For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ജാസണ്‍ റോയ്ക്കു പകരം റെയ്‌ന വരുമോ? പ്രതികരിച്ച് ഗുജറാത്ത് ടൈറ്റന്‍സ്

ബയോ ബബ്ള്‍ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് റോയ് പിന്‍മാറിയത്

ഐപിഎല്ലിന്റെ 15ാം സീസണില്‍ ആരാധകര്‍ ഏറ്റവുമധികം മിസ്സ് ചെയ്യുന്ന സൂപ്പര്‍ താരങ്ങളിലൊരാളായിരിക്കും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന. ഇത്തവണത്തെ മെഗാ ലേലത്തില്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ട് റെയ്‌നയെ ഒരു ഫ്രാഞ്ചൈസി പോലും വാങ്ങാതെ വിട്ടുനില്‍ക്കുകയായിരുന്നു. ചിന്നത്തലയെന്നും മിസ്റ്റര്‍ ഐപിഎല്ലെന്നുമെല്ലാം വിളിപ്പേരുകളുള്ള അദ്ദേഹം ഇതാദ്യമായാണ് ലേലത്തില്‍ വില്‍ക്കപ്പെടാതെ പോയത്.

1

2008ലെ പ്രഥമ സീസണ്‍ മുതല്‍ ടൂര്‍ണമെന്റില്‍ കളിച്ചുകൊണ്ടിരിക്കുന്ന റെയ്‌ന ഓള്‍ടൈം റണ്‍വേട്ടക്കാരില്‍ ഒരാളുമാണ്. കഴിഞ്ഞ ദിവസം പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഇംഗ്ലീഷ് ഓപ്പണര്‍ ജാസണ്‍ റോയ് ബയോ ബബ്ള്‍ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ച് പുതിയ സീസണില്‍ നിന്നും പിന്‍മാറിയിരുന്നു. ഇതോടെ റെയ്‌നയെ പകരക്കാരനായി അവര്‍ ടീമിലേക്കു കൊണ്ടു വന്നേക്കുമെന്ന സംശയവും ബലപ്പെട്ടിരുന്നു.

2

ജാസണ്‍ റോയ്ക്കു പകരം സുരേഷ് റെയ്‌നയെ ടീമിലെത്തിക്കുമോയെന്നതിനെക്കുറിച്ച് ഗുജറാത്ത് ടൈറ്റന്‍സ് ഒടുവില്‍ പ്രതികരിച്ചതായാണ് വിവരം. റോയ്ക്കു പകരം റെയ്‌നതങ്ങളുടെ പരിഗണനയില്‍ പോലുമില്ലെന്നാണ്‌ ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇതോടെ റെയ്‌നയുടെ മടങ്ങിവരവിനായി കാത്തിരിക്കുന്ന ആരാധകരുടെ പ്രതീക്ഷയും അസ്തമിച്ചിരിക്കുകയാണ്. ലേലത്തില്‍ വില്‍ക്കപ്പെടാതെ പോയവരെ പകരാക്കാരായി ടീമിലേക്കു കൊണ്ടു വരാന്‍ ഫ്രാഞ്ചൈസികള്‍ക്കു അനുമതിയുണ്ട്.

3

രണ്ടു കോടി രൂപയ്ക്കായിരുന്നു ജാസണ്‍ റോയിയെ അഹമ്മദാബാദില്‍ നിന്നുള്ള ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റന്‍സ് മെഗാ ലേലത്തില്‍ വാങ്ങിയത്. വൈറ്റ് ബോള്‍ ക്രിക്കറ്റിലെ അപകടകാരിയായ ബാറ്റര്‍മാരില്‍ ഒരാളായ താരം അടുത്ത സീസണില്‍ ടൈറ്റന്‍സിനു വേണ്ടി ഓപ്പണറായി കളിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ റോയിയുടെ അപ്രതീക്ഷിത പിന്‍മാറ്റം ഫ്രാഞ്ചൈസിക്കു തിരിച്ചടിയായിരിക്കുകയാണ്. പുതിയ സീസണിനു മുമ്പ് പകരക്കാരനെ ടൈറ്റന്‍സ് ടീമിലേക്കു കൊണ്ടു വരാനാണ് സാധ്യത.

4

മെഗാ ലേലത്തില്‍ സുരേഷ് റെയ്‌നയുടെയും അടിസ്ഥാന വില രണ്ടു കോടി രൂപയായിരുന്നു. ഇത്രയുമുയര്‍ന്ന അടിസ്ഥാന വിലയായിരിക്കാം ലേലത്തില്‍ അദ്ദേഹത്തെ ഫ്രാഞ്ചൈസികള്‍ തഴയാനുള്ള പ്രധാന താരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കഴിഞ്ഞ സീസണിലെ മോശം ഫോമും ഫിറ്റ്‌നസ് പ്രശ്‌നങ്ങളുമെല്ലാം റെയ്‌നയ്ക്കു വേണ്ടി രംഗത്തിറങ്ങാന്‍ ഫ്രാഞ്ചൈസികളെ ഭയപ്പെടുത്തുകയായിരുന്നു.
എങ്കിലും മുന്‍ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പര്‍ കിങ്‌സ് റെയ്‌നയെ തിരികെ കൊണ്ടു വരുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. പക്ഷെ ലേലത്തില്‍ അവര്‍ അദ്ദേഹത്തിനായി താല്‍പ്പര്യം പ്രകടിപ്പിക്കാതെ മാറി നില്‍ക്കുകയായിരുന്നു.

5

2020ല്‍ യുഎഇയില്‍ നടന്ന ഐപിഎല്ലില്‍ ഒരു മല്‍സരം പോലും കളിക്കാതെ സുരേഷ് റെയ്‌ന പിന്‍മാറിയത് ഫ്രാഞ്ചൈസി ഉടമകളെയും ക്യാപ്റ്റന്‍ എംഎസ് ധോണിയെയുമെല്ലാം ചൊടിപ്പിച്ചിരുന്നുവെന്നാണ് വിവരം. ടൂര്‍ണമെന്റിനായി യുഎഇയിലെത്തിയ ശേഷമാണ് ടീം ക്വാറന്റീനില്‍ കഴിയവെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് റെയ്‌നയുടെ അപ്രതീക്ഷിത പിന്‍മാറ്റം. ചില കുടുംബപരമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് വിട്ടുനില്‍ക്കുന്നതെന്നായിരുന്നു ഫ്രാഞ്ചൈസിയെ റെയ്‌ന അറിയിച്ചത്. പക്ഷെ ഇതു നല്ല രീതിയിലല്ല ടീം മാനേജ്‌മെന്റ് സ്വീകരിച്ചത്.
കഴിഞ്ഞ സീസണില്‍ റെയ്‌ന സിഎസ്‌കെയില്‍ മടങ്ങിയെങ്കിലും യഥാര്‍ഥ ഫോമിന്റെ നിഴല്‍ മാത്രമാണ് കണ്ടത്.

6

ആദ്യ കളിയില്‍ ഫിഫ്റ്റിയോടെ തുടങ്ങിയെങ്കിലും പിന്നീട് കരിയര്‍ താഴേക്കു വീണു. റണ്ണെടുക്കാന്‍ പാടുപെട്ട അദ്ദേഹത്തിനു ഫീല്‍ഡിങിലും പഴയ വേഗമോ, ചടുലതയോ ഇല്ലായിരുന്നു. ഒടുവില്‍ ഫൈനലുള്‍പ്പെടെയുള്ള അവസാന റൗണ്ട് മല്‍സരങ്ങളില്‍ റെയ്‌നയെ സിഎസ്‌കെ പുറത്തിരുത്തിയിരുന്നു. പകരം വെടിക്കെട്ട് താരം റോബിന്‍ ഉത്തപ്പയാണ്ടീമിലേക്കു വന്നത്. ചില മികച്ച ഇന്നിങ്‌സുകള്‍ ഉത്തപ്പ കളിക്കുകയും ചെയ്തിരുന്നു.

Story first published: Thursday, March 3, 2022, 16:54 [IST]
Other articles published on Mar 3, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+