Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്റെ വിജയ രഹസ്യമെന്ത് ? ചൂണ്ടിക്കാട്ടി സഹീര്‍ ഖാന്‍

1

മുംബൈ: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകന്മാരിലൊരാളാണ് രോഹിത് ശര്‍മ. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടം ചൂടിച്ച രോഹിത് നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നായകനാണ്. വലിയ ഭാഗ്യത്തിന്റെ പിന്തുണയുള്ള ബുദ്ധിമാനായ നായകനാണ് രോഹിത്. എതിര്‍ ടീമിന്റെ കൈയെത്തും ദൂരത്തുനിന്ന് പല തവണ വിജയം തട്ടിയെടുക്കാന്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ മുംബൈക്ക് സാധിച്ചിട്ടുണ്ട്.

1

രോഹിത് ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കുന്ന നായകനൊന്നുമല്ലെങ്കിലും തന്റേതായ ശൈലിയിലൂടെ വിജയങ്ങള്‍ നേടിയെടുക്കാന്‍ രോഹിത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ നായകനെന്ന നിലയില്‍ രോഹിത്തിന്റെ വിജയ രഹസ്യം എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസറും മുംബൈ ഇന്ത്യന്‍സ് ഡയറക്ടര്‍ ഓഫ് ക്രിക്കറ്റുമായ സഹീര്‍ ഖാന്‍. തന്റെ വ്യക്തിപരമായ സമയം പോലും മറ്റുള്ളവര്‍ക്ക് വേണ്ടി മാറ്റിവെക്കുന്നതാണ് രോഹിത്തിന്റെ കരുത്തെന്നാണ് സഹീര്‍ ഖാന്‍ ചൂണ്ടിക്കാട്ടിയത്.

1

' താരങ്ങളുടെ നായകനാണ് രോഹിത് ശര്‍മ. നായകനായും കളിക്കാരനായും മുംബൈ ഇന്ത്യന്‍സിന്റെ ഇതിഹാസമാണവന്‍. വളരെ അര്‍പ്പണബോധമുള്ള താരമാണവന്‍. ഏത് സമയത്തും ആര്‍ക്കും സമീപിക്കാം. നായകനെന്ന നിലയില്‍ റോള്‍ മോഡലാണവന്‍. യുവതാരങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്ന താരമാണവന്‍. രോഹിത്തിന്റെ മനോഭാവവും അനുഭവസമ്പത്തും കണ്ട് നിരവധി താരങ്ങള്‍ അവന് കീഴില്‍ നായകന്മാരായി വളര്‍ന്നുവരികയാണ്.

ടീമെന്ന നിലയില്‍ ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്. എപ്പോഴും ശക്തവും പോരാട്ടവീര്യവുമുള്ള ടീമിനെയാണ് ഞങ്ങള്‍ ഒപ്പം കൂട്ടാറുള്ളത്. ടീമെന്ന നിലയില്‍ ലക്ഷ്യത്തിലെത്താനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. ടീമിലെ മികച്ച താരങ്ങളെ നിലനിര്‍ത്താന്‍ സാധിച്ചു. മികച്ച താരങ്ങളെ ടീമിലേക്കെത്തിക്കാനുമായി. യുവതാരനിരയേയും അനുഭവസമ്പന്നരായ താരങ്ങളേയും ഇത്തവണ ലഭിച്ചു'- സഹീര്‍ ഖാന്‍ പറഞ്ഞു.

1

ഇത്തവണ മുംബൈയിലാണ് ഗ്രൂപ്പു ഘട്ടത്തിലെ 55 മത്സരങ്ങളും നടക്കുന്നത്. ഇത് മുംബൈക്ക് മുന്‍തൂക്കം നല്‍കുമോയെന്നതിനെക്കുറിച്ചും സഹീര്‍ ഖാന്‍ പ്രതികരിച്ചു. 'മുംബൈ ഞങ്ങളുടെ തട്ടകമാണ്. എന്നാല്‍ എല്ലാ മത്സരവും വാംഖഡയിലല്ല നടക്കുന്നത്. എല്ലാ വേദികളിലും ടീമുകളെല്ലാം തുല്യമായ മത്സരങ്ങളാണ് കളിക്കുന്നത്. അതുകൊണ്ട് തന്നെ ഏതെങ്കിലുമൊരു ടീമിന് മുന്‍തൂക്കമുണ്ടെന്ന് കരുതുന്നില്ല' -സഹീര്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

1

മുംബൈ ഇന്ത്യന്‍സ് ടീം: നിലനിര്‍ത്തിയവര്‍- രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, കരെണ്‍ പൊള്ളാര്‍ഡ്, ജസ്പ്രീത് ബുംറ. ലേലത്തില്‍ വാങ്ങിയവര്‍- ഇഷാന്‍ കിഷന്‍, ഡെവാള്‍ഡ് ബ്രെവിസ്, ബേസില്‍ തമ്പി, മുരുകന്‍ അശ്വിന്‍, ജയ്ദേവ് ഉനദ്കട്ട്, മായങ്ക് മാര്‍ക്കാണ്ടെ, എന്‍ തിലക് വര്‍മ്മ, സഞ്ജയ് യാദവ്, ജോഫ്ര ആര്‍ച്ചര്‍, ഡാനിയല്‍ സാംസ്, ടൈമല്‍ മില്‍സ്, ടിം ഡേവിഡ്, റിലേ മെറിഡിത്ത്, മുഹമ്മദ് അര്‍ഷാദ് ഖാന്‍, രമണ്‍ദീപ് സിംഗ്, അന്‍മോല്‍പ്രീത് സിംഗ്, രാഹുല്‍ ബുധി, ഋത്വിക് ഷോക്കീന്‍, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, ആര്യന്‍ ജുയല്‍, ഫാബിയന്‍ അലന്‍.

Story first published: Thursday, March 17, 2022, 21:53 [IST]
Other articles published on Mar 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+