For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ജിടിയെ എങ്ങനെ വീഴ്ത്താം? ആര്‍സിബിക്കു ഓജയുടെ സൂപ്പര്‍ ഉപദേശം

ജിടിക്കെതിരേ ആര്‍സിബിക്കു ജയിച്ചേ തീരൂ

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ജീവന്‍മരണ പോരാട്ടത്തിനു തയ്യാറെടുക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് പ്രഗ്യാന്‍ ഓജയുടെ നിര്‍ണായക ഉപദേശം. ഇന്നു രാത്രിയാണ് (വ്യാഴം) ഹാര്‍ദിക് പാണ്ഡ്യയുടെ ടൈറ്റന്‍സുമായി ഫഫ് ഡുപ്ലെസിയുടെ ആര്‍സിബി കൊമ്പുകോര്‍ക്കുന്നത്. ജിടി നേരത്തേ തന്നെ പ്ലേഓഫിലെത്തിയ ടീമാണ്. മാത്രമല്ല പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനവും അവര്‍ ഭദ്രമാക്കിക്കഴിഞ്ഞു. എന്നാല്‍ ആര്‍സിബിക്കു പ്ലേഓഫ് പ്രതീക്ഷ കാക്കാന്‍ ജിടിയെ തോല്‍പ്പിക്കുകയല്ലാതെ വേറെ വഴിയില്ല.

1

ടൈറ്റന്‍സിനെ പരാജയപ്പെടുത്തിയാലും ആര്‍സിബിക്കു പ്ലേഓഫ് ഉറപ്പിക്കാന്‍ കഴിയില്ല. മുംബൈ ഇന്ത്യന്‍സുമായുള്ള ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ മല്‍സരഫലം കൂടി ആശ്രയിച്ചായിരിക്കും ആര്‍സിബിയുടെ പ്ലേഓഫ് പ്രവേശനം. ഡിഡിയെ മുംബൈ തോല്‍പ്പിക്കുകയാണെങ്കില്‍ ആര്‍സിബിയുടെ പ്ലേഓഫ് സാധ്യത വര്‍ധിക്കുകയും ചെയ്യും.

നിലവില്‍ 13 മല്‍സരങ്ങളില്‍ നിന്നും ഏഴു ജയവും ആറു തോല്‍വിയുമടക്കം 14 പോയിന്റോടെ അഞ്ചാംസ്ഥാനത്താണ് ആര്‍സിബി. ഡിസിക്കും ഇത്രയും കളികളില്‍ നിന്നും 14 പോയിന്റ് തന്നെയാണുള്ളത്. എന്നാല്‍ മികച്ച നെറ്റ് റണ്‍റേറ്റ് അവരെ നാലാംസ്ഥാനത്തേക്കുയര്‍ത്തി. ഡിസിയുടെ നെറ്റ് റണ്‍റേറ്റ് +0.255ഉം ആര്‍സിബിയുടേത് -0.323ഉം ആണ്.

2

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മില്‍ ബുധനാഴ്ച രാത്രി നടന്ന ത്രില്ലറിന്റെ ഹൈലൈറ്റ്‌സ് കാണണമെന്നാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടു പ്രഗ്യാന്‍ ഓജ ആവശ്യപ്പെട്ടിരിക്കുന്നത്. ലഖ്‌നൗവും കൊല്‍ക്കത്തയും തമ്മിലുള്ള മല്‍സരത്തിലെ ഹൈലൈറ്‌സ് ആര്‍സിബി തീര്‍ച്ചയായും കാണണം. അത് അവര്‍ക്കു ആത്മവിശ്വാസവും എന്തും സംഭവിക്കുമെന്ന വിശ്വാസവും നല്‍കുമെന്നും പ്രഗ്യാന്‍ ഓജ ചൂണ്ടിക്കാട്ടി.

3

മോശം നെറ്റ്‌റണ്‍റേറ്റാണ് ആര്‍സിബിയുടെ ഏറ്റവും വലിയ തലവേദന. അതുകൊണ്ടു തന്നെ ജിടിക്കെതിരേ ഇതു അവര്‍ മെച്ചപ്പെടുത്തിയേ തീരൂ. ഒന്നുകില്‍ ജിടിയെ 80 റണ്‍സ് മാര്‍ജിനില്‍ ആര്‍സിബിക്കു തോല്‍പ്പിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ വിജയലക്ഷ്യം 10 ഓവര്‍ ബാക്കിനില്‍ക്കെ നേടിയെടുക്കുകയും വേണം. എങ്കില്‍ മാത്രമേ നെറ്റ് റണ്‍റേറ്റില്‍ ഡിസിയെ പിന്തള്ളാന്‍ ആര്‍സിബിക്കു കഴിയൂ.

4

ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ആര്‍സിബിക്കു വെറുമൊരു വിജയം മാത്രം പോരാ. വലിയൊരു മാര്‍ജിനില്‍ തന്നെ അവര്‍ക്കു ജയിച്ചു കയറേണ്ടതുണ്ട്. കാരണം ആര്‍സിബിയുടെ നെറ്റ് റണ്‍റേറ്റ് ഇപ്പോള്‍ നെഗറ്റീവില്‍ നില്‍ക്കുകയാണ്. ഇതു തീര്‍ച്ചയായും ആര്‍സിബിയെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുക തന്നെ ചെയ്യും. മാത്രമല്ല മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ഒരു ടീമിനെയാണ് അവര്‍ക്കു നേരിടേണ്ടത്.
പ്ലേഓഫിലേക്കു യോഗ്യത നേടിയതു കൊണ്ടു മാത്രം ജിടി ഈ മല്‍സരത്തെ നിസാരമായി എടുക്കില്ല. ഇതേ താളം നിലനിര്‍ത്താന്‍ തന്നെയായിരിക്കും അവര്‍ ശ്രമിക്കുക. വ്യത്യസ്തമായ ഊര്‍ജത്തോടെയായിരിക്കും ജിടി കളിക്കാനിറങ്ങുകയെന്നും പ്രഗ്യാന്‍ ഓജ കൂട്ടിച്ചേര്‍ത്തു.

5

അതേസമയം, ഗുജറാത്ത് ടൈറ്റന്‍സുമായുള്ള കളിയില്‍ മോശം ഫോമിലുള്ള പേസര്‍ മുഹമ്മദ് സിറാജിനെ ആര്‍സിബി പുറത്ത് ഇരുത്തുമെന്നു താന്‍ കരുതുന്നില്ലെന്നു ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേല്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ സീസണില്‍ മിന്നുന്ന പ്രകടനം നടത്തിയ സിറാജിന് ഇത്തവണ ഇതാവര്‍ത്തിക്കാനായിട്ടില്ല. 13 മല്‍സരങ്ങളില്‍ നിന്നും 9.82 ശരാശരിയില്‍ വെറും എട്ടു വിക്കറ്റുകളാണ് അദ്ദേഹത്തിനു ലഭിച്ചത്.

6

മുഹമ്മദ് സിറാജിനെ ഒഴിവാക്കി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കളിക്കാനിറങ്ങുമെന്നു എനിക്കു തോന്നുന്നില്ല. ആര്‍സിബി ഫ്രാഞ്ചൈസിയുടെ പോളിസി നോക്കുകയാണെങ്കില്‍ അവര്‍ സ്ഥിരതയ്ക്കാണ് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നത്. ടീമില്‍ ഒരുപാട് വെട്ടലും തിരുത്തലും നടത്തുന്ന രീതിയല്ല ആര്‍സിബിയുടേത്. ഇന്ത്യക്കു വേണ്ടി കളിക്കുന്ന സിറാജിനെപ്പോലെയുള്ള ഒരാളെ ഒരു മോശം സീസണിന്റെ പേരില്‍ നിര്‍ണായക മല്‍സരത്തില്‍ നിന്നും തഴയാന്‍ പാടില്ല. ആര്‍സിബി അങ്ങനെയൊരു നീക്കം നടത്തുമെന്ന് താന്‍ കരുതുന്നില്ലെന്നും പാര്‍ഥീവ് പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, May 19, 2022, 10:18 [IST]
Other articles published on May 19, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+