Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ചാഹലിനു മുന്നില്‍ മുട്ടിടിക്കുന്ന മായങ്ക്, 10ല്‍ ആറാമതും അത് സംഭവിച്ചു!

1

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളിന്റെ ഏറ്റവും വലിയ പേടിസ്വപ്‌നമായി മാറിയിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍. ടൂര്‍ണമെന്റില്‍ ഒരിക്കല്‍ക്കൂടി മായങ്കിന്റെ വിക്കറ്റ് ചാഹല്‍ സ്വന്തമാക്കി. ഇന്നു നടന്ന സീസണിലെ 52ാമത്തെ മല്‍സരത്തിലും പഞ്ചാബ് നായകന്റെ വിക്കറ്റ് അദ്ദേഹം പോക്കറ്റിലാക്കി. 10 ഇന്നിങ്‌സുകളില്‍ നിന്നും ഇതു ആറാം തവണയാണ് മായങ്കിനു ചാഹല്‍ മടക്ക ടിക്കറ്റ് നല്‍കിയത്.

ഓപ്പണിങ് റോളില്‍ നിന്നും ഇതിനകം തന്നെ മാറിക്കഴിഞ്ഞ മായങ്ക് നാലാം നമ്പറിലാണ് റോയല്‍സിനെതിരേ ബാറ്റ് ചെയ്തത്. പക്ഷെ അപകടകാരിയായ അദ്ദേഹത്തെ അധികനേരം ക്രീസില്‍ നില്‍ക്കാന്‍ സഞ്ജു സാംസണും സംഘവും അനുവദിച്ചില്ല. 13 ബോളുകള്‍ നേരിട്ട മായങ്ക് രണ്ടു ബൗണ്ടറികളടക്കം 15 റണ്‍സെടുത്ത് മടങ്ങുകയായിരുന്നു.

2

15ാം ഓവറിലെ രണ്ടാമത്തെ ബോളില്‍ തന്നെയാണ് മായങ്ക് വീണത്. ലെഗ് സൈഡിലേക്കുവന്ന ബോള്‍ അദ്ദേഹം ലോങ് ഓണിലൂടെ സിക്‌സറിലേക്കു പായിക്കാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ മായങ്കിന്റെ കണക്കുകൂട്ടല്‍ പാളി. വേണ്ടത്ര പവര്‍ ഇല്ലാതിരുന്ന ഷോട്ട് ലോങ് ഓണില്‍ ജോസ് ബട്‌ലര്‍ അനായാസം കൈക്കുമ്പിളിലാക്കി.

ഇതേ ഓവറലെ നാലാമത്തെ ബോളില്‍ പഞ്ചാബിന്റെ ടോപ്‌സ്‌കോററായ ജോണി ബെയര്‍സ്‌റ്റോയെയും ചാഹല്‍ മടക്കി. ബെയര്‍സ്‌റ്റോയെ അദ്ദേഹം വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. ഈ സീസണില്‍ ചാഹലിന്റെ 21 വിക്കറ്റ് കൂടിയായിരുന്നു ഇത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ റോയല്‍സിനായി ഏറ്റവുമധികം വിക്കറ്റുകളെടുത്ത സ്പിന്നറായും ഇതോടെ ചാഹല്‍ മാറി. 2019ല്‍ ശ്രേയസ് ഗോപാല്‍ 20 വിക്കറ്റുകള്‍ വീഴ്ത്തിയതായിരുന്നു നേരത്തേയുള്ള റെക്കോര്‍ഡ്.

190 റണ്‍സ് വിജലക്ഷ്യം

190 റണ്‍സിന്റെ വലിയ വിജയലക്ഷ്യമാണ് ഡുഓര്‍ ഡൈ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനു പഞ്ചാബ് കിങ്‌സിനു നല്‍കിയത്. ടോസിനു ശേഷം ബാറ്റിങിനിറങ്ങിയ പഞ്ചാബ് അഞ്ചു വിക്കറ്റിനു 189 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. 56 റണ്‍സെടുത്ത ജോണി ബെയര്‍സ്‌റ്റോയാണ് പഞ്ചാബ് ഇന്നിങ്‌സിലെ അമരക്കാരനായി മാറിയത്. 40 ബോളില്‍ അദ്ദേഹം എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമടിച്ചു.
വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയാണ് പഞ്ചാബിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. വെറും 18 ബോളിലാണ് നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം ജിതേഷ് 38 റണ്‍സ് നേടിയത്. ലിയാം ലിവിങ്‌സ്റ്റണ്‍ 22 റണ്‍സെടുത്ത് പുറത്തായി.

പ്ലെയിങ് ഇലവന്‍

രാജസ്ഥാന്‍ റോയല്‍സ്- ജോസ് ബട്ലര്‍, യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്മെയര്‍, ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് സെന്‍.

പഞ്ചാബ് കിങ്സ്- മായങ്ക് അഗര്‍വാള്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ജോണി ബെയര്‍സ്റ്റോ, ഭാനുക രാജപക്സെ, ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), റിഷി ധവാന്‍, കാഗിസോ റബാഡ, രാഹുല്‍ ചാഹര്‍, സന്ദീപ് ശര്‍മ, അര്‍ഷ് ദീപ് സിങ്.

Story first published: Saturday, May 7, 2022, 18:30 [IST]
Other articles published on May 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+