For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഫ്‌ളവറല്ല, ഫയറാണ് ഫയര്‍! മൂന്ന് ട്രോഫി, നാലു ഫൈനല്‍- കോച്ചായി ഗംഭീര റെക്കോര്‍ഡ്

ഐപിഎല്ലില്‍ അരങ്ങേറ്റ സീസണിനു പിന്നാലെ തുടര്‍ച്ചയായി രണ്ടാം സീസണിലും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലേഓഫിലേക്കു ടിക്കറ്റെടുത്തിരിക്കുകയാണ്. പരിക്കു കാരണം സ്ഥിരം ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെ സീസണിന്റെ മധ്യത്തില്‍ വച്ച് നഷ്ടമായപ്പോള്‍ ലഖ്‌നൗവിനെ എല്ലാവരും എഴുതിത്തള്ളിയിരുന്നു.

പകരക്കാരനായി താല്‍ക്കാലിക ക്യാപ്റ്റന്‍നായി ക്രുനാല്‍ പാണ്ഡ്യയെ നിയമിച്ചതിന്റെ പേരില്‍ ഫ്രാഞ്ചൈസി ഏറെ വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്തു. നായകനായി പരിചയസമ്പത്തുള്ള ക്വിന്റണ്‍ ഡികോക്കുള്‍പ്പെടെയുള്ളവര്‍ ടീമിലുണ്ടായിട്ടും എന്തിന് ക്രുനാലിനെ ക്യാപ്റ്റനാക്കിയെന്നതായിരുന്നു എല്ലാവരുടെയും ചോദ്യം.

ANDY FLOWER

Screen shot

ക്യാപ്റ്റനെന്ന നിലയില്‍ പല മല്‍സരങ്ങളിലും ക്രുനാല്‍ പാണ്ഡ്യയുടെ ഭാഗത്തു നിന്നും ചില മണ്ടന്‍ തീരുമാനങ്ങളും കണ്ടിരുന്നു. പക്ഷെ എല്ലാ പ്രതിസന്ധികളെയും മറികടന്ന് ലഖ്‌നൗ പ്ലേഓഫിലെത്തിയിരിക്കുകയാണ്. ഈ മുന്നേറ്റത്തിനു ലഖ്‌നൗ ടീം ഉപദേശകനായ ഗൗതം ഗംഭീറിനെയാണ് ക്രിക്കറ്റ് പ്രേമികളെല്ലാം പ്രശംസിക്കുന്നത്. പക്ഷെ ഗംഭീറിനേക്കാള്‍ കൈയടി അര്‍ഹിക്കുന്ന മറ്റൊരാളുണ്ട്. അതു ടീമിന്റെ മുഖ്യ കോച്ചും സിംബാബ്‌വെയുടെ മുന്‍ ഇതിഹാസ താരവുമായ ആന്‍ഡി ഫ്‌ളവറാണ്.

ലഖ്‌നൗ ടീമിനെ പരിശീലിപ്പിക്കുന്നത് ഫ്‌ളവറാണെന്നു അധികമാര്‍ക്കും അറിയാന്‍ സാധ്യതയില്ല. കാരണം എല്ലായ്‌പ്പോഴും ടീമിന്റെ ഡഗൗട്ടില്‍ ഗൗതം ഗംഭീറിനു മേലാണ് കൂടുതല്‍ ശ്രദ്ധ പതിയാറുള്ളത്. ടീമിനു തന്ത്രങ്ങള്‍ മെനയുന്ന, വിജയങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന ഫ്‌ളവറിന് അര്‍ഹിച്ച അംഗീകാരം ഇനിയും ലഭിച്ചിട്ടില്ല. പരിശീലകനെന്ന നിലയില്‍ ഐപിഎല്ലില്‍ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ടി20 ഫ്രാഞ്ചൈസി ലീഗുകളില്‍ നേട്ടങ്ങള്‍ കൊയ്തിട്ടുള്ള വ്യക്തി കൂടിയാണ് ഫ്‌ളവര്‍.

ANDY FLOWER- KL RAHUL

ഫ്രാഞ്ചൈസി ലീഗുകളില്‍ അവിശ്വസനീയ വിജയറെക്കോര്‍ഡുള്ള പരിശീലകനാണ് ആന്‍ഡി ഫ്‌ളവര്‍. ഇതിനകം മൂന്നു ട്രോഫികള്‍ ടീമുകള്‍ക്കു നേടിക്കൊടുത്ത അദ്ദേഹം നാലു തവണ ടീമിനെ ഫൈനലിലെത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തവണ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പം കന്നി ഐപിഎല്‍ ട്രോഫിയും സ്വന്തമാക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഫ്‌ളവര്‍. 2021ലെ പാകിസ്താന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍) കിരീടം സ്വന്തമാക്കിയ അദ്ദേഹം കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ദി ഹണ്ട്രഡ്, ഇന്റര്‍നാഷനല്‍ ലീഗ് ടി20 (ഐഎല്‍ടി 20) എന്നിവയിലും ടീമുകളെ കിരീട വിജയത്തിലേക്കു നയിച്ചിട്ടുണ്ട്.

2020ലെ കരീബിയന്‍ പ്രീമിയര്‍ ലീഗ് (സിപിഎല്‍), 2021ലെ കരീബിബിയന്‍ പ്രീമിയര്‍ ലീഗ്, 2022ലെ പാകിസ്താന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍), ഈ വര്‍ഷത്തെ പാകിസ്താന്‍ സൂപ്പര്‍ ലീഗ് എന്നിവയിലും ടീമുകളെ ഫൈനലിലെത്തിച്ചിരുന്നു. ഇവ കൂടാതെ 2020ലെ പാകിസ്താന്‍ സൂപ്പര്‍ ലീഗ്, 2021ലെ ദി ഹണ്ട്രഡ്, കഴിഞ്ഞ സീസണിലെ ഐപിഎല്‍ എന്നിവയില്‍ ടീമുകളെ എലിമിനേറ്ററില്‍ എത്തിക്കാനും ആന്‍ഡി ഫ്‌ളവറിനായിരുന്നു.

ഈ സീസണിലെ ഐപിഎല്ലിലേക്കു വന്നാല്‍ 14 മല്‍സരങ്ങളില്‍ നിന്നും 17 പോയിന്റുമായിട്ടാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്ത് പ്ലേഓഫിലേക്കു യോഗ്യത നേടിയത്. എലിമിനേറ്ററാണ് അവര്‍ കളിക്കുക. പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തു ഫിനിഷ് ചെയ്യുന്നവരായിരിക്കും ലഖ്‌നൗവിന്റെ എതിരാളികള്‍. എട്ടു ജയവും അഞ്ചു തോല്‍വിയുമാണ് ലീഗ് ഘട്ടത്തില്‍ അവര്‍ക്കു നേടാന്‍ സാധിച്ചത്. ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള മല്‍സരം മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെട്ടതോടെ ഇരുടീമും ഓരോ പോയിന്റ് വീതം പങ്കിടുകയായിരുന്നു.

Story first published: Sunday, May 21, 2023, 15:21 [IST]
Other articles published on May 21, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+