Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ആര്‍സിബി ഇനി പ്ലേഓഫ് കാണുമോ? എത്താന്‍ എന്തു ചെയ്യണം?

ഐപിഎല്ലിന്റെ 15ാം സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പ്ലേഓഫിലെത്തുമോ? ആരാധകര്‍ നെഞ്ചിടിപ്പോടെ ചോദിക്കുന്ന കാര്യമാണിത്. വെള്ളിയാഴ്ച രാത്രി പഞ്ചാബ് കിങ്‌സുമായുളള മല്‍സരത്തിലേറ്റ 54 റണ്‍സിന്റെ കനത്ത തോല്‍വി ആര്‍സിബിയുടെ പ്ലേഓഫ് സാധ്യതകള്‍ തുലാസിലാക്കിയിരിക്കുകയാണ്. എന്തും സംഭവിക്കാമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.

പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തുണ്ടെങ്കിലും ആര്‍സിബി പ്ലേഓഫിലുണ്ടാവുമെന്ന് ഒരു ഗ്യാരണ്ടിയുമില്ല. കാരണം ഒരേയൊരു മല്‍സരം മാത്രമേ ഇനിയവര്‍ക്കു ബാക്കിയുള്ളൂ. ഫഫ് ഡുപ്ലെസിയും സംഘവും ഇത്തവണ പ്ലേഓഫ് ഓഫിലെത്താന്‍ എന്താണ് ചെയ്യേണ്ടതെന്നു നോക്കാം.

1

നിലവില്‍ 13 മല്‍സരങ്ങളില്‍ നിന്നും 14 പോയിന്റാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനുള്ളത്. പക്ഷെ ഓരോ മല്‍സരം കുറച്ചു കളിച്ച ഡല്‍ഹി ക്യാപ്പിറ്റല്‍സ്, പഞ്ചാബ് കിങ്‌സ് എന്നിവര്‍ തൊട്ടുപിന്നാലെയുണ്ട്. അടുത്ത റൗണ്ടില്‍ ഇരുടീമും വലിയ മാര്‍ജിനില്‍ ജയിച്ചാല്‍ ബാംഗ്ലൂര്‍ ടോപ്പ് ഫോറില്‍ നിന്നും പുറത്താവും.
ഇതുവരെ കളിച്ച 13 മല്‍സരങ്ങളില്‍ ഏഴെണ്ണത്തില്‍ ജയിച്ച ആര്‍സിബി ആറെണ്ണത്തില്‍ തോല്‍ക്കുകയും ചെയ്തു.

2

ഇനി ഒെേരയൊരു മല്‍സരം മാത്രമേ ആര്‍സിബിക്കു ബാക്കിയുള്ളൂ. ഇത്തവണ ഇതിനകം ഏറ്റവുമധികം മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയതും ഫഫ് ഡുപ്ലെസിയും സംഘവുമാണ്. ആര്‍സിബിയുടെ അവസാനത്തെ മല്‍സരം 19നു പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള ഗുജറാത്ത് ടൈറ്റന്‍സുമായിട്ടാണ്. ബാംഗ്ലൂരിനെ സംബന്ധിച്ച് ഇതൊരു ഡു ഓര്‍ ഡൈ മാച്ച് തന്നെയാണ്.

3

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നെറ്റ് റണ്‍റേറ്റ് വളരെ മോശമാണ്. -0.323 ആണ് അവരുടെ നെറ്റ് റണ്‍റേറ്റ്. ആര്‍സിബിയുടെ ഏറ്റവും വലിയ തിരിച്ചടിയും ഇതു തന്നെയാണ്. പോയിന്റ് പട്ടികയില്‍ ബാംഗ്ലൂരിനു പിറകിലുള്ള ഡല്‍ഹി ക്യാപ്പിറ്റല്‍സ്, പഞ്ചാബ് കിങ്‌സ് ടീമുകളുടെ നെറ്റ് റണ്‍റേറ്റ് പ്ലസാണെന്നു കാണാം. ഡിസിടെ നെറ്റ് റണ്‍റേറ്റ് +0.210, പഞ്ചാബിന്റേത് +0.210 എന്നിങ്ങനെയാണ്.
നിര്‍ണായകമായ അടുത്ത മല്‍സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ വലിയ മാര്‍ജിനില്‍ ജയിച്ചാല്‍ ആര്‍സിബിക്കു നെറ്റ്‌റണ്‍റേറ്റ് മെച്ചപ്പെടുത്താന്‍ കഴിയും.

4

ഗുജറാത്ത് ടൈറ്റന്‍സുമായുള്ള അവസാന ലീഗ് മല്‍സരത്തില്‍ വലിയ മാര്‍ജിനില്‍ വിജയിച്ചാല്‍ മാത്രം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പ്ലേഓഫ് കാണില്ല. മറ്റു മല്‍സരഫലങ്ങള്‍ കൂടി ആശ്രയിച്ചാവും ആര്‍സിബിയുടെ മുന്നോട്ടുള്ള പ്രയാണം.
ഡല്‍ഹി ക്യാപ്പിറ്റല്‍സ്, പഞ്ചാബ് കിങ്‌സ് എന്നിവര്‍ക്കു ഇനി രണ്ടു മല്‍സരങ്ങള്‍ കൂടി ബാക്കിയുണ്ട്. ഇവയില്‍ രണ്ടു ടീമും തോല്‍ക്കേണ്ടത് ആര്‍സിബിയെ സംബന്ധിച്ച് വളരെ പ്രധാനമാണ്. തീര്‍ന്നില്ല, സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മല്‍സരഫലങ്ങളും ആര്‍സിബിയെ ബാധിക്കും. ഹൈദരാബാദിനു ഇനി മൂന്നു കളികള്‍ ബാക്കിയുണ്ട്. ഇവയിലൊന്നില്‍ അവര്‍ തോല്‍ക്കാന്‍ ആര്‍സിബി പ്രാര്‍ഥിക്കും.

5

അടുത്ത മല്‍സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍ന്‍സിനെ മികച്ച മാര്‍ജിനില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തോല്‍പ്പിച്ചെന്നു കരുതുക. പോയിന്റ് പട്ടികയില്‍ അവര്‍ക്കു തൊട്ടുമുകളിലുള്ള രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ശേഷിച്ച രണ്ടു മല്‍സരങ്ങളിലും തോല്‍ക്കുന്നതും ആര്‍സിബിക്കു ഗുണം ചെയ്യും. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവരുമായിട്ടാണ് റോയല്‍സിന്റെ ബാക്കിയുള്ള മല്‍സരങ്ങള്‍.
പക്ഷെ ടൈറ്റന്‍സിനോടു ആര്‍സിബി അടുത്ത കളിയില്‍ പരാജയപ്പെട്ടാല്‍ എല്ലാം തകിടം മറിയും. 19നു മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് ആര്‍സിബിയും ജിടിയും ഏറ്റുമുട്ടുന്നത്. ഹാര്‍ദിക് പാണ്ഡ്യയുടെ ജിടി ഇതിനകം പ്ലേഓഫിലെത്തിയ ടീമാണ്.

6

പഞ്ചാബ് കിങ്‌സുമായുള്ള അവസാന കളിയില്‍ പൊരുതാന്‍ പോലുമാവാതെയാണ് ബാംഗ്ലൂര്‍ തകര്‍ന്നടിഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഒമ്പതു വിക്കറ്റിനു 209 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ഇംഗ്ലീഷ് താരങ്ങളായ ലിയാം ലിവിങ്സ്റ്റണ്‍ (70), ജോണി ബെയര്‍സ്‌റ്റോ (66) എന്നിവരാണ് അവരെ വമ്പന്‍ ടോട്ടലിലെത്തിച്ചത്. റണ്‍ചേസില്‍ ഒമ്പതു വിക്കറ്റിനു 155 റണ്‍സെടുക്കാനേ ആര്‍സിബിക്കായുള്ളൂ.

Story first published: Saturday, May 14, 2022, 12:15 [IST]
Other articles published on May 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+