IPL 2022: പൊള്ളാര്‍ഡിനെ മുംബൈയ്ക്കു വിശ്വാസമില്ല! കാരണം ചോപ്ര പറയുന്നു

ഐപിഎല്ലിന്റെ 15ാം സീസണില്‍ മോശം ഫോം കാരണം വലയുന്ന മുംബൈ ഇന്ത്യന്‍സിനെതിരേ വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഈ സീസണില്‍ ഇതിനകം കളിച്ച മൂന്നു മല്‍സരങ്ങളിലും പരാജയപ്പെട്ട മുംബൈ പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തു നില്‍ക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡിനെ മുംബൈ കൈകാര്യം ചെയ്യുന്ന രീതി ശരിയല്ലെന്നാണ് ചോപ്ര തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചിരിക്കുന്നത്.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള മുംബൈയുടെ അവസാന കളിയില്‍ വെറും അഞ്ചു ബോളില്‍ അദ്ദേഹം പുറത്താവാതെ 22 റണ്‍സ് വാരിക്കൂട്ടിയിരുന്നു. ആറാം നമ്പറിലായിരുന്നു പൊള്ളാര്‍ഡ് ബാറ്റ് ചെയ്യാനെത്തിയത്.

കരെണ്‍ പൊള്ളാര്‍ഡിനെപ്പോലെയൊരു താരത്തിനു ഇത്രയും അപകടകാരിയായ ബാറ്ററായി മാറാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തെ മുന്‍നിരയിലേക്കു പ്രൊമോട്ട് ചെയ്യണ്ടത് ആവശ്യമാണ്. അദ്ദേഹത്തിന്റെ കഴിവുകള്‍ മുംബൈ പരമാവധി പ്രയോജനപ്പെടുത്തണം. പൊള്ളാര്‍ഡിനെ മുംബൈ വേണ്ട രീതിയില്‍ ഉപയോഗിക്കുന്നില്ലെന്നാണ് എനിക്കു തോന്നിയത്. ആറോവര്‍ പൊള്ളാര്‍ഡിന് ബാറ്റ് ചെയ്യാന്‍ സാധിക്കുമെന്ന് വിശ്വാസമില്ലെങ്കില്‍ പിന്നെയെന്തിനാണ് മുംബൈ അദ്ദേഹത്തെ കളിപ്പിക്കുന്നത്? നനിങ്ങള്‍ക്കു അദ്ദേഹത്തെ വിശ്വാസമുണ്ടെങ്കില്‍ ദയവു ചെയ്ത് ആറോവര്‍ ബാറ്റ് ചെയ്യാന്‍ അനുവദിക്കൂയെന്നും ആകാശ് ചോപ്ര ആവശ്യപ്പെട്ടു. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി നടക്കാനിരിക്കുന്ന മല്‍സരത്തിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മല്‍സരഗതി തന്നെ മാറ്റാന്‍ കഴിയുന്ന താരമാണ് കരെണ്‍ പൊള്ളാര്‍ഡ്. അദ്ദേഹം ബാറ്റ് ചെയ്യാന്‍ മധ്യഓവറുകളില്‍ ക്രീസിലെത്തിയാല്‍ എതിര്‍ ക്യാപ്റ്റന്‍മാര്‍ക്കു തങ്ങളുടെ തന്ത്രങ്ങളില്‍ മാറ്റം വരുത്തേണ്ടിവരും. അവരുടെ സ്‌ട്രൈക്ക് ബൗളര്‍മാരെ തിരിച്ചുകൊണ്ടുവരാനും ക്യാപ്റ്റന്‍ ശ്രമിക്കും. ഇതു അവസാനം ക്രീസിലുള്ള ബാറ്റര്‍ക്കു കൂടുതല്‍ ആക്രമിച്ചു കളിക്കാനുള്ള വഴിയൊരുക്കുകയും ചെയ്യും.

ഇതാണ് കഴിഞ്ഞ മല്‍സരത്തില്‍ മുംബൈയ്‌ക്കെതിരേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ആന്ദ്രെ റസ്സല്‍ ചെയ്തത്. ഈ കളിയില്‍ റസ്സല്‍ ക്രീസിലുണ്ടായിരുന്നപ്പോള്‍ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തന്റെ ബൗളര്‍മാരെയെല്ലാം ഉപയോഗിച്ചു. അതിനു ശേഷമാണ് പാറ്റ് കമ്മിന്‍സ് ഇതു മുതലെടുത്ത് ആഞ്ഞടിച്ച് ടീമിനെ വിജയിപ്പിച്ചതെന്നും ആകാശ് പോപ്ര നിരീക്ഷിച്ചു.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു കാര്യമായ വീക്ക്‌നെസില്ലെന്നും എങ്കിലും വനിന്ദു ഹസരംഗയെ അമിതമായി ആശ്രയിക്കുന്നത് അവര്‍ക്കു തിരിച്ചടിയായി മാറാനിടയുണ്ടെന്നും ആകാശ് ചോപ്ര മുന്നറിയിപ്പ് നല്‍കി. ആര്‍സിബി ടീമിനെയെടുത്താല്‍ അവര്‍ക്കു എന്തെങ്കിലും പ്രശ്‌നമുണ്ടെന്നു ചൂണ്ടിക്കാണിക്കാന്‍ സാധിക്കില്ല.

എങ്കിലും അവരുടെ സ്പിന്‍ ബൗളിങ് അല്‍പ്പം ദുര്‍ബലമായിട്ടാണ് കാണപ്പെടുന്നത്. വനിന്ദു ഹസരംഗ മികച്ച താരമാണ്. പക്ഷെ മുംബൈ ഇന്ത്യന്‍സുമായുള്ള കളിയില്‍ സാഹചര്യങ്ങള്‍ വ്യത്യസ്തമായേക്കും. റണ്‍മെഷീന്‍ വിരാട് കോലി ആര്‍സിബിക്കു വേണ്ടി റണ്‍സെടുക്കുന്നില്ല. രോഹിത് ശര്‍മയും കോലിയും റണ്‍സെടുക്കണമെന്നും നന്നായി കളിക്കുന്നവര്‍ വിജയിക്കണമെന്നുമാണ് ആഗ്രഹിക്കുന്നതെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

മുംബൈ- ആര്‍സിബി മല്‍സരത്തിലെ സാധ്യതാ ടീം
മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, ഡെവാള്‍ഡ് ബ്രെവിസ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, കരെണ്‍ പൊള്ളാര്‍ഡ്, ഫാബിയന്‍ അലെന്‍/ ഡാനിയേല്‍ സാംസ്, മുരുഗന്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, ടൈമല്‍ മില്‍സ്, ജയദേവ് ഉനാട്കട്ട്/ ബേസില്‍ തമ്പി.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- ഫഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), അനൂജ് റാവത്ത്, വിരാട് കോലി, ഗ്ലെന്‍ മാക്‌സ്വെല്‍, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഡേവിഡ് വില്ലി, ഷഹബാസ് അഹമ്മദ്, വനിന്ദു ഹസരംഗ, ഹര്‍ഷല്‍ പട്ടേല്‍, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications