Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: അന്നു ദ്രാവിഡ് എനിക്കായി കൈയടിച്ചു! വെളിപ്പെടുത്തി സഞ്ജു

ഐപിഎല്ലില്‍ കേരളത്തിന്റെ അഭിമാന താരമാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലില്‍ കളിക്കുകയെന്നത് ഏതൊരു ക്രിക്കറ്ററുടെയും സ്വപ്‌നമാണ്. അതു യാഥാര്‍ഥ്യമാക്കുന്നതിനൊപ്പം ടീമിനെ നയിക്കാന്‍ വരെ ഭാഗ്യം ലഭിച്ച താരമാണ് സഞ്ജു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഈ നേട്ടം ഏതൊരു മലയാളിക്കും പ്രചോദനമാണ്.

1

രാജസ്ഥാന്‍ റോയല്‍സിലൂടെ തന്നെ കരിയര്‍ ആരംഭിച്ച് ഇപ്പോള്‍ അവരെ തുടര്‍ച്ചയായി രണ്ടാം സീസണിലും നയിച്ചുകൊണ്ടിരിക്കുകയാണ് സഞ്ജു. ഇന്ത്യയുടെ മുന്‍ ഇതിഹാസ താരമായ രാഹുല്‍ ദ്രാവിഡാണ് സഞ്ജുവിനു റോയല്‍സില്‍ അവസരം നല്‍കിയത്. ഇതേക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാംപ്യന്‍സെന്ന ഷോയില്‍ സംസാരിക്കുകയായിരുന്നു താരം.

2

രാജസ്ഥാന്‍ റോയല്‍സില്‍ ട്രയല്‍സിനായി വന്നപ്പോള്‍ രാഹുല്‍ സാറിനെ നേരില്‍ കണ്ടത് എന്റെ ജീവിതത്തിലെ വളരെ സ്‌പെഷ്യലായ മൂഹൂര്‍ത്തങ്ങളിലൊന്നാണ്. അന്നു ട്രയല്‍സില്‍ രണ്ടു ദിവസമാണ് ഞാന്‍ ബാറ്റ് ചെയ്തത്. എന്റെ ജീവിതത്തില്‍ അത്രയും നന്നായി അതിനു മുമ്പോ, ശേഷമോ ഞാന്‍ ബാറ്റ് ചെയ്തിട്ടില്ല. എന്റെ ഓരോ ഷോട്ടിനെയും അദ്ദേഹം (ദ്രാവിഡ്) പ്രോല്‍സാഹിപ്പിച്ചുകൊണ്ടിരുന്നു.

3

'ഷോട്ട് സഞ്ജു'വെന്ന് അദ്ദേഹം പിറകില്‍ നിന്നും വിളിച്ചു പറയുന്നത് കേള്‍ക്കാമായിരുന്നു. ഈ പ്രോല്‍സാഹനം വളരെ സ്‌പെഷ്യലായിരുന്നു. നീ ആഭ്യന്തര ക്രിക്കറ്റില്‍ നന്നായി പെര്‍ഫോം ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം. നിന്റെ ബാറ്റിങ് കണ്ടപ്പോള്‍ ആവേശം തോന്നിയെന്നും ദ്രാവിഡ് എന്നോടു പറഞ്ഞു. ഈ വാക്കുകള്‍ കേട്ടപ്പോള്‍ താന്‍ ശരിക്കും ത്രില്ലടിച്ച് വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നുവെന്നും സഞ്ജു വിശദമാക്കി.

4

രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ആദ്യമായി ബാറ്റ് ചെയ്തപ്പോഴുള്ള അനുഭവത്തെക്കുറിച്ചും സഞ്ജു സാംസണ്‍ തുറന്നു പറഞ്ഞു. രാഹുല്‍ സാറിനൊപ്പം ബാറ്റ് ചെയ്യാന്‍ കഴിയുമെന്നു ഞാനൊരിക്കലും ചിന്തിച്ചിരുന്നില്ല. എന്റെ ആദ്യത്തെയോ, രണ്ടാമത്തെയോ കളിയില്‍ ഞാന്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തിരുന്നു. രാഹുല്‍ സാറായിരുന്നു ഓപ്പണിങ്. ഞാന്‍ ക്രീസിലെത്തിയപ്പോള്‍ അദ്ദേഹം അവിടെയുണ്ടായിരുന്നു.

5

സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചുകൊണ്ടിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എന്നെ ഇറക്കിയതെന്നു അറിയാമായിരുന്നു. നേരിട്ട ആദ്യ ബോളില്‍ ഞാന്‍ ബൗണ്ടറിയടിച്ചു. അപ്പോള്‍ അടുത്തേക്കു വന്ന രാഹുല്‍ സാര്‍ പറഞ്ഞത് സഞ്ജൂ, സമയമെടുത്ത് കളിക്കൂയെന്നായിരുന്നു. രണ്ടാമത്തെ ബോള്‍ ബൗണ്‍സറായിരുന്നു. ഞാന്‍ അതു പുള്‍ ഷോട്ടിലൂടെ ബൗണ്ടറിയിലേക്കു പായിച്ചു. രാഹുല്‍ സാര്‍ എന്റെയടുത്തേക്ക് വീണ്ടും വരികയും മുന്നോട്ട് പോവൂയെന്നു പ്രചോദിപ്പിക്കുകയും ചെയ്തതായും സഞ്ജു കൂട്ടിച്ചേര്‍ത്തു.

6

രാജസ്ഥാന്‍ റോയല്‍സ് 2016, 17 സീസണുകളില്‍ ഐപിഎല്ലില്‍ നിന്നും വിലക്ക് നേരിട്ടപ്പോള്‍ സഞ്ജു സാംസണ്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിലേക്കു (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) മാറിയിരുന്നു. സഞ്ജു ഡിസിയിലെത്തിയപ്പോഴും ഒപ്പം രാഹുല്‍ ദ്രാവിഡുണ്ടായിരുന്നു. ഡല്‍ഹി ടീമിന്റെ മുഖ്യ കോച്ചായിരുന്നു അദ്ദേഹം. താനുള്‍പ്പെടെ ഡിസി ടീമിലെ ചില യുവതാരങ്ങള്‍ വൈകാതെ ഇന്ത്യക്കു വേണ്ടി കളിക്കുമെന്ന് ദ്രാവിഡ് അന്നു പറഞ്ഞിരുന്നതായും സഞ്ജു വെളിപ്പെടുത്തി.
രണ്ടു വര്‍ഷം രാജസ്ഥാനൊപ്പം ചെലവഴിച്ച ശേഷം ഞങ്ങള്‍ ഡല്‍ഹി ടീമിലേക്കു മാറി.

7

എന്നെക്കൂടാതെ മായങ്ക് അഗര്‍വാള്‍, ശ്രേയസ് അയ്യര്‍, കരുണ്‍ നായര്‍, റിഷഭ് പന്ത് എന്നിവരെല്ലാം ടീമിന്റെ ഭാഗമായിരുന്നു. ഒരിക്കല്‍ ഞങ്ങളെയെല്ലാം വിളിപ്പിച്ച ശേഷം ദ്രാവിഡ് പറഞ്ഞത് നിങ്ങളെല്ലാം ഒരുദിവസം തീര്‍ച്ചയായും ഇന്ത്യക്കു വേണ്ടി കളിക്കുമെന്നായിരുന്നു. അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ ഞങ്ങള്‍ക്കു വളരെ സ്‌പെഷ്യലായിരുന്നുവെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, May 3, 2022, 17:21 [IST]
Other articles published on May 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+