Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'ചഹാലിന്റെ മധുര പ്രതികാരം', കോലിയേയും ഡുപ്ലെസിസിനേയും പുറത്താക്കി

1

മുംബൈ: മെഗാ ലേലത്തിന് മുമ്പ് ഒരു വാക്ക് പോലും ചോദിക്കാതെ തന്നെ തഴഞ്ഞതിന് ആര്‍സിബിയോട് കണക്കുതീര്‍ത്ത് യുസ് വേന്ദ്ര ചഹാല്‍. ആര്‍സിബി നായകന്‍ ഫഫ് ഡുപ്ലെസിസിയെ മടക്കിയും മുന്‍ നായകന്‍ വിരാട് കോലിയെ റണ്ണൗട്ടാക്കിയും ആര്‍സിബിയുടെ അന്തകനായി ചഹാല്‍ മാറി. തന്നെ കൈവിട്ടതോര്‍ത്ത് ആര്‍സിബി സങ്കടപ്പെടുന്ന പ്രകടനം തന്നെയാണ് സ്പിന്നര്‍ കാഴ്ചവെച്ചത്.

ഓപ്പണിങ് കൂട്ടുകെട്ട് മികച്ച രീതിയില്‍ മുന്നേറവെ ആര്‍സിബിക്ക് ആദ്യ പ്രഹരം നല്‍കിയത് ചഹാലാണ്. ഏഴാം ഓവറില്‍ ചഹാലിനെ പന്തേല്‍പ്പിച്ച രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ് പിഴച്ചില്ല. ഓവറിലെ അവസാന പന്തില്‍ ആര്‍സിബി നായകന്‍ ഫഫ് ഡുപ്ലെസിസിനെ (20 പന്തില്‍ 29) ചഹാല്‍ ആദ്യം മടക്കി. അഞ്ച് ബൗണ്ടറി ഉള്‍പ്പെടെ മികച്ച സ്‌കോറിലേക്കുയരവെയാണ് ഡുപ്ലെസിസിനെ ചഹാല്‍ മടക്കി അയച്ചത്. സിക്‌സറിന് ശ്രമിച്ച ഡുപ്ലെസിസിനെ ലോങ് ഓണില്‍ തകര്‍പ്പന്‍ ഡൈവിലൂടെ ട്രന്റ് ബോള്‍ട്ട് കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഡുപ്ലെസിസ് പുറത്താവുമ്പോള്‍ 55 റണ്‍സായിരുന്നു ആര്‍സിബി സ്‌കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത്.

1

ഒമ്പതാം ഓവറില്‍ മടങ്ങിയെത്തിയ ചഹാല്‍ ഇത്തവണ ഇരട്ട പ്രഹരമാണ് ആര്‍സിബിക്ക് നല്‍കിയത്. ഓവറിലെ നാലാം പന്തില്‍ വിരാട് കോലിയെ റണ്ണൗട്ടാക്കിയാണ് ചഹാല്‍ തന്റെ ശരിയായ പ്രതികാരം വീട്ടിയത്. ഡേവിഡ് വില്ലി സ്‌ട്രൈക്ക് ചെയ്ത പന്തില്‍ നോണ്‍സ്‌ട്രൈക്കില്‍ നിന്ന കോലി അനാവശ്യ റണ്‍സിന് ശ്രമിച്ചു. വിക്കറ്റ് കീപ്പര്‍ സഞ്ജുവിന്റെ മികച്ച ത്രോയില്‍ ചഹാല്‍ സ്റ്റംപ് പിഴുതെടുക്കുമ്പോള്‍ നേരിയ വ്യത്യാസത്തില്‍ കോലി ക്രീസിന് പുറത്ത്. ആര്‍സിബിയെ സംബന്ധിച്ച് വലിയ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുന്ന വിക്കറ്റായിരുന്നു ഇത്. നിരാശയോടെ കോലി തലകുലുക്കി മടക്കി.

1

തൊട്ടടുത്ത പന്തില്‍ ഡേവിഡ് വില്ലിയെ ചഹാല്‍ ക്ലീന്‍ ബൗള്‍ഡാക്കുകയും ചെയ്തു. ആര്‍സിബിയുടെ പ്രധാന താരങ്ങളെ പുറത്താക്കി ചഹാല്‍ ആര്‍സിബിക്കെതിരായ ആദ്യ മത്സരത്തില്‍ത്തന്നെ തന്റെ പ്രതികാരം തീര്‍ത്തു. മെഗാ ലേലത്തില്‍ എല്ലാവരും ആര്‍സിബി ചഹാലിനെ നിലനിര്‍ത്തുമെന്നാണ് കരുതിയതെങ്കിലും കൈവിടുകയായിരുന്നു. കഴിഞ്ഞിടെ ആര്‍സിബി തന്നെ ഒഴിവാക്കിയതിന്റെ നിരാശ ചഹാല്‍ തുറന്ന് പറയുകയും ചെയ്തിരുന്നു. മറ്റൊരു ടീമിനുവേണ്ടി കളിക്കേണ്ടി വരുമെന്ന് ഒരിക്കലും കരുതിയതല്ലെന്നാണ് ചഹാല്‍ പറഞ്ഞത്.

1

ആര്‍സിബി ഒഴിവാക്കിയ താരങ്ങളെല്ലാം രാജസ്ഥാനൊപ്പം മികച്ച പ്രകടനം നടത്തി കണക്കുതീര്‍ത്തു. അവസാന സീസണില്‍ രാജസ്ഥാന്റെ ഓപ്പണറായിരുന്ന ദേവ്ദത്ത് പടിക്കല്‍ ഇത്തവണ രാജസ്ഥാനൊപ്പമാണ്. 29 പന്തില്‍ രണ്ട് വീതം ഫോറും സിക്‌സും ഉള്‍പ്പെടെ 37 റണ്‍സാണ് അദ്ദേഹം നേടിയത്. അവസാന സീസണില്‍ ആര്‍സിബിക്കൊപ്പം സെഞ്ച്വറി നേടിയിട്ടും ദേവ്ദത്തിനെ ടീം കൈവിട്ടു. ആര്‍സിബിയുടെ പേസറായിരുന് നവദീപ് സൈനി ആര്‍സിബി ഓപ്പണര്‍ അനൂജ് റാവത്തിന്റെ വിക്കറ്റും നേടി. എന്തായാലും ആര്‍സിബിയുടെ മുന്‍ താരങ്ങളെല്ലാം രാജസ്ഥാനൊപ്പം ആര്‍സിബിയോട് കണക്കുതീര്‍ത്തുവെന്ന് പറയാം.

Story first published: Tuesday, April 5, 2022, 22:56 [IST]
Other articles published on Apr 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+