For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: എന്തുകൊണ്ട് ആര്‍സിബിയുടെ നായകസ്ഥാനം ഒഴിഞ്ഞു? വെളിപ്പെടുത്തി കോലി

ഇതുവരെ ആര്‍സിബിക്ക് കപ്പുനേടിക്കൊടുക്കാന്‍ കോലിക്ക് സാധിച്ചിരുന്നില്ലെങ്കിലും ആര്‍സിബി ആരാധകരെ സംബന്ധിച്ച് കോലി പകരം വെക്കാനില്ലാത്ത നായകനായിരുന്നു

1

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ അവസാനിച്ചതിന് പിന്നാലെ വിരാട് കോലി ആര്‍സിബിയുടെ നായകസ്ഥാനം ഒഴിഞ്ഞത് ഏവരേയും അത്ഭുതപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ ടീമിന്റെ പരിമിത ഓവര്‍ നായകസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് കോലി ആര്‍സിബിയുടെ നായകസ്ഥാനവും ഒഴിഞ്ഞത്. ഇതുവരെ ആര്‍സിബിക്ക് കപ്പുനേടിക്കൊടുക്കാന്‍ കോലിക്ക് സാധിച്ചിരുന്നില്ലെങ്കിലും ആര്‍സിബി ആരാധകരെ സംബന്ധിച്ച് കോലി പകരം വെക്കാനില്ലാത്ത നായകനായിരുന്നു. ആര്‍സിബിയുടെ കെട്ടുറപ്പ് തന്നെ കോലിയിലാണെന്ന് പറയാം. ടീം മാനേജ്മെന്റ് നായകനായി തുടരണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും നായകസ്ഥാനം കോലി രാജിവെക്കുകയായിരുന്നു.

1

ഇപ്പോഴിതാ എന്തുകൊണ്ടാണ് ആര്‍സിബിയുടെ നായകസ്ഥാനം ഒഴിഞ്ഞതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് വിരാട് കോലി. തന്റെ ജോലി ഭാരം നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനത്തിലേക്കെത്തിയതെന്നാണ് കോലി തുറന്ന് പറഞ്ഞത്. 'ഇതിലും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാവുമെന്ന് എനിക്കറിയാം. എന്നാല്‍ ഈ പ്രക്രിയ ആസ്വദിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഞാനത് ചെയ്യാന്‍ പോകുന്നില്ല. ആളുകള്‍ക്കിത് മനസിലാകണമെന്നില്ല. ഈ അവസ്ഥയിലേക്കെത്തിയാല്‍ മാത്രമെ നേരിടുന്ന പ്രശ്നത്തിന്റെ ബുദ്ധിമുട്ട് മനസിലാകൂ. പുറത്ത് നിന്ന് കാണുന്നവര്‍ക്ക് ഇതെന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കണമെന്നില്ല. അവര്‍ എന്തിനാണ് ഈ തീരുമാനമെന്ന് ചോദിക്കുകയും ഞെട്ടുകയും ചെയ്തേക്കാം' -കോലി പറഞ്ഞു.

2

കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ബാറ്റിങ്ങില്‍ കോലിക്ക് പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചിരുന്നില്ല. കോലിയുടെ അവസാന അന്താരാഷ്ട്ര സെഞ്ച്വറി പിറന്നിട്ടും നാളുകളേറെയായി. അവസാനമായി 2019ലെ പിങ്ക് ബോള്‍ ടെസ്റ്റിലാണ് കോലി സെഞ്ച്വറി നേടിയത്. ബാറ്റിങ്ങില്‍ ശ്രദ്ധ നല്‍കാന്‍ സാധിക്കാതെ വന്നതോടെയാണ് കോലി ഇന്ത്യയുടെ നായകസ്ഥാനത്ത് നിന്ന് പൂര്‍ണ്ണമായി മാറിയത്. നിലവില്‍ ഒരു ടീമിന്റെയും ക്യാപ്റ്റന്‍ സ്ഥാനം കോലിക്കില്ല.

'ശരിക്കും ഇത്തരമൊരു തീരുമാനത്തിന് പിന്നില്‍ മറ്റൊരു കാരണവുമില്ല. എന്റെ ജീവിതം ലളിതവും സുന്ദരവുമാക്കി മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. ഒരു തീരുമാനം എടുക്കാന്‍ തീരുമാനിച്ചു. അത് എല്ലാവരെയും അറിയിച്ചു. ഇതിനെക്കുറിച്ച് കൂടുതലായി ആലോചിക്കാന്‍ നിന്നില്ല. ഒരു വര്‍ഷം കൂടി തുടരുന്നു എന്നതല്ല ക്രിക്കറ്റിന്റെ ഗുണം എന്നെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്' -കോലി കൂട്ടിച്ചേര്‍ത്തു.

3

നായകസ്ഥാനം ഒഴിഞ്ഞെങ്കിലും ഇത്തവണയും ആര്‍സിബിയുടെ നിര്‍ണ്ണായക ഘടകമായി കോലിയുണ്ടാവും. എബി ഡിവില്ലിയേഴ്‌സ് അവസാന സീസണോടെ വിരമിച്ചിരുന്നു. ഇതോടെ വിരാട് കോലി, ഗ്ലെന്‍ മാക്‌സ് വെല്‍, ഫഫ് ഡുപ്ലെസിസ് കൂട്ടുകെട്ടില്‍ വിശ്വാസം അര്‍പ്പിച്ചാണ് ആര്‍സിബി ഇറങ്ങുന്നത്. കോലിയുടെ അഭാവം നികത്തി നായകസ്ഥാനത്തേക്ക് ഫഫ് ഡുപ്ലെസിസ് എത്താനാണ് സാധ്യത.

വലിയ ആരാധക പിന്തുണയുണ്ടെങ്കിലും ഇതുവരെ കിരീടം നേടാത്തവരെന്ന ചീത്തപ്പേര് ആര്‍സിബിക്കുണ്ട്. ഐപിഎല്ലിലെ ഉയര്‍ന്ന ടോട്ടല്‍, കൂട്ടുകെട്ട് തുടങ്ങി നിരവധി റെക്കോഡുകള്‍ ആര്‍സിബിയുടെ പേരിലുണ്ടെങ്കിലും ഇതുവരെ കിരീട ഭാഗ്യം ടീമിനെ തേടിയെത്തിയിട്ടില്ല. സീനിയര്‍ താരം ദിനേഷ് കാര്‍ത്തികിനെ ഫിനിഷര്‍ റോളിലേക്കെത്തിച്ചതടക്കം ഇത്തവണ വലിയ തന്ത്രങ്ങളാണ് ആര്‍സിബി മെനയുന്നത്. നായകസ്ഥാനം ഒഴിഞ്ഞതിനാല്‍ ബാറ്റുകൊണ്ട് കോലിയുടെ ഏറ്റവും മികച്ച പ്രകടനം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

4

ആര്‍സിബി ടീം: നിലനിര്‍ത്തിയവര്‍- വിരാട് കോലി, ഗ്ലെന്‍ മാക്സ്വെല്‍, മുഹമ്മദ് സിറാജ്. ലേലത്തില്‍ വാങ്ങിയവര്‍-ഫാഫ് ഡുപ്ലെസി, ഹര്‍ഷല്‍ പട്ടേല്‍, വനിന്ദു ഹസരംഗ, ദിനേശ് കാര്‍ത്തിക്, അനുജ് റാവത്ത്, ഷഹബാസ് അഹമ്മദ്, ആകാശ് ദീപ്, ജോഷ് ഹേസല്‍വുഡ്, മഹിപാല്‍ ലോംറോര്‍, ഫിന്‍ അലന്‍, ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, ജേസണ്‍ ബെറഡോര്‍ഫ്, സുയാഷ് പ്രഭുദേസായ്, ചാമ മിലിന്ദ്, അനീഷ്വര്‍ ഗൗതം, കരണ്‍ ശര്‍മ, സിദ്ധാര്‍ഥ് കൗള്‍, ലുവ്നിത്ത് സിസോഡിയ, ഡേവിഡ് വില്ലി.

Story first published: Thursday, February 24, 2022, 22:04 [IST]
Other articles published on Feb 24, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+