Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: പൊള്ളാര്‍ഡ് പുറത്തേക്ക്! പകരം യുവതാരം, മുംബൈ ടീമില്‍ മാറ്റങ്ങള്‍ വന്നേക്കും

ഐപിഎല്ലിന്റെ 15ാം സീസണല്‍ പ്ലേഓഫ് പ്രതീക്ഷകള്‍ അവസാനിച്ച ടീമുകളിലൊന്നാണ് അഞ്ചു തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ്. സീസണിലെ ആദ്യത്തെ എട്ടു മല്‍സരങ്ങളിലും പരാജയപ്പെട്ട മുംബൈ ഒമ്പതാം റൗണ്ടില്‍ ജയിച്ചുകയറിയിരുന്നു. സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിനെതിരേയായിരുന്നു മുംബൈയുടെ കാത്തിരുന്ന വിജയം.

1

ഇന്നു രാത്രി ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മല്‍സരത്തിലും വിജയം ആവര്‍ത്തിക്കാനാവുമെന്ന ശുഭപ്രതീക്ഷയിലാണ് മുംബൈ. പക്ഷെ പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള ഹാര്‍ദിക് പാണ്ഡ്യയുടെ ജിടിയെ വീഴ്ത്താന്‍ മുംബൈയ്ക്കു തങ്ങളുടെ ഏറ്റവും മികച്ച കളി തന്നെ പുറത്തെടുക്കേണ്ടി വരും. ജിടിക്കെതിരേ മുംബൈ ടീമില്‍ വലിയ അഴിച്ചുപണികളുണ്ടാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സീസണില്‍ ഇനിയൊന്നും നഷ്ടപ്പെടാനില്ലാത്തതിനാല്‍ മുംബൈ പരമാവധി താരങ്ങള്‍ക്കു അവസരം നല്‍കണമെന്നും അവരില്‍ നിന്നും അടുത്ത സീസണില്‍ നിലനിര്‍ത്താവുന്നവരെ കണ്ടെത്തണമെന്നുമാണ് പലരും ആവശ്യപ്പെടുന്നത്.

2

ജിടിക്കെതിരേ മുംബൈ ഇന്ത്യന്‍സിന്റെ ഓപ്പണിങ് കോമ്പിനേഷനില്‍ മാറ്റം വരാന്‍ സാധ്യതയില്ല. ഈ സീസണില്‍ ഇനിയും ക്ലിക്കായിട്ടില്ലെങ്കിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനും തന്നെ ഓപ്പണിങില്‍ തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രോഹിത്തിനും ഇഷാനും ഈ സീസണില്‍ വലിയ സ്‌കോറുകളൊന്നും നേടാനായിട്ടില്ല.
രോഹിത്തിനു മിക്ക മല്‍സരങ്ങളിലും മോശമല്ലാത്ത തുടക്കമാണ് ലഭിക്കുന്നത്. പക്ഷെ അവയൊന്നും ഒരു ഫിഫ്റ്റി പ്ലസ് സ്‌കോറാക്കി മാറ്റാന്‍ സാധിക്കുന്നില്ല. ടൈറ്റന്‍സിനെതിരേ ഹിറ്റ്മാന് ഈ കുറവ് നികത്താന്‍ സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

3

മുംബൈ ഇന്ത്യന്‍സ് നിരയില്‍ ഇത്തവണ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ ബാറ്റര്‍ സൂര്യകുമാര്‍ യാദവാണ്. ജിടിക്കെതിരേ മൂന്നാം നമ്പറില്‍ അദ്ദേഹം കളിക്കും. ഈ സീസണില്‍ മുംബൈയുടെ കണ്ടെത്തലായി മാറിയ യുവതാരം തിലക് വര്‍മയായിരിക്കും നാലാം നമ്പറിലെത്തുക.
അഞ്ചാമനായി സിംഗപ്പൂരില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍ ടിം ഡേവിഡ് തന്നെ തുടരുമെന്നാണ് സൂചന. അവസാന കളിയില്‍ ഡേവിഡ് ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവയ്ക്കുകയും മുംബൈയുടെ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കുകയും ചെയ്തിരുന്നു.

4

ഈ സീസണിലെ ഏറ്റവും വലിയ ഫ്‌ളോപ്പുകളിലൊരാളായ വെസ്റ്റ് ഇന്‍ഡീസിന്റെ വെറ്ററന്‍ ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡിനെ മുംബൈ ഇന്ത്യന്‍സ് പുറത്തിരുത്തിയേക്കും. ബാറ്റിങിലോ, ബൗളിങിലോ ഒരു ഇംപാക്ടും സൃഷ്ടിക്കാന്‍ പൊള്ളാര്‍ഡിനു കഴിയുന്നില്ല. ബാറ്റിങില്‍ റണ്‍സ് നേടാന്‍ നന്നായി പാടുപെടുന്ന പൊള്ളാര്‍ഡിനെയാണ് മുന്‍ മല്‍സരങ്ങളില്‍ കണ്ടത്.
പൊള്ളാര്‍ഡിനു പകരം വെസ്റ്റ് ഇന്‍ഡീസിന്റെ തന്നെ ഫാബിയന്‍ അലെന്‍, പകരക്കാരനായി പുതുതായി ടീമിലേക്കു വന്ന സൗത്താഫ്രിക്കന്‍ ബാറ്റര്‍ ട്രിസ്റ്റണ്‍ സ്റ്റബ്‌സ് എന്നിവരിലൊരാളെ മുംബൈ കളിപ്പിച്ചേക്കും.

5

യുവ സ്പിന്നര്‍ റിത്വിക് ഷോക്കീനു പകരം ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുട മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി അരങ്ങേറാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ സീസണ്‍ മുതല്‍ മുംബൈ്‌ക്കൊപ്പമുള്ള താരമാണ് അര്‍ജുന്‍. പക്ഷെ താരത്തിനു ഇനിയും അരങ്ങേറാന്‍ അവസരം ലഭിച്ചിട്ടില്ല.

6

ബൗളിങിലേക്കു വരികയാണെങ്കില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ തന്നെയായിരിക്കും മുംബൈ ഇന്ത്യന്‍സിന്റെ ആക്രമണങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുക. ബുംറയ്‌ക്കൊപ്പം ഡാനിയേല്‍ സാംസ്, റിലേ മെറെഡിത്ത് എന്നിവരും പേസാക്രമണത്തില്‍ പങ്കാളിയാവും. തൊട്ടുമുമ്പത്തെ മല്‍സരത്തിലൂടെ അരങ്ങേറിയ കുമാര്‍ കാര്‍ത്തികേയ ആയിരിക്കും സ്പിന്‍ ബൗളിങ് കൈകാര്യം ചെയ്യുന്നത്.

മുംബൈ ഇന്ത്യന്‍സ് സാധ്യതാ ടീം

മുംബൈ ഇന്ത്യന്‍സ് സാധ്യതാ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ടിം ഡേവിഡ്, കരെണ്‍ പൊള്ളാര്‍ഡ്/ ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, റിത്വിക് ഷോക്കീന്‍/ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, ഡാനിയേല്‍ സാംസ്, ജസ്പ്രീത് ബുംറ, കുമാര്‍ കാര്‍ത്തികേയ, റിലേ മെറെഡിത്ത്.

Story first published: Friday, May 6, 2022, 12:37 [IST]
Other articles published on May 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+