Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: പ്ലെയിങ് 11ല്‍ പോലും കണ്‍ഫ്യൂഷന്‍! പ്ലേഓഫില്‍ അവര്‍ കാണില്ല, പ്രവചിച്ച് ചോപ്ര

ഐപിഎല്ലിന്റെ 16ാം സീസണിനു ഈയാഴ്ച തുടക്കം കുറിക്കാനിരിക്കെ ക്രിക്കറ്റ് പ്രേമികളും താരങ്ങളുമെല്ലാം ഒരുപോലെ ആവേശത്തിലാണ്. 31ന് നിലവിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സും മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സും തമ്മിലാണ് ഉദ്ഘാടന മല്‍സരം. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയമാണ് സൂപ്പര്‍ പോരിനു വേദിയാവുന്നത്. 10 ടീമുകളാണ് 59 ദിവസം നീളുന്ന ടൂര്‍ണമെന്റില്‍ കിരീട പ്രതീക്ഷയമായി പോരിന് ഇറങ്ങുക. 74 മല്‍സരങ്ങള്‍ ടൂര്‍ണമെന്റിലുണ്ടാവും. മേയ് 28നാണ് ഫൈനല്‍.

aakash chopra prediction

ടൂര്‍ണമെന്റിനെക്കുറിച്ച് വലിയൊരു പ്രവചനം നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. മുന്‍ ഫൈനലിസ്റ്റുകളായ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഇത്തവണ പ്ലേഓഫ് പോലുമെത്തില്ലെ്ന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സ്ഥിരം ക്യാപ്റ്റന്‍ റിഷഭ് പന്തില്ലാതെയാണ് ഡിസി ഈ സീസണില്‍ കളിക്കുക. കാറപകടത്തില്‍ പരിക്കേറ്റതിനാല്‍ വിശ്രമത്തിലാണ് അദ്ദേഹം. റിഷഭിന്റെ അഭാവത്തില്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറാണ് ഡിസിയെ നയിക്കുക. കഴിഞ്ഞ സീസണില്‍ ഡല്‍ഹി പ്ലേഓഫിലെത്തിയിരുന്നില്ല. 14 മല്‍സരങ്ങളില്‍ നിന്നും 14 പോയിന്റുമായി അഞ്ചാംസ്ഥാനത്ത് അവര്‍ ഫിനിഷ് ചെയ്യുകയായിരുന്നു. ഏഴു മല്‍സരങ്ങളില്‍ ജയിച്ച ഡിസി ശേഷിച്ച ഏഴെണ്ണത്തില്‍ തോല്‍ക്കുകയും ചെയ്തു.

റിഷഭിന്റെ അഭാവ മാറ്റിനിര്‍ത്തിയാല്‍ ശക്തമായ ടീമിനെയാണ് പുതിയ സീസണില്‍ ഡിസി ഇറക്കുന്നത്. ലേലത്തില്‍ സൗത്താഫ്രിക്കയുടെ റൈലി റൂസ്സോ, മനീഷ് പാണ്ഡെ, ഇംഗ്ലണ്ട് താരം ഫില്‍ സാള്‍ട്ട്, അണ്‍ക്യാപ്ഡ് ഇന്ത്യന്‍ പേസര്‍ മുകേഷ് കുമാര്‍ എന്നിവരെ സ്വന്തമാക്കാന്‍ ഡിസിക്കായിരുന്നു. കൂടാതെ വെറ്ററന്‍ പേസര്‍ ഇഷാന്ത് ശര്‍മയും ടീമിലേക്കു വന്നിരുന്നു.

ഡിസിയുടെ പ്ലെയിങ് ഇലവനെ തിരഞ്ഞെടുക്കുകയെന്നതു വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണെന്നും ടീം സെലക്ഷനില്‍ തനിക്കു പല ആശയക്കുഴപ്പങ്ങളും നേരിട്ടതായും ആകാശ് ചോപ്ര വ്യക്തമാക്കി. സ്വന്തം യൂട്യൂബ് ചാനലില്‍ ടീമിനെക്കുറിച്ച് വിശകലനം നടത്തുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയുടെ പ്ലെയിങ് ഇലവന്‍ എങ്ങനെയായിരിക്കും? പൃഥ്വി ഷായുടെ ഓപ്പണിങ് പങ്കാളിയായി ഡേവിഡ് വാര്‍ണറെ കളിപ്പിക്കാം. മൂന്നാംനമ്പര്‍ മിച്ചെല്‍ മാര്‍ഷിനും നല്‍കാം. കാരണം വാര്‍ണറെയും പൃഥ്വിയെയും ഇവിടെ ഇറക്കാന്‍ കഴിയില്ലെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

delhi capitals

പക്ഷെ മധ്യനിരയെ തിരഞ്ഞെടുക്കുമ്പോഴാണ് ചോപ്ര കുഴപ്പത്തിലാവുന്നത്. മനീഷ് പാണ്ഡെയാവും നാലാം നമ്പറില്‍ ബാറ്റ് ചെയ്യുക. റൈലി റൂസ്സോ, റോമന്‍ പവെല്‍ എന്നിവരില്‍ ഒരാളായിരിക്കും അഞ്ചാം നമ്പറില്‍. ഇതുവരെ ഈ ഇലവനില്‍ വിക്കറ്റ് കീപ്പറില്ലെന്നു ഓര്‍ക്കണം. ആറാമനായി സര്‍ഫറാസ് ഖാനോ ഏതെങ്കിലുമൊരു വിക്കറ്റ് കീപ്പറോ ആയിരിക്കും ഉണ്ടാവുക. ആരാണ് വിക്കറ്റ് കീപ്പറാവുകയെന്നു നമുക്കറിയില്ല. ഞാന്‍ സര്‍ഫറാസിനെക്കുറിച്ചാണ് ചിന്തിക്കുന്നത്. പക്ഷെ അതാവുമോയെന്നു തനിക്കറിയില്ലെന്നും ചോപ്ര വിശദമാക്കി.

ഏഴാമനായി അക്ഷര്‍ പട്ടേലായിരിക്കും ഇറങ്ങുന്നത്. തുടര്‍ന്നു കുല്‍ദീപ് യാദവും മൂന്നു പേസര്‍മാരും കളിക്കും. ഞാന്‍ അതാണ് ചിന്തിക്കുന്നത്. കാരണം മിച്ചെല്‍ മാര്‍ഷ് ബൗള്‍ ചെയ്യില്ല. മൂന്നു പേസര്‍മാരായി ആന്‍ഡ്രിച്ച് നോര്‍ക്കിയ, ചേതന്‍ സക്കാരിയ, മുകേഷ് കുമാര്‍, ഇഷാന്ത് ശര്‍മ എന്നിവരില്‍ ഒരാളായിരിക്കും കളിക്കുകയെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു. ഡിസി പ്ലേഓഫിലേക്കു യോഗ്യത നേടാന്‍ പോവുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു. മൂന്നു ടീമുകള്‍ക്കു മാത്രമേ ഇതുവരെ കിരീടം നേടാന്‍ കഴിയാതെ പോയിട്ടുള്ളൂ. പഞ്ചാബ്, ഡല്‍ഹി, ആര്‍സിബി എന്നിവരാണ് ഇവര്‍. മൂന്നു ടീമുകളും കിരീടത്തിന് അരികില്‍ വരെയെത്തിയവരാണ്. പക്ഷെ ഇത്തവണ ഡിസിക്കു അതിനു കഴിയുമെന്നു താന്‍ കരുതുന്നില്ലെന്നും ചോപ്ര വിശദമാക്കി.

Story first published: Monday, March 27, 2023, 18:15 [IST]
Other articles published on Mar 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+