ഐപിഎല്ലില്‍ ഒരിക്കല്‍ക്കൂടി ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായി മാറിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഓപ്പണര്‍ മായങ്ക് അഗര്‍വാളിനു രൂക്ഷവിമര്‍ശനവും പരിഹാസവും. കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സുമായി ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മാച്ചില്‍ അദ്ദേഹം ബാറ്റിങില്‍ ഫ്‌ളോപ്പായി മാറി. 13 ബോളുകള്‍ നേരിട്ട മായങ്കിനു ഒമ്പതു റണ്‍സ് മാത്രമേ നേടാനായുള്ളൂ. ഒരു ഫോറോ, സിക്‌സറോ പോലും താരത്തിന്റെ ഇന്നിങ്‌സില്‍ ഇല്ലായിരുന്നു.
അഞ്ചാം ഓവറിലെ ആദ്യത്തെ ബോളിലായിരുന്നു മായങ്കിന്റെ മടക്കം. ഈ സീസണില്‍ ആദ്യമായി ബൗള്‍ ചെയ്യാനെത്തിയ ആന്ദ്രെ റസ്സലാണ് വിക്കറ്റോടെ തുടക്കം ഗംഭീരമാക്കിയത്. ഹാര്‍ഡ് ലെങ്ത് ബോളായിരുന്നു അത്. മായങ്ക് അതിനെ തേര്‍ഡ് മാനിലേക്കു വഴി കാണിക്കാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ ഈ ശ്രമം വന്‍ പരാജയമായി മാറി. നേരെ വരുണ്‍ ചക്രവര്‍ത്തിയുടെ കൈകളിലേക്കാണ് ബോള്‍ വന്നത്.

നേരത്തേ പഞ്ചാബ് കിങ്‌സിനായി പല വെടിക്കെട്ട് ഇന്നിങ്‌സുകളും കളിച്ചിട്ടുള്ള മായങ്ക് അഗര്‍വാള്‍ ഈ സീസണിലാണ് ഹൈദരാബാദിലേക്കു വന്നത്. കഴിഞ്ഞ സീസണില്‍ പഞ്ചാബിന്റെ നായകനായിരുന്നു. പക്ഷെ സീസണിനു ശേഷം മായങ്കിനെ നായകസ്ഥാനത്തു നിന്നും മാറ്റുക മാത്രമല്ല ടീമില്‍ നിന്നു തന്നെ പഞ്ചാബ് ഒഴിവാാക്കുകയായിരുന്നു. തുടര്‍ന്നാണ് അദ്ദേഹം ഹൈദരാബാദിലെത്തിയത്.
പക്ഷെ നാലു റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ഓപ്പണറെന്ന നിലയില്‍ ബാറ്റിങില്‍ യാതൊരു ഇംപാക്ടുമുണ്ടാക്കാന്‍ മായങ്കിനായിട്ടില്ല. നാലു മല്‍സരങ്ങളില്‍ നിന്നും 16.25 ശരാശരിയില്‍ 65 റണ്‍സ് മാത്രമേ താര നേടിയിട്ടുള്ളൂ. ഉയര്‍ന്ന സ്‌കോര്‍ 27 റണ്‍സാണ്. ഒരു സിക്‌സര്‍ പോലും ഈ സീസണില്‍ മായങ്ക് നേടിയിട്ടില്ല. ബൗണ്ടറിയാവട്ടെ ഏഴെണ്ണം മാത്രമേയുള്ളൂ.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനെപ്പോലെയാണ് മായങ്ക് അഗര്‍വാളെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഒരു പ്രതികരണം. മായങ്ക് അഗര്‍വാള്‍ വെറും യൂസ്‌ലെസ് പ്ലെയറാണെന്നും അടുത്ത സീസണില്‍ അണ്‍സോള്‍ഡാവുമെന്നും ഒരു യൂസര്‍ ആഞ്ഞടിച്ചു. ഫിനിഷ്ഡ് പ്ലെയറാണ് മായങ്ക് അഗര്‍വാള്‍. അടുത്ത മല്‍സരങ്ങളില്‍ പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കണമെന്നും ഒരു യൂസര്‍ ആവശ്യപ്പെട്ടു.
മായങ്ക് അഗര്‍വാളിനു ഐപിഎല്ലില്‍ കളിക്കാനുള്ള അര്‍ഹതയില്ല. അദ്ദേഹത്തിന്റെ ഷോട്ടുകളിലേക്കു നോക്കൂ. എസ്ആര്‍എച്ച മായങ്കിനു പകരം മറ്റൊരു ഇന്ത്യന്‍ താരത്തിനു അവസരം നല്‍കണമെന്ന് ഒരു യൂസര്‍ ആവശ്യപ്പെട്ടു. മായങ്ക് അഗര്‍വാളിനെ വാങ്ങി കോടികളാണ് സണ്‍റൈസേഴ്‌സ് പാഴാക്കിയിരിക്കുന്നതെന്നായിരുന്നു ഒരു പ്രതികരണം.