Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: സഞ്ജു, ഇഷാന്‍, റിഷഭ്- ആസ്തിയില്‍ മുന്നിലാര്? മലയാളി പൊളിയല്ലേ! കണക്കുകളിതാ

മുംബൈ: ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍മാരിലെ ഏറ്റവും ശ്രദ്ധേയരായ മൂന്ന് പേരാണ് റിഷഭ് പന്തും ഇഷാന്‍ കിഷനും സഞ്ജു സാംസണും. മൂന്ന് പേരും തമ്മില്‍ ദേശീയ ടീമില്‍ ഇടം പിടിക്കാനായി ശക്തമായ മത്സരം നടക്കുന്നു. റിഷഭ് പന്തിന് ഇന്ത്യ കൂടുതല്‍ മുന്‍തൂക്കം നല്‍കുമ്പോള്‍ ഇഷാന്‍ കിഷന്‍ പകരക്കാരനായെത്തും. അപൂര്‍വമായി സഞ്ജുവിനും അവസരം ലഭിക്കും. മൂന്ന് പേരും ഐപിഎല്ലിലും സജീവമാണ്.

റിഷഭ് ഡല്‍ഹി ക്യാപിറ്റല്‍സ് നായകനും സഞ്ജു രാജസ്ഥാന്‍ റോയല്‍സ് നായകനുമാണ്. ഇഷാന്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമാണ്. നിലവില്‍ പരിക്കിന്റെ പിടിയിലുള്ള റിഷഭ് പന്ത് ഇന്ത്യന്‍ ടീമിനും ഐപിഎല്ലിനും പുറത്താണ്. മികച്ച ക്രിക്കറ്റ് റെക്കോഡുള്ള മൂന്ന് പേര്‍ക്കും വലിയ ആരാധക പിന്തുണയുമുണ്ട്. എന്നാല്‍ ഇവരില്‍ ഏറ്റവും സമ്പന്നനായ താരം ആരാണ്? 2023ലെ കണക്കുകള്‍ നോക്കി പരിശോധിക്കാം.

sanju, ishan, rishabh

മൂന്നാം സ്ഥാനത്ത് ഇഷാന്‍ കിഷനാണ്. മുംബൈ ഇന്ത്യന്‍സില്‍ ഇപ്പോള്‍ ഇഷാന്റെ പ്രതിഫലം 15.25 കോടിയാണ്. താരത്തിന്റെ നിലവിലെ മാസവരുമാനം 1.2 കോടിയാണ്. 24കാരനായ താരത്തിന്റെ നിലവിലെ ആകെ ആസ്തി 60 കോടിയാണ്. 2019ല്‍ 14 കോടി മാത്രമായിരുന്നു ഇഷാന്റെ ആസ്തി. എന്നാല്‍ 2023 ആയപ്പോഴും വലിയ വളര്‍ച്ച അദ്ദേഹത്തിനുണ്ടായി. പാട്‌നയില്‍ അത്യാഡംഭര വീട് ഇഷാനുണ്ട്. നിരവധി സ്ഥലങ്ങളും ഇഷാന്റെ പേരിലുണ്ട്.

എന്നാല്‍ മറ്റ് താരങ്ങളെപ്പോലെ വലിയൊരു കാര്‍ കളക്ഷന്‍ ഇഷാനില്ല. മെഴ്‌സഡ് ബെന്‍സി സി ക്ലാസ് വാഹനമാണ് അദ്ദേഹം പ്രധാനമായും ഉപയോഗിക്കുന്നത്. ബിസിസി ഐയുടെ സി ഗ്രേഡ് കരാറില്‍ ഉള്‍പ്പെടുന്ന ഇഷാന് ഒരു കോടി പ്രതിവര്‍ഷം പ്രതിഫലം ലഭിക്കും. വരുന്ന വര്‍ഷങ്ങളിലും സാമ്പത്തികമായി വലിയ നേട്ടമുണ്ടാക്കാന്‍ സാധിക്കുന്ന താരമാണ് ഇഷാന്‍. നിരവധി പരസ്യങ്ങളും പല ബ്രാന്റുകളുടെയും അംബാസഡറായും ഇഷാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

സിയറ്റ്, എലിസ്റ്റ, ബ്ലിറ്റ്‌സ്‌പോള്‍സ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, മാന്യവാര്‍, ഓപ്പോ ഇന്ത്യ, നോയ്‌സ് എന്നിവയെല്ലാമാണ് ഇഷാന്‍ അംബാസഡറായ പ്രധാന ബ്രാന്റുകള്‍. ഇപ്പോള്‍ ഇഷാനെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ടീമിലേക്കും പരിഗണിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമിനൊപ്പം വലിയ ഭാവി കല്‍പ്പിക്കുന്ന ഇഷാന് സാമ്പത്തികമായി ഇനിയുമേറെ വളരാനാവുമെന്നുറപ്പ്.

രണ്ടാം സ്ഥാനത്ത് സഞ്ജു സാംസണാണ്. 75 കോടിയാണ് സഞ്ജുവിന്റെ ആസ്തി. 2023ലെ കണക്കുകള്‍ പ്രകാരം ഒരു മാസം ഒരു കോടിക്ക് മുകളിലാണ് സഞ്ജുവിന്റെ വരുമാനം. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായ സഞ്ജുവിന് 14 കോടിയാണ് പ്രതിഫലം ലഭിക്കുന്നത്. ബിസിസി ഐയുടെ സി ഗ്രേഡിലും ഉള്‍പ്പെട്ടിരിക്കുന്ന സഞ്ജുവിന് ഒരു കോടി പ്രതിവര്‍ഷം ലഭിക്കുന്നു. നിരവധി ബിസിനസുകളും സഞ്ജുവിനുണ്ട്. കൂടാതെ ബ്രാന്റ് അംബാസഡറായും സഞ്ജു പ്രവര്‍ത്തിക്കുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ്, കൊക്കാബുറ സ്പോര്‍ട്സ്, എസ്എസ്, ഹീല്‍, ഗില്ലറ്റി ഇന്ത്യ, ഭാരത് പേ, മെഫാബ് 11 എന്നിവയുടെയെല്ലാം ബ്രാന്റ് അംബാസഡറാണ് സഞ്ജു. പരസ്യ ചിത്രങ്ങളിലൂടെയും സഞ്ജുവിന് വരുമാനം ലഭിക്കുന്നു. ഇന്ത്യന്‍ ടീമില്‍ സ്ഥിര സാന്നിധ്യമല്ലെങ്കിലും മലയാളിയെന്ന നിലയില്‍ വലിയ ആരാധക പിന്തുണ സഞ്ജുവിനുണ്ട്. ഈ വര്‍ഷം ഏകദിന ലോകകപ്പ് ഇന്ത്യയില്‍ നടക്കാനിരിക്കെ സഞ്ജു വലിയ പ്രതീക്ഷയിലാണ്.

rishabh pant

റിഷഭ് പന്താണ് ആസ്തിയില്‍ തലപ്പത്ത്. മറ്റ് രണ്ട് പേരേക്കാള്‍ സൂപ്പര്‍ ഹീറോയെന്ന വിശേഷണമുള്ള റിഷഭിന്റെ ആസ്തി 86 കോടിയാണ്. ഒരു മാസത്തെ താരത്തിന്റെ വരുമാനം 1.5 കോടിക്കടുത്താണ്. 16 കോടിയാണ് ഡല്‍ഹി ക്യാപിറ്റല്‍സിലെ അദ്ദേഹത്തിന്റെ പ്രതിഫലം. നിരവധി പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുന്ന റിഷഭ് നിരവധി സ്ഥാപനങ്ങളുടെ ബ്രാന്റ് അംബാസഡറുമാണ്. നോയ്‌സ്, റിയല്‍മീ, ബോട്ട്, ഡ്രീം 11, ഹിമാലയ, ബൂസ്റ്റ്, ക്യാറ്റ്ബറി, ജെഎസ്ഡബ്ലു സ്റ്റീല്‍ എന്നിവയെല്ലാമാണ് ഇതിലെ പ്രധാന ബ്രാന്റുകള്‍.

നിലവില്‍ പരിക്കേറ്റ് വിശ്രമത്തിലുള്ള റിഷഭിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിലും റിഷഭുണ്ടാവില്ല. 2024ലെ ടി20 ലോകകപ്പിന് മുമ്പായി തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് റിഷഭ് പന്ത്.

Story first published: Thursday, May 11, 2023, 13:52 [IST]
Other articles published on May 11, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+