
വരുണ്‍ ചക്രവര്‍ത്തി ഇടംകൈയന്‍ ബാറ്റര്‍മാര്‍ക്കെതിരേ ബൗള്‍ ചെയ്യാന്‍ പതറുമ്പോള്‍ എന്തു കൊണ്ടാണ് നിതീഷ് റാണയ്ക്കു ശ്രേയസ് അയ്യര്‍ ഓവര്‍ നല്‍കാതിരുന്നത്. ഇതു എന്നെ ആശ്ചര്യപ്പെടുത്തി. ഒന്നോ, രണ്ടോ ഓവര്‍ റാണയ്ക്കു നല്‍കിയിരുന്നെങ്കില്‍ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കാണിച്ച ആന്ദ്രെ റസ്സലിനെക്കൊണ്ട് ബൗള്‍ ചെയ്യിക്കേണ്ടി വരില്ലായിരുന്നു. റസ്സല്‍ ബുദ്ധിമുട്ട് നേരിടുന്നതായി മനസ്സിലാക്കിയുന്നെങ്കില്‍ വെങ്കടേഷ് അയ്യരെക്കൊണ്ട് ശ്രേയസിനു കുറച്ചു നേരത്തേ തന്നെ ബൗള്‍ ചെയ്യിക്കാമായിരുന്നു. വരുണിന്റെ ഓവര്‍ രക്ഷപ്പെടുത്തിയിരുന്നെങ്കില്‍ ഒരുപക്ഷെ കാര്യങ്ങള്‍ മറ്റൊന്നാവുമായിരുന്നു വരുണിനെ പകരം വലംകൈയന്‍ ബാറ്റര്‍മാര്‍ക്കെതിരേ ഉപയോഗിക്കാമായിരുന്നുവെന്നും വസീം ജാഫര്‍ നിരീക്ഷിച്ചു.

ഇടകൈയന്‍ ബാറ്റര്‍മാര്‍ ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ്, ഷഹബാസ് അഹമ്മദ് എന്നിവര്‍ക്കെതിരേ ബൗള്‍ ചെയ്യാന്‍ വരുണ്‍ ചക്രവര്‍ത്തി ബുദ്ധിമുട്ടുന്നതായി കാണപ്പെട്ടിരുന്നു. വരുണ്‍ നാലോവറില്‍ 33 റണ്‍സാണ് വിട്ടുകൊടുത്തത്. ഒരു വിക്കറ്റ് നേടുകയും ചെയ്തു. ആറു ബൗളര്‍മാരെയായിരുന്നു മല്‍സരത്തില്‍ ശ്രേയസ് അയ്യര്‍ പരീക്ഷിച്ചത്. വെങ്കടേഷിനു 19ാാമത്തം ഓവറായിരുന്നു ശ്രേയസ് നല്‍കിയത്. ഈ ഓവറില്‍ 10 റണ്‍സാണ് അദ്ദേഹം വിട്ടുകൊടുത്തത്.

കൊല്‍ക്കത്തയുടെ പേസ് ജോടികളായ ഉമേഷ് യാദവ്, ടിം സൗത്തി എന്നിവരുടെ പ്രകടനത്തെ വസീം ജാഫര്‍ പ്രശംസിച്ചു. പവര്‍പ്ലേയില്‍ ഇരുവരും ഗംഭീരമായാണ് ബൗള്‍ ചെയ്തതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ഉമേഷിന്റെയും സൗത്തിയുടെയും ബൗളിങ് എടുത്തു പറയേണ്ടയാണ്. പവര്‍പ്ലേയില്‍ ആര്‍സിബിയെ മൂന്നു വിക്കറ്റിനു 17 റണ്‍സിലേക്കു തള്ളിയിടാന്‍ ഇരുവര്‍ക്കും സാധിച്ചു. വരുണ്‍ ചക്രവര്‍ത്തിയും നന്നായി ബൗള്‍ ചെയ്തിരുന്നെങ്കില്‍ കെകെആറിനു മല്‍സരത്തില്‍ വിജയസാധ്യത കൂടുതലാവുമായിരുന്നുവെന്നും ജാഫര്‍ നിരീക്ഷിച്ചു.

ഇടംകൈയന്‍മാര്‍ക്കെതിരേ ബൗള്‍ ചെയ്യാന്‍ വരുണ്‍ ചക്രവര്‍ത്തി വിഷമിക്കുന്നതായിട്ടാണ് എനിക്കു തോന്നിയത്. എറൗണ്ട് ദി വിക്കറ്റായിരുന്നു അദ്ദേഹം ആദ്യം ബൗള്‍ ചെയ്തത്. പിന്നെ ഓവര്‍ ദി വിക്കറ്റും പന്തെറിഞ്ഞു. പക്ഷെ വരുണിന്റെ ലെങ്ത് അത്ര മികച്ചതായിരുന്നില്ല. കൂടുതലും ഷോര്‍ട്ട് ബോളുകളാണ് പരീക്ഷിച്ചത്. ഇതു ബാറ്റര്‍മാരെ പുള്‍ ഷോട്ടുകള്‍ കളിക്കാന്‍ സഹായിക്കുകയും ചെയ്തു. ബാറ്റര്‍മാര്‍ക്കു മുന്നില്‍ വായുവില്‍ ബൗള്‍ ചെയ്യാന്‍ വരുണ്‍ ഭയപ്പെടുന്നതു പോലെയാണ് കാണപ്പെട്ടത്. 20-25 റണ്‍സ് വഴങ്ങിയാണ് അദ്ദേഹം ഒരു വിക്കറ്റ് നേടിയിരുന്നതെങ്കില്‍ കളി കൂടുതല്‍ ആവേശകരമാവുമായിരുന്നെന്നും വസീം ജാഫര്‍ ചൂണ്ടിക്കാട്ടി.

റോയല്‍ ചാലഞ്ചേഴ്‌സ് ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനി അയക്കപ്പെട്ട കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് 18.5 ഓവറില്‍ 128 റണ്‍സിനു പുറത്താവുകയായിരുന്നു. 25 റണ്‍സെടുത്ത ആന്ദ്രെ റസ്സലാണ് കെകെആറിനെ വലിയ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. 18 ബോളില്‍ മൂന്നു സിക്‌സറും ഒരു ബൗണ്ടറിയും അദ്ദേഹം നേടി. ഉമേഷ് യാദവ് 12 ബോളില്‍ രണ്ടു ബൗണ്ടറിയും ഒരു സിക്‌സറുമടക്കം 18 റണ്‍സെടുത്ത് പുറത്തായി. നാലു വിക്കറ്റെടുത്ത ശ്രീലങ്കന്‍ സ്പിന്നര്‍ വനിന്ദു ഹസരംഗയാണ് കെകെആറിനെ തകര്‍ത്തത്. ആകാഷ്ദീപ് മൂന്നു വിക്കറ്റും നേടി. ഹര്‍ഷല്‍ പട്ടേലിനു രണ്ടു വിക്കറ്റ് ലഭിച്ചു.

റണ്‍ചേസില്‍ ആര്‍സിബിയും പതറിയെങ്കിലും ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ് (28), ഷഹബാസ് അഹമ്മദ് (27) എന്നിവരുടെ ഭേദപ്പെട്ട ഇന്നിങ്‌സുകള്‍ ആര്‍സിബിയുടെ രക്ഷയ്‌ക്കെത്തി. നാലു ബോളുകള്‍ ബാക്കിനില്‍ക്കെ ഏളു വിക്കറ്റിനാണ് ആര്‍സിബി വിജയം പൂര്‍ത്തിയാക്കിയത്. കെകെആറിനു വേണ്ടി ടിം സൗത്തി മൂന്നും ഉമേഷ് രണ്ടും വിക്കറ്റുകളെടുത്തു.


Click it and Unblock the Notifications