നിങ്ങള്‍ രാജാവായിരിക്കും, എന്നാല്‍ പട്ടാളക്കാര്‍ ദുര്‍ബലരായാല്‍ കാര്യമില്ല, രോഹിത്തിനോട് കൈഫ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലെ മുംബൈ ഇന്ത്യന്‍സിന്റെ തോല്‍വിയുടെ കഥ തുടരുകയാണ്. സിഎസ്‌കെയ്ക്ക് പിന്നാലെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും മുംബൈ പരാജയപ്പെട്ടിരിക്കുകയാണ്. അവസാന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടാണ് ചാമ്പ്യന്‍ നിരയായ മുംബൈ പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ നാല് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ കെകെആര്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി. നാല് ഓവര്‍ ബാക്കി നിര്‍ത്തിയാണ് കെകെആറിന്റെ ജയം.
മുംബൈയുടെ തുടര്‍ തോല്‍വികള്‍ ടീമിനെയും ആരാധകരെയും നിരാശരാക്കിയിരിക്കുകയാണ്. പാറ്റ് കമ്മിന്‍സിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് മുംബൈയുടെ പ്രതീക്ഷകള്‍ തകര്‍ത്തത്. ഇപ്പോഴിതാ മുംബൈയുടെ തുടര്‍ തോല്‍വികളുടെ കാരണം വിലയിരുത്തിയിരിക്കുയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. നിങ്ങള്‍ മഹാനായ രാജാവായിരുന്നാലും ഒപ്പമുള്ള പട്ടാളക്കാര്‍ ദുര്‍ബലരായാല്‍ ഒന്നും ചെയ്യാനാവില്ലെന്നാണ് കൈഫ് രോഹിത്തിനെ ലക്ഷ്യം വെച്ച് പറഞ്ഞത്.

'നായകന്‍ എത്ര വലിയവനാണെന്ന് പറഞ്ഞിട്ടും കാര്യമില്ല. രോഹിത്തിനെ ഞാന്‍ വലിയ താരമായാണ് വിലയിരുത്തുന്നത്. എന്നാല്‍ ഒപ്പമുള്ള താരങ്ങള്‍ ദുര്‍ബലരായാല്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. വലിയ രാജാവായാലും ഒപ്പമുള്ള പട്ടാളക്കാര്‍ ദുര്‍ബലരായാല്‍ ഒന്നും ചെയ്യാനാവില്ല. മുംബൈയുടെ ടീം കരുത്ത് വിലയിരുത്തിയാല്‍ ഇത്തവണ വലിയ ശക്തികളെന്ന് പറയാനാവില്ല. മെഗാ ലേലത്തില്‍ ടീം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. അവര്‍ തിരഞ്ഞെടുത്ത ബൗളര്‍മാരെ നോക്കൂ.
ആര്‍ക്കും വേണ്ടാതിരുന്ന ഡാനിയല്‍ സാംസിനെയും ബേസില്‍ തമ്പിയേയുമാണ് അവര്‍ ടീമിലെത്തിച്ചത്. ടൈമല്‍ മില്‍സ് നേരത്തെ ആര്‍സിബിയുടെ ഭാഗമായിരുന്നെങ്കിലും അവര്‍ ഒഴിവാക്കിയ താരമാണവന്‍. മികച്ച ബൗളര്‍മാര്‍ ഒപ്പമില്ലാത്തത് ജസ്പ്രീത് ബുംറയുടെ സമ്മര്‍ദ്ദം ഉയര്‍ത്തുന്നു. അവര്‍ പരമാവധി ശ്രമിച്ചു. എന്നാല്‍ ടീമിന്റെ ടോട്ടല്‍ മികച്ചതായിരുന്നുവെന്ന് കരുതുന്നില്ല. 180 റണ്‍സെങ്കിലും നേടിയിരുന്നെങ്കില്‍ മികച്ച സ്‌കോറെന്ന് പറയാനാവും'-കൈഫ് പറഞ്ഞു.

അവസാന സീസണിലും പ്ലേ ഓഫിലെത്താന്‍ മുംബൈക്ക് സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ മുംബൈക്ക് ഇത്തവണത്തെ സീസണ്‍ അഭിമാന പ്രശ്‌നമായിരുന്നു. ഇത്തവണ മുംബൈയിലാണ് കൂടുതല്‍ ഗ്രൂപ്പ് മത്സരങ്ങള്‍ നടക്കുന്നത്. എന്നിട്ടും ആധിപത്യം കാട്ടാന്‍ മുംബൈ ഇന്ത്യന്‍സിന് സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്നത്. ഹാട്രിക് തോല്‍വിയില്‍ നായകന്‍ രോഹിത് ശര്‍മയും കടുത്ത നിരാശനാണെന്ന് മത്സരശേഷമുള്ള പ്രതികരണങ്ങളില്‍ നിന്ന് വ്യക്തം.

മുംബൈക്ക് തിരിച്ചുവരികയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ഇത്തവണ ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് മത്സരമെന്നതിനാല്‍ മുംബൈക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. മുംബൈ ബെഞ്ചിലുള്ള മികച്ച താരങ്ങളെ ഉപയോഗിക്കാന്‍ ശ്രമിക്കണമെന്നാണ് കൈഫ് നിര്‍ദേശിച്ചത്. എന്നാല്‍ മുംബൈയുടെ ബെഞ്ച് കരുത്ത് വലിയ ശക്തമല്ലാത്തതിനാല്‍ പകരക്കാരെ പരിഗണിക്കുകയും എളുപ്പമല്ല.
'മുംബൈ ബെഞ്ചിലുള്ള പ്രതിഭകളെ കൂടുതല്‍ ഉപയോഗിക്കേണ്ടതായുണ്ട്. അഞ്ച, ആറ് മത്സരങ്ങള്‍ തോറ്റ ശേഷം മുംബൈ തിരിച്ചെത്തി കിരീടം നേടിയ ചരിത്രമുണ്ട്. അതുകൊണ്ട് തന്നെ അവര്‍ ശക്തമായി തിരിച്ചെത്താന്‍ പരമാവധി ശ്രമിക്കും. എന്നാല്‍ ഇത്തവണ വലിയ സമ്മര്‍ദ്ദം ടീം നേരിടുന്നു. അവസാന സീസണിലെ പ്ലേ ഓഫ് ടീമുകളെ നോക്കിയാല്‍ ആറ് മത്സരങ്ങള്‍ വരെ ടീമിലുണ്ട്. എന്നാല്‍ ഇത്തവണ 9,10 മത്സരങ്ങളെങ്കിലും ജയിക്കാതെ പ്ലേ ഓഫില്‍ കടക്കുക പ്രയാസമാണ്. അത് മുംബൈക്ക് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുന്നു'- കൈഫ് കൂട്ടിച്ചേര്‍ത്തു.

മുംബൈക്ക് ബൗളിങ് നിരയിലേക്ക് പരിഗണിക്കാന്‍ ബാക്കിയുള്ള താരങ്ങള്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറും ജയദേവ് ഉനദ്ഘട്ടുമാണ്. രണ്ട് പേരും ഇടം കൈയന്‍ പേസര്‍മാരാണ്. ഉനദ്ഘട്ട് ഐപിഎല്ലില്‍ പര്‍പ്പിള്‍ ക്യാപ് നേടിയിട്ടുള്ള താരമാണ്. അര്‍ജുന്‍ അവസാന സീസണിലും മുംബൈയിലുണ്ടായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. എന്തായാലും മാറ്റത്തിന് മുംബൈ നിര്‍ബന്ധിതരാവുകയാണ്. അടുത്ത മത്സരത്തില്‍ മുംബൈ എന്തൊക്കെ മാറ്റം വരുത്തുമെന്ന് കാത്തിരുന്ന് തന്നെ കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications