ടോ മാച്ചിലല്ല, എല്ലാ കളിയിലും ഇറക്കണം

ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും ഓള്‍റൗണ്ടറുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ ഐപിഎല്‍ അരങ്ങേറ്റം ഇത്തവണയെങ്കിലും ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍. കഴിഞ്ഞ രണ്ടു സീസണുകളിലായി 23 കാരനായ താരം തന്റെ ഹോം ഫ്രാഞ്ചൈസിയായ മുംബൈയിലുണ്ട്. പക്ഷെ നെറ്റ്‌സില്‍ ബൗളിങും ബാറ്റിങും ചെയ്യുകയല്ലാതെ ഒരു യഥാര്‍ഥ മാച്ചില്‍ അര്‍ജുനെ ഇറക്കാന്‍ മുംബൈ ധൈര്യം കാണിച്ചിട്ടില്ല. ഇത്തവണ തന്റെ സമയം തെളിയുമെന്ന പ്രതീക്ഷയിലാണ് സീം ബൗളിങ് ഓള്‍റൗണ്ടര്‍ കൂടിയായ താരം.

ARJUN TENDULKAR MI

2020ലെ ഐപിഎല്‍ മുംബൈ ടീമിന്റെ ഭാഗമാണ് അര്‍ജുന്‍. അതിനു മുമ്പ് തന്നെ ഫ്രാഞ്ചൈസിയുടെ നെറ്റ് ബൗളര്‍മാരുടെ സംഘത്തില്‍ താരമുണ്ടായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ മല്‍സര പരിചയം അധികമില്ലെന്നായിരുന്നു കഴിഞ്ഞ രണ്ടു സീസണുകളിലും അദ്ദേഹത്തിന്റെ പ്രധാന പോരായ്മ. എന്നാല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തന്റെ തട്ടകം മുംബൈയില്‍ നിന്നും ഗോവയിലേക്കു മാറ്റിയ ശേഷം അര്‍ജുന്റെ കരിയറിലും വലിയ ഉയര്‍ച്ചയാണ് സംഭവിച്ചത്. ഗോവയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചതോടെ താരത്തിനു തന്റെ കഴിവുകള്‍ പുറത്തെടുക്കാന്‍ സാധിച്ചു. ഗോവയ്ക്കു വേണ്ടി രഞ്ജിയിലെ അരങ്ങേറ്റ മല്‍സരത്തില്‍ സെഞ്ച്വറിയോടെ അര്‍ജുന്‍ വരവറയിരിക്കുകയും ചെയ്തിരുന്നു.

കൂടുതല്‍ അനുഭവസമ്പത്തും പക്വതയമുള്ള ക്രിക്കറ്ററായി മാറിയതിനാല്‍ തന്നെ അര്‍ജുന് മുംബൈയില്‍ ഇത്തവണ കൂടുതല്‍ പരിണന ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പുതിയ സീസണിലെ മുഴുവന്‍ മല്‍സരങ്ങളിലും അദ്ദേഹത്തെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ മുംബൈ ശ്രമിക്കേണ്ടതുണ്ട്. ഇതിനുള്ള പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ARJUN TENDULKAR NETS

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ 2021ലെ സീസണില്‍ കൈവിട്ടതിനു ശേഷം ഒരു പകരക്കാരനെ മുംബൈയ്ക്കു ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് ആദ്യത്തെ കാരണം. 2015 മുതല്‍ 21 വരെ ടീമിലെ നിര്‍ണായക താരമായിരുന്നു അദ്ദേഹം. ടീമിനൊപ്പം കിരീടവിജയങ്ങളില്‍ പങ്കാളിയാവാനും ഹാര്‍ദിക്കിനു കഴിഞ്ഞു.

പക്ഷെ അദ്ദേഹത്തെ കൈവിട്ടതിനു ശേഷം മുംബൈ ടീമിന്റെ ബാലന്‍സില്‍ വലിയ വിള്ളലാണ് നേരിട്ടതെന്നു കാണാന്‍ കഴിയും. ഈ റോളിലേക്കു തീര്‍ച്ചയായും വളര്‍ത്തിയെടുക്കാവുന്ന താരമാണ് മറ്റൊരു സീം ബൗളിങ് ഓള്‍റൗണ്ടറായ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. കൂടുതല്‍ അവസരങ്ങള്‍ നല്‍കിയെങ്കില്‍ മാത്രമേ ഒരു താരമെന്ന നിലയില്‍ താരത്തിനു തന്റെ കഴിവുകള്‍ മിനുക്കിയെടുക്കാന്‍ സാധിക്കൂ.

ബാറ്റിങിലും ബൗളിങിലും ഒരുപോലെ മികച്ച ഫോമിലാണെന്നതാണ് മുംബൈ ഈ സീസണില്‍ അര്‍ജുനെ എല്ലാ കളിയിലും ഉള്‍പ്പെടുത്തണമെന്നതിന്റെ രണ്ടാമത്തെ കാരണം. ആഭ്യന്തര ക്രിക്കറ്റില്‍ ഗോവയ്ക്കു വേണ്ടി സ്ഥിരമായി അവസരങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയതോടെ താരത്തിന്റെ ആത്മവിശ്വാസം വര്‍ധിക്കുകയും മികച്ച പ്രകടനങ്ങള്‍ സാധിക്കുകയും ചെയ്തു. ഗോവയ്ക്കായി എല്ലാ ഫോര്‍മാറ്റുകളിലും അര്‍ജുന്‍ കളിച്ചിരുന്നു. ഏഴു ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നും 12ഉം ഏഴു ലിസ്റ്റ് എ മാച്ചുകളില്‍ നിന്നും എട്ടും മുഷ്താഖ് അലി ടി20യില്‍ ഏഴു കളിയില്‍ 10ഉം വിക്കറ്റുകള്‍ താരം നേടിയിരുന്നു.

ARJUN TENDULKAR TRAIN

2019നു ശേഷം ഹോംഗ്രൗണ്ടായ വാംഖഡെയില്‍ ഈ സീസണില്‍ മുംബൈ കളിക്കാന്‍ പോവുന്നുയെന്നതാണ് അര്‍ജുനെ കളിപ്പിക്കേണ്ടതിന്റെ മൂന്നാമത്തെ കാരണം. മുംബൈയ്ക്കായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹത്തിനു ഇതിനേക്കാള്‍ മികച്ചൊരു വേദി ലഭിക്കാനില്ല. കഴിഞ്ഞ ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പരയില്‍ ഇവിടെ നടന്ന മാച്ചില്‍ പേസര്‍മാര്‍ക്കു ഇവിടെ മികച്ച സ്വിങും സീം മൂവ്‌മെന്റുമെല്ലാം ലഭിച്ചിരുന്നു.

അതുകൊണ്ടു തന്നെ അര്‍ജുനെയും ഇത് വാംഖഡെയില്‍ ഏറെ സഹായിക്കും. 2019നു ശേഷം ആദ്യമായാണ് ഈ സീസണിലെ ഐപിഎല്ലില്‍ ഹോം- എവേ രീതിയിലായി മല്‍സരങ്ങള്‍ നടക്കുന്നത്. മുംബൈയുടെ ലീഗ് ഘട്ടത്തിലെ ഏഴു മാച്ചുകള്‍ക്കാണ് വാംഖഡെ ആതിഥേത്വം വഹിക്കുക.

Story first published: Monday, March 27, 2023, 14:58 [IST]
Other articles published on Mar 27, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+