Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: സോണിയല്ല, സംപ്രേക്ഷണാവകാശം സ്റ്റാറിന് തന്നെ, കൂടാതെ ജിയോയിലും

IPL

ഐപിഎല്ലിന്റെ സംപ്രേക്ഷണാവകാശം ഡിസ്‌നി സ്റ്റാര്‍ നിലനിര്‍ത്തി. നേരത്തേ മുന്‍ അവകാശകളായ സോണി പിക്‌ചേഴ്‌സ് സംപ്രേക്ഷണാവകാശം നേടിയെടുത്തതായി പല ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇതു തെറ്റായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. ടെലിവിഷന്‍ സംപ്രേക്ഷണാവകാശം ഡിസ്‌നി സ്റ്റാര്‍ നിലനിര്‍ത്തിയായി ഔദ്യോഗിക പ്രഖ്യാപനം വന്നു. എന്നാല്‍ ഡിജിറ്റല്‍ (ലൈവ് സ്ട്രീമിങ്) അവകാശം അവര്‍ക്കല്ല. റിലയന്‍സിന്റെ വയാകോം18 ലാണ് ഡിജിറ്റല്‍ സ്ട്രീമിങ്ങുണ്ടാവുക.

പാക്കേജ് എ മുതല്‍ ഡി വരെയുള്ള കാറ്റഗറിയിലേക്കാണ് ഇ- ലേലം നടന്നത്. മൂന്നു ദിവസങ്ങളിലായി നടന്ന ലേലത്തില്‍ നിന്നും 48,390 കോടി രൂപയാണ് ബിസിസിഐയ്ക്കു ലഭിച്ചിരിക്കുന്നത്. ഇതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗായും ഐപിഎല്‍ മാറിയിരിക്കുകയാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിനെ പോലും പിന്തള്ളിയാണ് നേട്ടം.

ടെലിവിഷന്‍ സംപ്രേക്ഷണാവകാശം ഉള്‍പ്പെട്ടിരിക്കുന്ന പാക്കേജ് എ 23,575 കോടി രൂപയ്ക്കാണ് ഡിസ്‌നി സ്റ്റാര്‍ കൈക്കലാക്കിയത്. എന്നാല്‍ പാക്കേജ് ബി, സി എന്നിവ യഥാക്രമം 20500, 3273 കോടികള്‍ക്കു വയാക്കോമും സ്വന്തമാക്കി. ഇതാദ്യമായിട്ടാണ് ടെലിവിഷന്‍, ഡിജിറ്റല്‍ സംപ്രേക്ഷണാവകാശം രണ്ടു വ്യത്യസ്ത കമ്പനികള്‍ക്കു ലഭിച്ചത്. കഴിഞ്ഞ തവണ രണ്ടും ഡിസ്‌നി സ്റ്റാറിനായിരുന്നു.

GT

2023 മുതല്‍ അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള സംപ്രേക്ഷണാവകാശത്തിനുള്ള ലേലമാണ് നടത്തിയത്. 410 മല്‍സങ്ങളാണ് ഡിസ്‌നി സ്റ്റാര്‍ അഞ്ചു വര്‍ഷങ്ങളായി സംപ്രേക്ഷണം ചെയ്യുക. ഒരു മല്‍സരത്തിനു അവര്‍ ബിസിസിഐയ്ക്കു നല്‍കുന്നത് 57.4 കോടി രൂപയാണ്. പാക്കേജ് ബി സ്വന്തമാക്കിയ വയാക്കോമിലും 410 മല്‍സരങ്ങള്‍ തന്നെ സ്ട്രീം ചെയ്യും. ഒരു മല്‍സരത്തിനായി അവര്‍ക്കു മുടക്കേണ്ടി വന്നിരിക്കുന്നത് 50 കോടി രൂപയാണ്.

നോണ്‍ എക്‌സ്‌ക്ലൂസിവ് കാറ്റഗറിയില്‍പ്പെട്ട പാക്കേജ് സിയില്‍ വയാക്കോം മുടക്കിയത് 3273 കോടി രൂപയാണ്. 98 മല്‍സരങ്ങളുടെ അവകാശമാണ് അവര്‍ക്കു ലഭച്ചത്. ഒരു മല്‍സരത്തിനു നല്‍കേണ്ടത് 33.39 കോടി രൂപയാണ്. എന്നാല്‍ പാക്കേജ് ഡിയിസുള്ളത് ലോകത്തിലെ മറ്റു രാജ്യങ്ങളിലെ സംപ്രേക്ഷണാവകാശമാണ്. ഇതിന്റെ അവകാശം ലഭിച്ചിരിക്കുന്നത് ടൈംസ് ഇന്റര്‍നെറ്റിനാണ്.

Story first published: Tuesday, June 14, 2022, 19:36 [IST]
Other articles published on Jun 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+