IPL 2022: ആരാവും ഇത്തവണ എമര്‍ജിങ് പ്ലയര്‍ ? ഈ അഞ്ച് പേരിലൊരാള്‍, പട്ടിക ഇതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ഈ മാസം 26ന് ആരംഭിക്കുകയാണ്. 10 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ഇത്തവണ എ,ബി എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളിലായാണ് മത്സരം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരും നാല് തവണ കിരീടം ചൂടിയ ടീമുമായ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് നേരിടുന്നത്. ഇത്തവണ 600 താരങ്ങള്‍ മെഗാ ലേലത്തില്‍ പങ്കെടുത്തപ്പോള്‍ 204 താരങ്ങള്‍ക്കാണ് അവസരം ലഭിച്ചത്. നിരവധി യുവതാരങ്ങള്‍ക്കും ഇത്തവണ അവസരം ലഭിച്ചിട്ടുണ്ട്. യുവതാരങ്ങളിലെല്ലാം വലിയ പ്രതീക്ഷയാണ് ടീമുകള്‍ വെച്ചിരിക്കുന്നത്. ഈ യുവതാരങ്ങളെയെല്ലാം പരിഗണിച്ചാല്‍ ആരാവും ഇത്തവണ എമര്‍ജിങ് പ്ലേയര്‍ പുരസ്‌കാരം നേടുക ? സാധ്യതയുള്ള അഞ്ച് താരങ്ങളെ പരിശോധിക്കാം.

ലുവിനിത് സിസോഡിയ
ആരാധകര്‍ക്ക് അധികം കേട്ടപരിചയമില്ലാത്ത പേരാണ് ലുവിനിത് സിസോഡിയ. യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ താരം കര്‍ണാടക നിരയില്‍ നിന്ന് ശ്രദ്ധ പിടിച്ചുപറ്റിയ താരങ്ങളിലൊരാളാണ്. കോര്‍പ്പറേറ്റ് ടൂര്‍ണമെന്റില്‍ ഏകദിനത്തില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടി റെക്കോഡിട്ട താരമാണ് അദ്ദേഹം. അതിവേഗം റണ്‍സ് നേടാന്‍ മിടുക്കനായ അദ്ദേഹത്തെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് ഇത്തവണ സ്വന്തമാക്കിയത്. ദിനേഷ് കാര്‍ത്തികിന് പകരക്കാരനായി വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന താരമാണ് ലുവിനിത്. എമര്‍ജിങ് പ്ലേയറായ താരം മാറാന്‍ സാധ്യത കൂടുതലാണ്.

രാജ് ബാവ
വമ്പനടിക്കാരനായ യുവതാരമാണ് രാജ് ബാവ. പേസ് ഓള്‍റൗണ്ടറായ താരം ഇത്തവണ എല്ലാവരുടെയും നോട്ടപ്പുള്ളിയായ താരങ്ങളിലൊരാളാണ്. അണ്ടര്‍ ലോകകപ്പിലൂടെ വളര്‍ന്ന താരം രഞ്ജി ട്രോഫിയിലും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഇത്തവണ കിരീടം നേടിയ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനൊപ്പം ഗംഭീര പ്രകടനം നടത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇത്തവണ പഞ്ചാബ് കിങ്‌സിനൊപ്പമാണ് താരമുള്ളത്. മധ്യനിരയിലിറങ്ങി വലിയ ഷോട്ടുകളും കളിക്കാന്‍ മിടുക്കനായ താരം എമര്‍ജിങ് പ്ലേയറായി മാറാന്‍ സാധ്യതയുണ്ട്.

രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍
പേസ് ഓള്‍റൗണ്ടറായ രാജ് വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ ഇത്തവണത്തെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ്. അതിവേഗത്തില്‍ പന്തെറിയാന്‍ സാധിക്കുന്ന താരം വമ്പന്‍ ഷോട്ടുകളും കളിക്കാന്‍ കെല്‍പ്പുള്ളവനാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഇത്തവണ അദ്ദേഹത്തെ സ്വന്തമാക്കിയത്. നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം പരിശീലന ക്യാംപിലാണ് യുവതാരമുള്ളത്. വലിയ പ്രതീക്ഷയോടെ എല്ലാവരും നോക്കിക്കാണുന്ന താരമാണ് രാജ് വര്‍ധന്‍. സിഎസ്‌കെ അവസരം നല്‍കാന്‍ സാധ്യത കൂടുതലായതിനാല്‍ എമര്‍ജിങ് പ്ലെയറായി അദ്ദേഹം മാറാന്‍ സാധ്യതയുണ്ട്.

രവി ബിഷ്‌നോയി
ഇതിനോടകം ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം നടത്തിയ താരമാണ് രവി ബിഷ്‌നോയ്. ഇന്ത്യയുടെ ഭാവിയിലെ സൂപ്പര്‍ സ്പിന്നര്‍ വിശേഷണം ഇതിനോടകം നേടാന്‍ രവി ബിഷ്‌നോയ്ക്ക് സാധിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനൊപ്പം അരങ്ങേറ്റം നടത്തി കരുത്ത് തെളിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇത്തവണ മെഗാ ലേലത്തിന് മുമ്പ് തന്നെ രവി ബിഷ്‌നോയിയെ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് ഒപ്പം കൂട്ടിയിരുന്നു. ഇന്ത്യന്‍ സാഹചര്യത്തില്‍ തിളങ്ങാന്‍ മിടുക്കനായ താരം എമര്‍ജിങ് പ്ലേയര്‍ പുരസ്‌കാരം നേടിയെടുക്കാന്‍ പ്രതിഭയുള്ള താരം കൂടിയാണ്.

യഷ് ധൂല്‍
ഇന്ത്യയെ ഇത്തവണ അണ്ടര്‍ 19 ലോകകപ്പ് കിരീടം ചൂടിച്ച നായകനാണ് യഷ് ധൂല്‍. മധ്യനിരയില്‍ ബാറ്റുകൊണ്ട് മിടുക്കുകാട്ടാന്‍ കഴിവുള്ള താരമാണ് അദ്ദേഹം. ഇന്ത്യയുടെ ഭാവിതാരമെന്ന വിശേഷണം ഇതിനോടകം നേടിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. റിഷഭ് പന്ത് നായകനായ ഡല്‍ഹി ക്യാപിറ്റല്‍സാണ് അദ്ദേഹത്തെ ഇത്തവണ സ്വന്തമാക്കിയത്. ടീം അവസരം നല്‍കിയാല്‍ എമര്‍ജിങ് പ്ലേയറായി മാറാന്‍ പ്രതിഭയുള്ള താരമാണ് യഷ് ധൂല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications