For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: കൈയടിക്കാന്‍ കാമുകിയെത്തി, പൃഥ്വി ഫിഫ്റ്റിയും നേടി! നിധിയെക്കുറിച്ച് എല്ലാമറിയാം

ധരംശാല: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ ഏറ്റവും നിരാശപ്പെടുത്തിയ താരങ്ങളിലൊരാളായിരുന്നു പൃഥ്വി ഷാ. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വെടിക്കെട്ട് ഓപ്പണര്‍ മോശം പ്രകടനങ്ങളെത്തുടര്‍ന്ന് പ്ലേയിങ് 11 പുറത്താവുകയും ചെയ്തിരുന്നു. ഇടവേളക്ക് ശേഷം പഞ്ചാബിനെതിരേ പൃഥ്വിക്ക് വീണ്ടും ഡല്‍ഹി അവസരം നല്‍കി. ഇത്തവണ പ്രതീക്ഷ കാത്ത പൃഥ്വി തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി പ്രകടനമാണ് കാഴ്ചവെച്ചത്.

38 പന്തില്‍ 7 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 54 റണ്‍സുമായി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ പൃഥ്വിക്കായി. ഫിഫ്റ്റി പൂര്‍ത്തിയാക്കിയ ശേഷം താരം നടത്തിയ ആഹ്ലാദ പ്രകടനത്തിന്റെ അര്‍ത്ഥം പെട്ടെന്ന് പിടികിട്ടുന്നതായിരുന്നില്ല. രണ്ട് കൈവിരലുകള്‍ ചേര്‍ത്തു പിടിച്ചുള്ള ആഘോഷമാണ് പൃഥ്വി നടത്തിയത്. ഇത് തന്റെ കാമുകിക്കായി താരം സമര്‍പ്പിച്ചതാണെന്നത് പിന്നീടാണ് വ്യക്തമായത്.

prithvi shaw-niddhi

ഇന്നലെ മത്സരം കാണാന്‍ പൃഥ്വിയുടെ കാമുകിയായ നിധി തപാഡിയയും ഉണ്ടായിരുന്നു. വി ഐപി മേഖലയില്‍ മഞ്ഞ വസ്ത്രത്തില്‍ തിളങ്ങി നില്‍ക്കുന്ന നിധിയുടെ ചിത്രങ്ങളെല്ലാം വൈറലായിരുന്നു. മോഡല്‍, അഭിനേത്രിയെല്ലാമായ നിധിയും പൃഥ്വിയും തമ്മിലുള്ള പ്രണയവാര്‍ത്ത ഏറെ നാളുകളായി എയറിലുള്ളതാണ്. എന്നാല്‍ ഇരുവരും ഇത് തുറന്ന് സമ്മതിച്ചിട്ടുമില്ല. എന്തായാലും പൃഥ്വിയെ പ്രോത്സാഹിപ്പിക്കാന്‍ നിധി ഗ്യാലറിയിലുണ്ടായിരുന്നു.

പൃഥ്വിയുടെ ഫിഫ്റ്റി ആഘോഷത്തിന് സമാനമായ രീതിയിലുള്ള നിധിയുടെ ആഘോഷത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. പൃഥ്വിയുടെ കാമുകിയെന്ന് പറയപ്പെടുന്ന നിധിയെക്കുറിച്ച് കൂടുതല്‍ അറിയാം. സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ആരാധക പിന്തുണ നിധിക്കുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 1.11 ലക്ഷത്തിലധികം ആരാധകരുള്ള മോഡലാണ് നിധി. തന്റെ മോഡല്‍ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിലൂടെ നിധി പങ്കുവെക്കാറുണ്ട്. ഇതിനെല്ലാം വലിയ സ്വീകാര്യതയും ലഭിക്കാറുണ്ട്.

അഭിനയത്തിലും ഇതിനോടകം ശ്രദ്ധ നേടിയ നിധി നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇല്ലി ഇന്ത്യ, മന്യവര്‍ മോഹി തുടങ്ങിയവയാണ് പ്രധാന പരസ്യ ചിത്രങ്ങള്‍. പ്രശസ്ത ടെലിവിഷന്‍ ഷോയായ സിഐഡിയിലും നിധി പങ്കെടുത്തിട്ടുണ്ട്. മഹാരാഷ്ട്രക്കാരിയായ താരം നാസിക്കിലാണ് താമസിക്കുന്നത്. പൃഥ്വിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോഴെല്ലാം നിധി ഒഴിഞ്ഞുമാറുകയാണ് ചെയ്തിട്ടുള്ളത്.

എന്നാല്‍ ഇരുവരും ചേര്‍ന്ന് ഔട്ടിന് പോവുന്നതിന്റെയും പാര്‍ട്ടികള്‍ക്ക് പോകുന്നതിന്റെയുമെല്ലാം ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കഴിഞ്ഞിടെ പൃഥ്വി ഒരു വിവാദത്തില്‍ പെട്ടിരുന്നു. മുംബൈയിലെ ഒരു ബാര്‍ ഹോട്ടലില്‍ നിന്ന് മടങ്ങവെ ആരാധികമായുള്ള തര്‍ക്കം കൈയാങ്കളിയിലേക്ക് നീങ്ങുന്ന സാഹചര്യം ഉണ്ടായി. ഇതിന് ശേഷം നിധിയുമായുള്ള ബന്ധം തകര്‍ന്നെന്ന നിലയില്‍ പൃഥ്വി പോസ്റ്റിട്ടിരുന്നു. 'ചില ആളുകള്‍ നിങ്ങളെ ഉപയോഗിക്കാന്‍ കഴിയുന്നത്രെ മാത്രമെ സ്‌നേഹിക്കൂ' എന്നാണ് പൃഥ്വി കുറിച്ചത്.

nidhi tapadia

ഇത് നിധിയുമായുള്ള പ്രണയബന്ധത്തിലെ വിള്ളല്‍ സൂചിപ്പിക്കുന്നതാണ്. ഇതിന് മറുപടിയായി നിധിയും പോസ്റ്റ് പങ്കുവെച്ചിരുന്നു. 'നിങ്ങള്‍ക്ക് ലോകത്തോട് കള്ളം പറയാനാവുമെങ്കിലും ദൈവത്തോട് കള്ളം പറയാനാവില്ലെന്നും ബാബ എല്ലാം കാണുന്നുണ്ടെന്നുമാണ്' നിധി കുറിച്ചത്. ഇത് പൃഥ്വിക്കുള്ള മറുപടിയായാണ് ആരാധകര്‍ പരിഗണിച്ചത്. ഇരുവരും ഒന്നിച്ച് നൈറ്റ് ക്ലബ്ബില്‍ പങ്കെടുത്തതിന്റെയടക്കം ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

എന്നാല്‍ ഇരുവരും പ്രണയം തുറന്ന് സമ്മതിച്ചിട്ടില്ല. ഇതിന് മുമ്പും പല പെണ്‍കുട്ടികളോടൊപ്പവും ഗോസിപ്പ് കോളത്തില്‍ പേര് ചേര്‍ത്ത താരമാണ് പൃഥ്വി ഷാ. ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ മുതല്‍ക്കൂട്ടാവുമെന്ന് കരുതിയ താരം ഇപ്പോള്‍ ടീമിലിടം പോലുമില്ലാതെ പ്രയാസപ്പെടുകയാണ്. പ്രായത്തെക്കാളേറെ വിവാദം സൃഷ്ടിക്കുന്നവനായി പൃഥ്വി മാറിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിലെ മികവ് ഐപിഎല്ലില്‍ കാട്ടാനാവാത്ത പൃഥ്വിക്ക് ദേശീയ ടീമിലേക്കുള്ള മടങ്ങിവരും കടുപ്പം.

Story first published: Thursday, May 18, 2023, 11:21 [IST]
Other articles published on May 18, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+