Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: സൂര്യ തെറിക്കും, പകരം രഹാനെ! ഫൈനലില്‍ ഇന്ത്യന്‍ ടീമിലേക്ക്, സര്‍പ്രൈസ് നീക്കം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഇടിവെട്ട് ഫിഫ്റ്റിയോടെ കസറിയ ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെ വീണ്ടും ദേശീയ ടീമിലേക്ക്. ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ സംഘത്തിലാണ് അദ്ദേഹം ഇടം പിടിച്ചേക്കുക.

ഡബ്ല്യുടിസി ഫൈനലിനെക്കുറിച്ച് ആലോചിക്കാന്‍ ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ് ചൊവ്വാഴ്ച ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ ഏഴിനു ഇംഗ്ലണ്ടില്‍ വച്ചാണ് ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഓസ്ട്രലേിയയുമായി ഇന്ത്യ ഏറ്റുമുട്ടുന്നത്. ലോകകപ്പിനു വേണ്ടി രോഹിത് ശര്‍മയ്ക്കു കീഴില്‍ 15 അംഗ സംഘത്തെയാണ് ഇന്ത്യ തിരഞ്ഞെടുക്കുക.

AJINKYA RAHANE

ഫൈനലിനു മുമ്പ് ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഏറ്റവും വലിയ ആശങ്ക മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരുടെ പരിക്കാണ്. പരിക്കു കാരണം ഇപ്പോള്‍ നടക്കുന്ന ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി അദ്ദേഹം കളിക്കുന്നില്ല. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലും ശ്രേയസ് കളിക്കുന്ന കാര്യം സംശയമാണ്. അദ്ദേഹം പുറത്തിരിക്കുകയാണെങ്കില്‍ അഞ്ചാം നമ്പറില്‍ ആരെന്നതാണ് ഇന്ത്യയെ വലയ്ക്കുന്ന കാര്യം.

ടി20 സ്‌പെഷ്യലിസ്റ്റ് സൂര്യകുമാര്‍ യാദവാണ് ശ്രേയസ് അയ്യരുടെ പകരക്കാരനായി ഇന്ത്യയുട പരിഗണനയിലുള്ള താരം. പക്ഷെ അദ്ദേഹം ഒരേയൊരു ടെസ്റ്റില്‍ മാത്രമേ കളിച്ചിട്ടുള്ളൂ. അതില്‍ ബാറ്റിങില്‍ ഫ്‌ളോപ്പാവുകയും ചെയ്തു. മാത്രമല്ല ഏകദിനത്തിലും ദയനീയ ഫോമിലൂടെയാണ് സൂര്യ കടന്നുപോവുന്നത്. ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ അവസാനമായി കളിച്ച ഏകദിന പരമ്പരയില്‍ ശ്രേയസിന്റെ അഭാവത്തില്‍ അദ്ദേഹത്തെ ഇന്ത്യ പരീക്ഷിച്ചിരുന്നു. എന്നാല്‍ മൂന്നു മല്‍സരങ്ങളിലും ഗോള്‍ഡന്‍ ഡെക്കായി സൂര്യ നാണക്കേടിന്റെ റെക്കോര്‍ഡ് കുറിക്കുകയായിരുന്നു. അതിനു ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി ഇറങ്ങിയ അദ്ദേഹം രണ്ടു മല്‍സരങ്ങളിലും ബാറ്റിങില്‍ ക്ലിക്കായില്ല.

നേരത്തേ ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നു അജിങ്ക്യ രഹാനെ. വിരാട് കോലി ടീമിനെ നയിച്ചിരുന്നപ്പോള്‍ വൈസ് ക്യാപ്റ്റന്റെ റോളും അദ്ദേഹത്തിനായിരുന്നു. അഞ്ചാം നമ്പറില്‍ നാട്ടിലും വിദേശത്തും പല മാച്ച് വിന്നിങ് പ്രകടനങ്ങളും രഹാനെ കാഴ്ചവയ്ക്കുകയും ചെയ്തു. പക്ഷെ തുടര്‍ച്ചയായി ചെറിയ സ്‌കോറുകള്‍ക്കു പുറത്തായതോടെ ടീമില്‍ അദ്ദേഹത്തിന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടു. ആദ്യം വൈസ് ക്യാപ്റ്റന്‍സിയില്‍ നിന്നും നീക്കം ചെയ്യപ്പെട്ട രഹാനെ വൈകാതെ ടീമിനു പുറത്താവുകയും ചെയ്തു.

AJINKYA RAHANE CSK

ആഭ്യന്തര ക്രിക്കറ്റില്‍ കഴിഞ്ഞ രഞ്ജി ട്രോറിയില്‍ മുംബൈയ്ക്കായി മികച്ച പ്രകടനമായിരുന്നു അദ്ദേഹം നടത്തിയത്. 11 മല്‍സരങ്ങളില്‍ നിന്നും 62.16 ശരാശരിയില്‍ 634 റണ്‍സ് അദ്ദേഹം നേടിയിരുന്നു. ഓരോ ഡബിള്‍ സെഞ്ച്വറിയും സെഞ്ച്വറിയും ഇതിലുള്‍പ്പെട്ടിരുന്നു. അതിനു ശേഷം ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി 27 ബോളില്‍ 61 റണ്‍സുമായി രഹാനെ വീണ്ടും മിന്നിക്കുകയും ചെയ്തു. ഇതോടെയാണ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലേക്കു താരം പരിഗണിക്കപ്പെടാന്‍ കാരണം.

ഏറെ അനുഭവസമ്പത്തുള്ള, ഇംഗ്ലണ്ടിലെ വേഗമേറിയ പിച്ചില്‍ കസറാന്‍ ശേഷിയുള്ള അജിങ്ക്യ രഹാനെ തീര്‍ച്ചയായും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കണമെന്നാണ് ആരാധകരുടെ അഭിപ്രായം. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് താരത്തെ പിന്തുണച്ചിരിക്കുന്നത്.

ശ്രേയസ് അയ്യരും റിഷഭ് പന്തും ഫൈനലില്‍ ഇന്ത്യക്കു വേണ്ടി കളിക്കുന്നില്ലെന്നതിനാല്‍ അജിങ്ക്യ രഹാനെയെ തീര്‍ച്ചയായും ആവശ്യമാണെന്നായിരുന്നു ഒരു യൂസറുടെ പ്രതികരണം. ടെസ്റ്റില്‍ അജിങ്ക്യ രഹാനെ തീര്‍ച്ചയായും അഞ്ചാം നമ്പറില്‍ കളിക്കണം. ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവരെപ്പോലെയുള്ളവരെയല്ല ഇന്ത്യ കളിപ്പിക്കേണ്ടത്. അനുഭവസമ്പത്തുള്ള ബാറ്റര്‍മാര്‍ മാത്രമേ ഗുണം ചെയ്യൂവെന്നും ഒര യൂസര്‍ ട്വീറ്റ് ചെയ്തു.

Story first published: Monday, April 10, 2023, 21:39 [IST]
Other articles published on Apr 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+