IPL 2022: പ്രതിഫലത്തിന്റെ സമ്മര്‍ദ്ദം ബാറ്റിങ്ങിനെ ബാധിച്ചോ ? തുറന്ന് പറഞ്ഞ് ഇഷാന്‍ കിഷന്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലെ മെഗാലേലത്തില്‍ ഏറ്റവും പ്രതിഫലം നേടിയ താരമെന്ന നേട്ടത്തിലെത്തിയത് മുംബൈ ഇന്ത്യന്‍സിന്റെ ഇഷാന്‍ കിഷനാണ്. മെഗാ ലേലത്തിന് മുമ്പ് മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയ ഇഷാനെ ലേലത്തില്‍ 15.25 കോടിക്കാണ് മുംബൈ സ്വന്തമാക്കിയത്. വമ്പനടിക്കാരനായ വിക്കറ്റ് കീപ്പറെന്ന വിശേഷണം ഇഷാനുണ്ടെങ്കിലും ഇത്തവണ നിരാശപ്പെടുത്തി. ഏത് ബാറ്റിങ് പൊസിഷനിലും തിളങ്ങാന്‍ കെല്‍പ്പുള്ള ഇഷാനെ മുംബൈ ഇത്തവണ ഓപ്പണറാക്കിയാണ് കളിപ്പിച്ചത്.
ആദ്യത്തെ രണ്ട് മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയെങ്കിലും പിന്നീട് നിരാശപ്പെടുത്തി. സ്‌ട്രൈക്കറേറ്റും ഇത്തവണ മോശം. ഉയര്‍ന്ന പ്രതിഫലത്തിന്റെ സമ്മര്‍ദ്ദം ഇത്തവണ ഇഷാനെ ബാധിച്ചിട്ടുണ്ടെന്ന് തന്നെ പറയാം. ഇപ്പോഴിതാ ഉയര്‍ന്ന പ്രതിഫലത്തിന്റെ സമ്മര്‍ദ്ദത്തെക്കുറിച്ച് ഇഷാന്‍ തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. ആദ്യ മത്സരങ്ങളില്‍ ഉയര്‍ന്ന പ്രതിഫലത്തിന്റെ ചിന്ത മനസിലുണ്ടായിരുന്നുവെന്നാണ് ഇഷാന്‍ പറഞ്ഞത്.

'ഉയര്‍ന്ന പ്രതിഫലത്തിന്റെ സമ്മര്‍ദ്ദം അല്‍പ്പ ദിവസം തുടരും. എന്നിട്ടും സമ്മര്‍ദ്ദം തോന്നുകയാണെങ്കില്‍ സീനിയര്‍ താരങ്ങളുമായി സംസാരിച്ച് പ്രശ്‌നങ്ങള്‍ തുറന്ന് പറയുക. സീനിയര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും ഹര്‍ദിക് പാണ്ഡ്യയുമെല്ലാം ഉയര്‍ന്ന പ്രതിഫലത്തെക്കുറിച്ച് ചിന്തിക്കാറില്ലെന്നാണ് പറഞ്ഞത്. ആര്‍ക്കെങ്കിലും നമ്മളില്‍ വിശ്വാസം ഉണ്ടെങ്കില്‍ അവര്‍ നമ്മള്‍ക്കായി പണം മുടക്കുന്നു. അങ്ങനെ കണ്ടാല്‍ മതിയെന്നാണ് അവര്‍ പറഞ്ഞത്.
ഉയര്‍ന്ന പ്രതിഫലത്തെത്തുക്കുറിച്ച് ചിന്തിക്കാതെ എങ്ങനെ പ്രകടനം മെച്ചപ്പെടുത്താമെന്നാണ് ചിന്തിച്ചത്. സീനിയേഴ്‌സിനോട് സംസാരിച്ചപ്പോള്‍ എന്റെ മാനസികാവസ്ഥക്കുള്ള കൃത്യമായ ഉത്തരം കിട്ടി. പിന്നീട് പ്രതിഫലം എനിക്ക് രണ്ടാമത്തെ കാര്യമായി മാറി. ഒരു കോടി കിട്ടിയാലും 15.25 കോടി കിട്ടിയാലും ടീമിനെ വിജയത്തിനായി സഹായിക്കുകയും മറ്റുള്ളവരുടെ ലക്ഷ്യങ്ങള്‍ക്കായി പിന്തുണ നല്‍കുകയുമാണ് വേണ്ടത്'- ഇഷാന്‍ പറഞ്ഞു.

ഇഷാന്‍ - രോഹിത് ശര്‍മ ഓപ്പണിങ് കൂട്ടുകെട്ട് ക്ലിക്കാവാത്തതാണ് ഇത്തവണ മുംബൈ ഇന്ത്യന്‍സിന്റെ തകര്‍ച്ചക്കുള്ള പ്രധാന കാരണം. 11 മത്സരത്തില്‍ നിന്ന് 321 റണ്‍സാണ് ഇഷാന്‍ നേടിയത്. ഇതില്‍ മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. സ്‌ട്രൈക്കറേറ്റ് 117.15 ആണ്. ഓപ്പണറായ ഇഷാന്റെ സ്‌ട്രൈക്കറേറ്റാണ് ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തുന്നത്.
തന്നോട് സ്വാഭാവിക ശൈലിയില്‍ കളിക്കാനാണ് പരിശീലകന്‍ മഹേല ജയവര്‍ധനയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ആവിശ്യപ്പെട്ടതെന്നാണ് ഇഷാന്‍ പറഞ്ഞത്. 'എന്റെ സ്വാഭാവിക ശൈലിയില്‍ കളിക്കാനാണ് നായകനും പരിശീലകനും ആവിശ്യപ്പെട്ടത്. ടീമിലെ ഓരോരുത്തര്‍ക്കും ഓരോ റോളാണുള്ളത്. മികച്ച തുടക്കം നല്‍കുകയെന്നതാണ് എന്റെ ദൗത്യം. മികച്ച തുടക്കം ലഭിച്ചാല്‍ അതിനെ 50 പ്ലസ് റണ്ണാക്കി മാറ്റാനാണ് ശ്രമിക്കുന്നത്'- ഇഷാന്‍ കൂട്ടിച്ചേര്‍ത്തു.

ഇത്തവണ മുംബൈ നിരയിലെ ടോപ് സ്‌കോറര്‍ ഇഷാനാണ്. എന്നാല്‍ 15.25 കോടി പ്രതിഫലത്തിനൊത്ത പ്രകടനം അദ്ദേഹം നടത്തുന്നില്ല. ഇത്തവണ മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ നേരത്തെ തന്നെ അവസാനിച്ചതാണ്. അവസാന സ്ഥാനക്കാരായി മുംബൈ തന്നെയാവും ഉണ്ടാവുകയെന്ന് പറയാം. അടുത്ത സീസണില്‍ ഗംഭീര തിരിച്ചുവരവ് നടത്താന്‍ മുംബൈക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് തന്നെ കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications