For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: സൂപ്പര്‍ താരങ്ങളുടെ ഭാര്യമാരില്‍ ഏറ്റവും ആസ്തിയാര്‍ക്ക്? സാക്ഷിയല്ല തലപ്പത്ത്- അറിയാം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. പ്ലേ ഓഫിനോടടുക്കവെ പോരാട്ടം ശക്തമാവുകയാണ്. ആരൊക്കെ പ്ലേ ഓഫില്‍ കടക്കുമെന്ന് പറയാനാവാത്ത അവസ്ഥ. ഐപിഎല്ലിന്റെ ഓരോ സീസണിലൂടെയും താരങ്ങള്‍ക്ക് കോടികളാണ് പ്രതിഫലമായി ലഭിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ താരങ്ങളില്‍ മിക്കവര്‍ക്കും 10 കോടിയിലധികം പ്രതിഫലമുണ്ട്.

യുവതാരങ്ങളില്‍ മിക്കവരും ഐപിഎല്ലിലേക്കെത്താന്‍ ആഗ്രഹിക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് മോഹിപ്പിക്കുന്ന പ്രതിഫലം തന്നെയാണെന്ന് പറയാം. നിലവിലെ ഐപിഎല്ലിലെ സൂപ്പര്‍ താരങ്ങളായ ഇന്ത്യന്‍ താരങ്ങളുടെ ആസ്തികളുടെ കണക്കുകള്‍ ഒട്ടുമിക്കയാളുകള്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ ഏറ്റവും സമ്പന്നയായ ഭാര്യയുള്ള താരമാരാണെന്ന് അറിയാമോ?

anushka sharma, sakshi dhoni

ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളുടെ ഭാര്യമാരിലെ ഏറ്റവും സമ്പന്നയാരാണെന്ന് പരിശോധിക്കാം. രവീന്ദ്ര ജഡേജയുടെ ഭാര്യയാണ് ആസ്തിയില്‍ ഏറ്റവും മുന്നില്‍. പരമ്പരാഗതമായി വലിയ ആസ്തിയുള്ളയാളാണ് റിവാബ ജഡേജ. രാഷ്ട്രീയത്തിലും ബിസിനസിലുമെല്ലാം സജീവമാണ് റിവാബ. രവീന്ദ്ര ജഡേജയുടെ ഭാര്യയെന്ന പേരിലേക്കൊതുങ്ങാതെ സ്വന്തമായൊരു പേര് സൃഷ്ടിക്കാന്‍ റിവാബക്ക് സാധിച്ചിട്ടുണ്ട്. ജഡേജയെക്കാളും ആസ്തിയുള്ള കുടുംബമാണ് റിവാബയുടേത്.

ഗുജറാത്തിലെ അതിസമ്പന്നരായ കുടുംബത്തിലെ അംഗമായ താരത്തിന്റെ ആകെ ആസ്തി 250 കോടിക്ക് മുകളിലാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്ത് നല്‍കിയ കണക്കുകള്‍ പ്രകാരം തന്നെ 100 കോടിയിലേറെ ആസ്തി റിവാബക്കുണ്ട്. സിഎസ്‌കെ നായകന്‍ എംഎസ് ധോണിയുടെ ഭാര്യ സാക്ഷി ധോണിയെ എല്ലാവര്‍ക്കുമറിയാവുന്നതാണ്. ഇക്കഴിഞ്ഞ മത്സരത്തിലും ധോണിക്കായി ആര്‍പ്പുവിളിക്കാന്‍ മകള്‍ സിവയോടൊപ്പം സാക്ഷിയെത്തിയിരുന്നു.

ravindra jadeja, Rivaba Jadeja

ആസ്തിയുടെ കാര്യത്തില്‍ സാക്ഷി ഒട്ടും പിന്നിലല്ല. വിവാഹത്തിന് മുമ്പ് ഹോട്ടലിലെ റിസപ്ഷനിസ്റ്റായിരുന്നു സാക്ഷി. എന്നാല്‍ വിവാഹത്തിന് ശേഷം ധോണിയുടെ പല ബിസിനസുകളും നോക്കി നടത്തുന്നത് സാക്ഷിയാണ്. ഡല്‍ഹി ആസ്താനമായി പ്രവര്‍ത്തിക്കുന്ന എംഎസ്ഡി അലാമോഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചുമതല സാക്ഷിക്കാണ്. കൂടാതെ ധോണിയുടെ പച്ചക്കറികള്‍ കയറ്റുമതി ചെയ്യുന്ന ബ്രാന്റിന്റെയും തലപ്പത്ത് സാക്ഷിയാണ്.

സാക്ഷിയുടെ ആസ്തി പരിഗണിച്ചാല്‍ 100 കോടിയോളം വരുമെന്നാണ് കണക്കുകള്‍. എംഎസ് ധോണിയുടെ തിരക്കിനിടെയിലും ബിസിനസുകള്‍ കൈകാര്യം ചെയ്യുന്നത് സാക്ഷിയാണ്. മൂന്നാം സ്ഥാനത്താണ് വിരാട് കോലിയുടെ ഭാര്യയും ബോളിവുഡ് സൂപ്പര്‍ താരവുമായ അനുഷ്‌ക ശര്‍മയുള്ളത്. ബോളിവുഡിനെ മുന്‍നിര നായികമാരിലൊരാളാണ് അനുഷ്‌ക. നിരവധി ഹിറ്റ് ചിത്രങ്ങള്‍ ആരാധകര്‍ക്ക് സമ്മാനിച്ച അനുഷ്‌കയ്ക്ക് കോടികളാണ് പ്രതിഫലം.

എന്നാല്‍ കോലിയുമായുള്ള വിവാഹത്തിന് ശേഷം അനുഷ്‌ക സിനിമാ മേഖലയില്‍ നിന്ന് അല്‍പ്പം വിട്ടുനില്‍ക്കുകയാണ്. ഇപ്പോള്‍ കുട്ടിയുമുള്ളതിനാല്‍ അനുഷ്‌ക കുടുംബത്തിന്റെ തിരക്കിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. എന്നാല്‍ പരസ്യ ചിത്രങ്ങളിലെല്ലാം അനുഷ്‌ക അഭിനയിച്ചിരുന്നു. 70 കോടിയോളം രൂപയുടെ ആസ്തിയാണ് അനുഷ്‌കയ്ക്കുള്ളതെന്നാണ് കണക്കുകള്‍. വിരാട് കോലി ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരമാണ്. അതുകൊണ്ട് തന്നെ നിലവില്‍ ഏറ്റവും ആസ്തിയുള്ള താരമാണ് അദ്ദേഹം.

ഗുജറാത്ത് ടൈറ്റന്‍സ് നായകനും ഇന്ത്യന്‍ സൂപ്പര്‍ ഓള്‍റൗണ്ടറുമായ ഹര്‍ദിക് പാണ്ഡ്യയുടെ ഭാര്യയാണ് ഈ പട്ടികയില്‍ നാലാം സ്ഥാനത്ത്. ബോളിവുഡ് സൂപ്പര്‍ നായികമാരിലൊരാളായ നഡാഷ സ്റ്റാന്‍കോവിച്ചിനെയാണ് ഹര്‍ദിക് വിവാഹം ചെയ്തത്. ബോളിവുഡിലെ തിരക്കേറിയ നായികമാരിലൊരാളായ നഡാഷ സെര്‍ബിയക്കാരിയാണ്.

നര്‍ത്തികയും മോഡലും അഭിനേത്രിയുമെല്ലാമായ നഡാഷയുടെ ആസ്തി 50 കോടിക്ക് മുകളിലാണ്. ഹര്‍ദിക് താഴ്ന്ന സാമ്പത്തിക സ്ഥിതിയില്‍ നിന്ന് ക്രിക്കറ്റിലൂടെ സമ്പന്നനായി മാറിയ താരമാണ്. ഇന്ന് അത്യാഡംഭര ജീവിതം നയിക്കുന്ന ഹര്‍ദിക്കിന് കോടികളുടെ ആസ്തിയുമുണ്ട്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് നായകന്‍ കെ എല്‍ രാഹുലിന്റെ ഭാര്യ അതിയ ഷെട്ടിയാണ് അഞ്ചാം സ്ഥാനത്ത്. ഷെട്ടി കുടുംബത്തിന്റെ ഭാഗമായ അതിയയുടെ പിതാവ് പ്രശസ്ത സിനിമാ താരം സുനില്‍ ഷെട്ടിയാണ്.

മോഡലെന്ന നിലയിലും അഭിനേത്രിയെന്ന നിലയിലും ബോളിവുഡില്‍ അതിയ സജീവമാണ്. വിവാഹത്തിന് ശേഷം തല്‍ക്കാലത്തേക്ക് ഫീല്‍ഡില്‍ നിന്് അതിയ വിട്ടുനില്‍ക്കുകയാണ്. 50 കോടി ആസ്തി അതിയക്കുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. യുസ് വേന്ദ്ര ചഹാലിന്റെ ഭാര്യ ധനശ്രീ വര്‍മയും 50 കോടിക്കടുത്ത് ആസ്തിയുള്ളയാളാണ്.

Story first published: Thursday, May 11, 2023, 14:54 [IST]
Other articles published on May 11, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+