IPL 2023: ഓറഞ്ച് ക്യാപ് ആരും മോഹിക്കേണ്ട! അത് അവന്‍ നേടും- ആകാശ് ചോപ്രയുടെ പ്രവചനം
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ഈ മാസം 31ന് ആരംഭിക്കുകയാണ്. ടൂര്‍ണമെന്റിനായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലേക്ക് ടീമുകള്‍ കടന്ന് കഴിഞ്ഞു. ഇത്തവണ വലിയ പരിഷ്‌കാരങ്ങളോടെയാണ് ഐപിഎല്‍ എത്തുന്നത്. ടീമുകള്‍ക്ക് ഹോം ഗ്രൗണ്ട് ആനുകൂല്യം ലഭിക്കുമെന്നതും ഡിആര്‍എസില്‍ നോബോളും വൈഡുമെല്ലാം പരിശോധിക്കാന്‍ സാധിക്കുമെന്നതുമെല്ലാം ഇത്തവണത്തെ പ്രധാന മാറ്റങ്ങളാണ്. എംഎസ് ധോണിയുടെ അവസാന ഐപിഎല്‍ സീസണ്‍കൂടിയാണിത്.

10 ടീമുകള്‍ പങ്കെടുക്കുന്ന ഐപിഎല്ലിന്റെ ഇത്തവണത്തെ ഉദ്ഘാടന മത്സരം നിലവിലെ ചാമ്പ്യന്മാരായ ഗുജരാത്ത് ടൈറ്റന്‍സും മുന്‍ ചാമ്പ്യന്മാരായ സിഎസ്‌കെയും തമ്മിലാണ്. ഇത്തവണ പരിക്ക് മൂലം പല സൂപ്പര്‍ താരങ്ങളും സീസണില്‍ നിന്ന് വിട്ടുനില്‍ക്കുന്നുണ്ടെങ്കിലും ആവേശത്തിന് ഒട്ടും കുറവില്ലെന്ന് പറയാം. ഇത്തവണ ആരൊക്കെയാവും റണ്‍വേട്ടക്കാരിലും വിക്കറ്റ് വേട്ടക്കാരിലും ഒന്നാമതെത്തുകയെന്നതറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷയുണ്ട്.
ഇതിനോടകം പല പ്രവചനങ്ങളും പല പ്രമുഖരും വ്യക്തമാക്കിക്കഴിഞ്ഞു. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ ഓപ്പണറും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര ഇത്തവണത്തെ ഓറഞ്ച് ക്യാപ്പ് ജേതാവിനെ പ്രവചിച്ചിരിക്കുകയാണ്. വിദേശ താരങ്ങളെയെല്ലാം മാറ്റിനിര്‍ത്തിയ ആകാശ് ഇന്ത്യയുടെ കെ എല്‍ രാഹുല്‍ ഓറഞ്ച് ക്യാപ്പ് നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ത്യക്കൊപ്പം മോശം ഫോമില്‍ കളിക്കുന്ന രാഹുല്‍ ഇത്തവണത്തെ ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ് നേടുമെന്നാണ് ആകാശ് പറയുന്നത്. രാഹുലിന്റെ ഐപിഎല്ലിലെ കണക്കുകളെല്ലാം ചൂണ്ടിക്കാട്ടിയാണ് ആകാശിന്റെ പ്രവചനം.

'ഓറഞ്ച് ക്യാപ് നേടാന്‍ സാധ്യതയുള്ളവരില്‍ കെ എല്‍ രാഹുലാണ് മുന്നില്‍. ശുബ്മാന്‍ ഗില്ലും ഓറഞ്ച് ക്യാപ്പിനായി രാഹുലിനായി വെല്ലുവിളി ഉയര്‍ത്തും. വിരാട് കോലിയും ഓറഞ്ച് ക്യാപ്പിനായി ഇത്തവണ ശക്തമായി രംഗത്തുണ്ടാവും' ആകാശ് ചോപ്ര പറഞ്ഞു. ഇന്ത്യയുടെ പരിമിത ഓവര്‍ ടീമില്‍ പോലും രാഹുലിന് കാര്യമായ അവസരമില്ല. ഈ സാഹചര്യത്തില്‍ രാഹുല്‍ ഐപിഎല്‍ എങ്ങനെ മികവ് കാട്ടുമെന്ന് കണ്ടറിയാം. ശുബ്മാന്‍ ഗില്ലിന്റെ സമീപകാല ഫോം മികച്ചതാണ്. ഓറഞ്ച് ക്യാപ് സാധ്യത തള്ളിക്കളയാനാവില്ല.
അവസാന സീസണില്‍ ഓറഞ്ച് ക്യാപ് നേടിയത് ജോസ് ബട്‌ലറായിരുന്നു. രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ നാല് സെഞ്ച്വറി ഉള്‍പ്പെടെയാണ് അവസാന സീസണില്‍ കസറിയത്. ഇത്തവണയും ബട്‌ലറില്‍ നിന്ന് വമ്പന്‍ പ്രകടനം പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ പിച്ചുകളില്‍ കളിച്ച് വലിയ അനുഭവസമ്പത്തുള്ള താരമാണ് ബട്‌ലര്‍. അതുകൊണ്ട് തന്നെ വലിയ സ്‌കോറിലേക്കെത്താനായേക്കും. ഏകദിന ലോകകപ്പ് ഇന്ത്യയില്‍ നടക്കാനിരിക്കെ ഇന്ത്യന്‍ പിച്ചില്‍ പരമാവധി അനുഭവസമ്പത്തുണ്ടാക്കിയെടുക്കലാവും വിദേശ താരങ്ങള്‍ ലക്ഷ്യം വെക്കുന്നത്.

ഇന്ത്യയുടെ പല യുവതാരങ്ങള്‍ക്കും ഇത്തവണത്തെ ഐപിഎല്‍ സീസണ്‍ വളരെ നിര്‍ണ്ണായകമാണ്. സിഎസ്‌കെയുടെ റുതുരാജ് ഗെയ്ക് വാദ് ഒരു തവണ ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ്പ് നേടിയ താരമാണ്. ഇത്തവണയും മികവ് കാട്ടി ഓറഞ്ച് ക്യാപ് നേടിയാല്‍ റുതുരാജിനെ ലോകകപ്പ് ടീമിലടക്കം ഇടം ലഭിക്കാന്‍ സാധ്യതയുണ്ട്. സഞ്ജു സാംസണ്‍ ബാറ്റുകൊണ്ട് ഇത്തവണ കസറിയാല്‍ ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടേക്കും. ഇത്തവണത്തെ ഐപിഎല്ലിലെ പ്രകടനം ഇന്ത്യയുടെ ലോകകപ്പ് ടീം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നുറപ്പ്.
ഇത്തവണയും വിക്കറ്റ് വേട്ടക്കാരില്‍ മുന്നിലെത്താന്‍ സാധ്യത സ്പിന്നര്‍മാര്‍ക്കാണ്. തട്ടകത്തിന്റെ ആധിപത്യം തിരിച്ചുവരുന്നതോടെ പല ടീമുകള്‍ക്കും കൂടുതല്‍ മികവ് കാട്ടാനായേക്കും. ചെന്നൈയിലേക്ക് ഹോം മത്സരങ്ങള്‍ വരുന്നത് സിഎസ്‌കെയ്ക്ക് കൂടുതല്‍ കരുത്ത് പകരും. യുസ് വേന്ദ്ര ചഹാല്‍, വനിന്‍ഡു ഹസരങ്ക എന്നിവര്‍ തമ്മില്‍ വിക്കറ്റ് വേട്ടക്കാരനായുള്ള പര്‍പ്പിള്‍ ക്യാപ്പിനായി ശക്തമായ മത്സരം കാഴ്ചവെച്ചേക്കും. ജോഫ്രാ ആര്‍ച്ചറിന്റെ മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ള പ്രകടനം കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications