For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: മധ്‌വാളിന് വെറും 20 ലക്ഷം, ഹര്‍ഷലിന് 10 കോടി! ഇത് എങ്ങനെ അംഗീകരിക്കും?

ഐപിഎല്ലില്‍ താരങ്ങളുടെ പ്രകടനവും അവര്‍ക്കു ഫ്രാഞ്ചൈസികള്‍ നല്‍കുന്ന ശമ്പളവുമെടുത്താല്‍ പലപ്പോഴും വലിയ പൊരുത്തക്കേടുകള്‍ നമുക്കു കാണാന്‍ സാധിക്കും. അതായത് പലപ്പോഴും കോടികള്‍ ശമ്പളമായി നല്‍കുന്ന താരങ്ങളേക്കാള്‍ ലക്ഷങ്ങള്‍ മാത്രം കൈപ്പറ്റുന്നവരായിരിക്കും ഏറ്റവും നന്നായി പെര്‍ഫോം ചെയ്യാറുള്ളത്. ഈ സീസണും അക്കാര്യത്തില്‍ വ്യത്യസ്തമല്ല. വെറും 20 ലക്ഷം രൂപയ്ക്കു 10 കോടിയുടെ പ്രകടനം കാഴ്ചവയ്ക്കുന്ന കളിക്കാര്‍ വിവിധ ടീമുകളിലുണ്ട്.

അടിസ്ഥാന തുകയ്ക്കു ടീമിലെത്തി മിന്നുന്ന പ്രകടനം നടത്തിയാലും പ്രതിഫലത്തിന്റെ കാര്യത്തില്‍ പെട്ടെന്നൊരു ഉയര്‍ച്ച ഒരു താരവും പ്രതീക്ഷിക്കേണ്ടതില്ല. നന്നായി കളിക്കാന്‍ അറിയുന്നവനേക്കാള്‍ കളിക്കാനറിയാത്ത ആള്‍ക്കായിരിക്കും ഏറ്റവുമധികം പ്രതിഫലം ലഭിക്കുകയെന്നത് ഏറ്റവും നല്ല ഉദാഹരണങ്ങളാണ് മുംബൈ ഇന്ത്യന്‍സിന്റെ പുതിയ കണ്ടെത്തലായി മാറിയ യുവ പേസര്‍ ആകാശ് മധ്‌വാളും റോയല്‍ ചാലഞ്ചേഴ്‌സിന്റെ പരിചയസമ്പന്നനായ ഇന്ത്യന്‍ പേസര്‍ ഹര്‍ഷല്‍ പട്ടേലും.

HARSHAL MADHWAL

ഈ സീസണിലെ പ്രകടനമെടുത്താല്‍ ഇരുവര്‍ക്കും അവരുടെ ടീമുകളില്‍ നിന്നും ലഭിക്കുന്ന ശമ്പളത്തിന്റെ വളരെ വലിയ വ്യത്യാസമാണുള്ളത്. വെറും 20 ലക്ഷം രൂപയാണ് ആകാശ് മധ്‌വാളിനു മുംബൈ ഇന്ത്യന്‍സ് നല്‍കുന്നത്. എന്നാല്‍ ഹര്‍ഷല്‍ പട്ടേലിന്റെ ശമ്പളമാവട്ടെ 10.75 കോടി രൂപയുമാണെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. മുംബൈയ്ക്കായി പ്രത്യേകിച്ചും ഡെത്ത് ഓവറുകളില്‍പ്പോലും ഉജ്ജ്വല പ്രകടനമാണ് മധ്‌വാള്‍ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.

ഹര്‍ഷലാവട്ടെ ആര്‍സിബി ബൗളിങ് ലൈനപ്പിലെ ഏറ്റവും ദുര്‍ബലമായ കണ്ണിയുമാണ്. ഈ സീസണില്‍ കളിച്ച 14 മല്‍സരങ്ങളില്‍ 13ലും ആര്‍സിബിക്കിയാ ഹര്‍ഷല്‍ ബൗള്‍ ചെയ്തിരുന്നു. 47 ഓവറുകളില്‍ 454 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു. 9.65 എന്ന ഇക്കോണമി റേറ്റിലാണിത്.

MADHWAL ROHIT

എന്നാല്‍ ആകാശ് മധ്‌വാളിന്റെ ഐപിഎല്ലിലെ അരങ്ങേറ്റ സീസണ്‍ കൂടിയാണിത്. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പല ബൗളര്‍മാരെയും മാറി മാറി പരീക്ഷിച്ച ശേഷമാണ് മധ്‌വാളിലെത്തിയത്. ക്യാപ്റ്റന്റെ പ്രതീക്ഷയ്ക്കപ്പുറത്തെ പ്രകടനം കാഴ്ചവച്ച പേസര്‍ വളരെ പെട്ടെന്നു മുംബൈ ഇലവനില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തു. ടീമിലെ ചില സീനിയര്‍ ബൗളര്‍മാരെപ്പോലും പിന്നിലാക്കുന്ന പ്രകടനമായിരുന്നു മധ്‌വാള്‍ പുറത്തെടുത്തത്.

ഇതുവരെ ആറു മല്‍സരങ്ങളില്‍ ബൗള്‍ ചെയ്ത അദ്ദേഹം 108 ബോളില്‍ 162 റണ്‍സ് വിട്ടുകൊടുത്ത് എട്ടു വിക്കറ്റുകളെടുത്തിട്ടുണ്ട്. ഒമ്പത് എന്ന മോശമല്ലാത്ത ഇക്കോണമി റേറ്റിലാണിത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള അവസാന ലീഗ് മല്‍സരത്തില്‍ മുംബൈ ബൗളര്‍മാരില്‍ ഏറ്റവും മികച്ചുനിന്നത് മധ്‌വാളായിരുന്നു. നാലോവറില്‍ 37 റണ്‍സിനു നാലു വിക്കറ്റുകളാണ് അദ്ദേഹം പിഴുതത്.

HARSHAL PATEL

ഇതോടെയാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ആകാശ് മധ്‌വാളിന്റെയും ഹര്‍ഷല്‍ പട്ടേലിന്റെയും പ്രതിഫലത്തെക്കുറിച്ച് പരാമര്‍ശിച്ചത്. ഡെത്ത് ഓവറുകളില്‍ എത്ര മികച്ച രീതിയിലാണ് ആകാശ് മധ്‌വാള്‍ മുംബൈയ്ക്കായി യോര്‍ക്കറുകള്‍ എറിയുന്നത്. 10 കോടി രൂപ ശമ്പളം കൈപ്പറ്റുന്ന ഹര്‍ഷല്‍ പട്ടേലിനു ഒരു യോര്‍ക്കര്‍ പോലും നന്നായി എറിയാന്‍ അറിയില്ല. പിന്നെ എന്തിനാണ് ഇത്രയുമധികം പ്രതിഫലം ആര്‍സിബി ഹര്‍ഷലിനു നല്‍കുന്നത്?

ഹര്‍ഷല്‍ പട്ടേലിനേക്കാള്‍ നന്നായി പെര്‍ഫോം ചെയ്യുന്ന ആകാശ് മധ്‌വാളിനെപ്പോലെയുള്ളവരാണ് കൂടുതല്‍ പ്രതിഫലം അര്‍ഹിക്കുന്നത്. ഇനിയെങ്കിലും പ്രകടനങ്ങളുടെ അടിസ്ഥാനതത്തില്‍ ഫ്രാഞ്ചൈസികള്‍ പ്രതിഫലം ഉയര്‍ത്താനും കുറയ്ക്കാനും ശ്രമിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെട്ടു.

Story first published: Monday, May 22, 2023, 15:32 [IST]
Other articles published on May 22, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+