IPL 2022: ഡിസിക്ക് എന്തു പറ്റി? തുടക്കം പാളാന്‍ മൂന്ന് കാരണങ്ങള്‍
ഐപിഎല്ലിന്റെ 15ാം സീസണില്‍ ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ടിരിക്കുന്ന ടീമുകളിലൊന്നാണ് റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപ്പിറ്റല്‍സ്. കഴിഞ്ഞ സീസണില്‍ കണ്ട ഡിസിയെയല്ല ഇത്തവണ ഇതുവരെ കാണാനായത്. ഇന്ത്യയിലും യുഎഇയിലുമായി നടന്ന കഴിഞ്ഞ സീസണില്‍ ലീഗ് ഘട്ടത്തില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്ത പ്ലേഓഫിലേക്കു മുന്നേറിയ ടീമായിരുന്നു ഡിസി. പക്ഷെ ഈ സീസണില്‍ ഡിസിക്കു തുടക്കം തന്നെ പാളിയിരിക്കുകയാണ്.

ഇതുവരെ കളിച്ച മൂന്നു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ ഡിസിക്കു വിജയിക്കാനായിട്ടുള്ളൂ. ആദ്യ മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ നാലു വിക്കറ്റിനു തോല്‍പ്പിച്ചുകൊണ്ടാണ് ഡിസി തുടങ്ങിയത്. പക്ഷെ തുടര്‍ന്നുള്ള രണ്ടു മല്‍സരങ്ങളില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടു 14 റണ്‍സിനും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടു ആറു വിക്കറ്റിനും പരാജയപ്പെടുകയായിരുന്നു. ഈ സീസണില്‍ ഡിസിക്കേറ്റ തിരിച്ചടിയുടെ കാരണങ്ങള്‍ പരിശോധിക്കാം.

വിദേശ താരങ്ങള്‍ വൈകിയെത്തി
പ്രധാനപ്പെട്ട ചില വിദേശ താരങ്ങള്‍ വൈകി ടീമിനൊപ്പം ചേര്‍ന്നതാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ തുടക്കം പാളാനുള്ള ആദ്യത്തെ കാരണം. മുംബൈ ഇന്ത്യന്‍സുമായുള്ള ആദ്യ കളിയില്‍ ന്യൂസിലാന്‍ഡിന്റെ ടിം സെയ്‌ഫേര്‍ട്ട്, വെസ്റ്റ് ഇന്‍ഡീസിന്റെ റോമന്‍ പവെല്‍ എന്നീ വിദേശ താരങ്ങളുടെ സേവനം മാത്രമേ ഡിസിക്കു ലഭിച്ചുള്ളൂ. ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാന്‍ അടുത്തിടെയാണ് ടീമിന്റെ ഭാഗമായത്. ഡേവിഡ് വാര്‍ണര്‍, ആന്റിച്ച് നോര്‍ക്കിയ എന്നിവരും മൂന്നാംറൗണ്ടിലാണ് ടീമിലെത്തിയത്.

പുതിയ താരങ്ങള്‍ക്കു ടീമിന്റെ അന്തരീക്ഷവുമായി പൊരുത്തപ്പെട്ട് മികച്ച പ്രകടനം പുറത്തെടുക്കണമെങ്കില്‍ കുറച്ചു സമയ ആവശ്യമാണ്. ഈ കാരണത്താല്‍ തന്നെ വിദേശ താരങ്ങള്‍ വൈകിയെത്തിയത് ഡിസിക്കു തിരിച്ചടിയായിട്ടുണ്ട്. ഒരു ടീമെന്ന നിലയില്‍ ഡിസി ഇനിയും പൂര്‍ണമായ ഒത്തിണക്കം കാണിക്കാന്‍ തുടങ്ങിയിട്ടില്ല. ഇതു തന്നെയാണ് അവര്‍ക്കു നേരിടുന്ന തിരിച്ചടികള്‍ക്കു പ്രധാന കാരണം.

റിഷഭിന്റെ ഫോമില്ലായ്മ
ക്യാപ്റ്റന്‍ റിഷഭ് പന്തിന്റെ ഫോമില്ലായ്മയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ വലയ്ക്കുന്ന മറ്റൊരു ഘടകം. ഒറ്റയ്ക്കു മല്‍സഗതി ത ന്നെ മാറ്റിമറിക്കാന്‍ ശേഷിയുള്ള താരമായ റിഷഭ് ഈ സീസണില്‍ കളിച്ച മൂന്നു മല്‍സരങ്ങളിലും ക്ലിക്കായിട്ടില്ല. 1 (രണ്ട് ബോള്‍), 43 (29 ബോള്‍), 39* (36 ബോള്‍) എന്നിങ്ങനെയാണ് ഇതുവരെയുള്ള മല്‍സരങ്ങളില്‍ താരത്തിന്റെ പ്രകടനം. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള അവസാനത്തെ മല്‍സരത്തില്‍ വളരെ സ്ലോ ഇന്നിങ്‌സായിരുന്നു കളിച്ചത്.

ഇന്ത്യയുടെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് റിഷഭ്. സമീപകാലത്തു ഒരുപാട് മികച്ച പ്രകടനങ്ങള്‍ താരത്തില്‍ നിന്നും കണ്ടിരുന്നു. പക്ഷെ ഐപിഎല്ലില്‍ ഈ റിഷഭിന്റെ നിഴലാണ് കണ്ടുകൊണ്ടിരിക്കുന്നത്. മുന്‍ സീസണുകളിലും അദ്ദേഹം ഐപിഎല്ലില്‍ അത്ര മികച്ച പ്രകചനമല്ല നടത്തിയിട്ടുള്ളത്. ഈ സീസണിലും അതു തന്നെ തുടരുകയുമാണ്.

വിദേശ താരങ്ങളുടെ മോശം ഫോം
വിദേശ താരങ്ങളുടെ മോശം ഫോമാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് മുടന്താന്‍ മറ്റൊരു കാരണം. വിദേശ താരങ്ങളില്‍ നിന്നൊന്നും ഡിസിക്കു ഇത്തവണ മികച്ച സംഭാവന ലഭിച്ചിട്ടില്ല. മുസ്തഫിസുര്‍ റഹ്മാന്‍, ടിം സെയ്‌ഫേര്‍ട്ട് എന്നിവര്‍ ഇടയ്ക്കു ഫോമിന്റെ ചില മിന്നലാട്ടങ്ങള്‍ പ്രദര്‍ശിപ്പിച്ചെങ്കിലും അതുനിലനിര്‍ത്തി കൊണ്ടുപോവുന്നതില്‍ പരാജയപ്പെട്ടു.
വമ്പനടിക്കാരനായ റോമന്‍ പവെല്‍ ഡിസിയില്‍ വലിയ പരാജയമായി മാറിയിരിക്കുകയാണ്. അടുത്തിടെ ടീമിലേക്കു വന്ന ഡേവിഡ് വാര്‍ണര്‍, ആന്റിച്ച് നോര്‍ക്കിയ എന്നിവരുടെ തുടക്കവും പാളിയിരിക്കുകയാണ്. ഫ്രാഞ്ചൈസികളുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നവരാണ് വിദേശ താരങ്ങള്‍. പക്ഷെ ഡിസിയുടെ കാര്യത്തില്‍ ഇനിയും ഇതു കാണാനായിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications