For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ബാറ്റ് ചെയ്യുമ്പോള്‍ രോഹിത് ഓര്‍മിക്കേണ്ടത് ഒന്നുമാത്രം!- വീരുവിന്റെ ഉപദേശം

ബാറ്റിങില്‍ കാര്യമായി തിളങ്ങാനായിട്ടില്ല

ഐപിഎല്ലിന്റ ഈ സീസണില്‍ ഇനിയും ബാറ്റിങില്‍ വലിയ ഇന്നിങ്‌സുകള്‍ കളിച്ചിട്ടില്ലാത്ത മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു ഉപദേശവുമായി രംഗത്തു വന്നിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസം വീരേന്ദര്‍ സെവാഗ്. പഞ്ചാബ് കിങ്‌സുമായുള്ള നിര്‍ണായക മല്‍സരത്തില്‍ രോഹിത് തന്റെ യഥാര്‍ഥ ഫോമിലേക്കു തിരിച്ചെത്തുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

ഇത്തവണ ഇതുവരെ കളിച്ച നാലു മല്‍സരങ്ങളില്‍ 20 എന്ന മോശം ശരാശരിയില്‍ 80 റണ്‍സ് മാത്രമാണ് രോഹിത്തിനു നേടാനായത്. ഉയര്‍ന്ന സ്‌കോര്‍ 41 റണ്‍സാണ്. ഓപ്പണിങ് പങ്കാളിയും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷന്‍ മികച്ച ഫോമിലാണെങ്കിലും ഹിറ്റ്മാന് പിന്തുണ നല്‍കാന്‍ കഴിയുന്നില്ല. ഇഷാന്‍ നാലു മല്‍സരങ്ങളില്‍ നിന്നും രണ്ടു ഫിഫ്റ്റികളടക്കം 175 റണ്‍സെടുത്തിട്ടുണ്ട്.

1

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള തൊട്ടുമുമ്പത്തെ കളിയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് വലിയ ടോട്ടല്‍ പടുത്തുയര്‍ത്തിയതു പോലെ മുംബൈ ഇന്ത്യന്‍സും പഞ്ചാബിനെതിരേ എക്‌സ്ട്രാ റണ്‍സ് നേടാന്‍ ശ്രമിക്കണമെന്നു വീരേന്ദര്‍ സെവാഗ് ആവശ്യപ്പെട്ടു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെടുകയാണെങ്കില്‍ ബൗര്‍മാര്‍ക്കു വേണ്ടി മുംബൈ കുറച്ച് അധികം റണ്‍സ് സ്‌കോര്‍ ബോര്‍ഡിലേക്കു ചേര്‍ക്കേണ്ടത് ആവശ്യമാണ്. 160-170 റണ്‍സാണ് മുംബൈ പലപ്പോഴും നേടുന്നത്. പക്ഷെ അവരുടെ ബൗളിങ് നിര വച്ചു നോക്കുമ്പോള്‍ ഈ സ്‌കോര്‍ മതിയാവില്ല. ജസ്പ്രീത് ബുംറയ്ക്കു മാത്രം തനിച്ച് എല്ലാം ചെയ്യാന്‍ സാധിക്കില്ലെന്നും സെവാഗ് നിരീക്ഷിച്ചു.

2

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മയുടെ ഫോമില്‍ തനിക്കു ആശങ്കയുണ്ടെന്നു വീരേന്ദര്‍ സെവാഗ് പറയുന്നു. ക്യാപ്റ്റന്‍സിയുടെ ഉത്തരവാദിത്വം തന്റെ ബാറ്റിങിനെ ബാധിക്കാതിരിക്കാന്‍ രോഹിത് നോക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുംബൈയ്ക്കു വേണ്ടി ബാറ്റ് ചെയ്യാനായി ക്രീസിലേക്കു വരുമ്പോള്‍ താന്‍ ടീമിന്റെ ക്യാപ്റ്റനാണെന്നതു രോഹിത് ശര്‍മ മറക്കണം. താന്‍ ഹിറ്റ്മാനാണെന്നാണ് അദ്ദേഹം ഓര്‍മിക്കുകയും അറിയുകയും ചെയ്യേണ്ടതെന്നും വീരു ഉപദേശിച്ചു.

3

ഡെത്ത് ഓവറുകളിലേക്കു മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ പ്രഹരശേഷി കാത്തു സൂക്ഷിക്കണമെന്ന് ഇന്ത്യയുടെ മുന്‍ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ആര്‍പി സിങ് ആവശ്യപ്പെട്ടു. മുന്‍നിരയില്‍ ഒരുപാട് വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ നഷ്ടപ്പെടുത്തുന്ന രീതി അവസാനിപ്പിക്കേണ്ടതുണ്ടെന്നും ഡെത്ത് ഓവറുകളില്‍ ആഞ്ഞടിക്കാന്‍ സാധിക്കുന്നവരെ തയ്യാറാക്കി നിര്‍ത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

4

സൂര്യകുമാര്‍ യാദവ് മുംബൈ ഇന്ത്യന്‍സിനു വേണ്ടി വളരെ മികച്ച ബാറ്റിങാണ് കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. ക്രീസിലുള്ളപ്പോഴെല്ലാം അദ്ദേഹം ആധിപത്യം പുലര്‍ത്തുകയും ചെയ്തു. പക്ഷെ ഡെത്ത് ഓവറുകളില്‍ മൂന്നു ബാറ്റര്‍മാരെയെങ്കിലും മുംബൈയ്ക്കു ആവശ്യമാണ്. പക്ഷെ ഇതുവരെ അതു സംഭവിച്ചിട്ടില്ല. ഒരു ബാറ്റര്‍ മാത്രമാണ് വാലറ്റക്കാര്‍ക്കൊപ്പം ഡെത്ത് ഓവറുകളില്‍ കളിച്ചത്. ഇതു ഈ ബാറ്ററെ പലപ്പോഴും ആശക്കുഴപ്പത്തിലാക്കും. സിക്‌സറടിക്കണോ അതോ സിംഗിളെടുക്കണോയെന്നതായിരിക്കും ഈ ബാറ്ററെ ആശയക്കുഴത്തിലാക്കുന്ന കാര്യമെന്നും ആര്‍പി സിങ് വിലയിരുത്തി.

5

പരിചയസമ്പന്നനായ ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡ് ബാറ്റിങില്‍ സ്ഥിരത പുലര്‍ത്താത്തതും മുംബൈ ഇന്ത്യന്‍സിനു തിരിച്ചടിയായിട്ടുണ്ടെന്നു ആര്‍പി സിങ് വ്യക്തമാക്കി. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള കളിയില്‍ 10 ഓവറുകള്‍ക്കു ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സ് എങ്ങനെയാണ് അതിവേഗം റണ്‍സ് വാരിക്കൂട്ടിയതെന്നു നമ്മള്‍ കണ്ടതാണ്. അതുപോലെ മുംബൈ ഇന്ത്യന്‍സും വിക്കറ്റ് കാത്തുസൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. തുടക്കത്തില്‍ രോഹിത് ശര്‍മ കുറച്ചു ശ്രദ്ധയോടെ കളിക്കണം. പൊള്ളാര്‍ഡിന്റെ ബാറ്റ് അടുത്തിടെയായി നിശബ്ധമാണ്. അദ്ദേഹം തകര്‍ത്തടിക്കുകയാണെങ്കില്‍ അതു ടീമിനെ സംബന്ധിച്ച് നല്ലതാണ്. അങ്ങനെ ലഭിക്കുന്ന 12-20 അധിക റണ്‍സ് മൂല്യമേറിയതായി മാറുമെന്നും ആര്‍പി സിങ് കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, April 13, 2022, 16:15 [IST]
Other articles published on Apr 13, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+