Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: രാജസ്ഥാന് പിഴച്ചതെവിടെ ?, തോല്‍വിക്ക് മൂന്ന് കാരണം, സഞ്ജുവിന്റേത് വലിയ തെറ്റ്

1

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ അരങ്ങേറ്റക്കാരായ ഗുജറാത്ത് കിരീടം നേടിയിരിക്കുകയാണ്. ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഗുജറാത്ത് കന്നി കിരീടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 130 എന്ന സ്‌കോറിലേക്ക് ഒതുങ്ങിയപ്പോള്‍ ഗുജറാത്ത് 11 പന്തും ഏഴ് വിക്കറ്റും ബാക്കിയാക്കിയാണ് വിജയിച്ചത്. സഞ്ജു സാംസണെന്ന മലയാളി നായകന്‍ ചരിത്രമെഴുതുന്നത് കാണാന്‍ കാത്തിരുന്നവര്‍ ഏറെയായിരുന്നെങ്കിലും ഇതുവരെ ഐപിഎല്‍ ഫൈനലില്‍ തോല്‍ക്കാത്ത ഹര്‍ദിക്കിന്റെ പോരാട്ട വീര്യത്തെ മറികടക്കാനായില്ല.

രണ്ടാം ക്വാളിഫയറിലടക്കം ഗംഭീര പ്രകടനം നടത്തിയ രാജസ്ഥാന് ഫൈനലില്‍ വലിയൊരു പോരാട്ടം പോലും കാഴ്ചവെക്കാനായില്ല. ഒരു ഘട്ടത്തിലും രാജസ്ഥാന്‍ ഗുജറാത്തിന് വെല്ലുവിളിയായില്ലെന്ന് പറയാം. വലിയൊരു പോരാട്ടം എല്ലാവരും പ്രതീക്ഷിച്ചിരുന്നെങ്കിലും ഗുജറാത്തിന്റെ ഏകപക്ഷീയമായ ജയമാണ് ഫൈനലില്‍ കണ്ടത്. രാജസ്ഥാന് തൊട്ടതെല്ലാം പിഴച്ച മത്സരത്തില്‍ എന്തുകൊണ്ടാണ് രാജസ്ഥാന്‍ തോറ്റു എന്നതിന്റെ മൂന്ന് പ്രധാന കാരണങ്ങള്‍ പരിശോധിക്കാം.

ടോസ് ആനുകൂല്യം നഷ്ടപ്പെടുത്തി

ടോസ് ആനുകൂല്യം നഷ്ടപ്പെടുത്തി

ഐപിഎല്ലിന്റെ ഈ സീസണുകളിലെ കണക്കുകള്‍ നോക്കുമ്പോള്‍ ഭൂരിഭാഗം മത്സരങ്ങളും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ്. ആദ്യം ബാറ്റ് ചെയ്ത ടീം 18 മത്സരത്തില്‍ നിന്ന് എട്ട് മത്സരം മാത്രമാണ് ജയിച്ചത്. ഇതില്‍ നിന്ന് തന്നെ ടോസിന്റെ പ്രാധാന്യം എത്രത്തോളമെന്ന് വ്യക്തം. ഫൈനലില്‍ ടോസ് ഭാഗ്യം രാജസ്ഥാന് ഒപ്പം നിന്നിട്ടും രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചത് എന്തുകൊണ്ടെന്നത് അദ്ദേഹം തന്നെ വ്യക്തമാക്കേണ്ടതായുണ്ട്.

ഗുജറാത്ത് ഇത്തവണ ജയിച്ച മത്സരങ്ങളില്‍ കൂടുതലും രണ്ടാമത് ബാറ്റ് ചെയ്താണ്. ഇത് അവരുടെ ഫിനിഷര്‍മാരുടെ മികവിലുള്ള വിശ്വാസം കൊണ്ടാണ്. ഫൈനലില്‍ ടോസിന് ശേഷം ഗുജറാത്ത് നായകന്‍ ഹര്‍ദിക് പറഞ്ഞത് തങ്ങള്‍ ആദ്യം പന്തെറിയാനാണ് ആഗ്രഹിക്കുന്നതെന്നാണ്. ടോസ് ഭാഗ്യം നഷ്ടപ്പെട്ടിട്ടും ഹര്‍ദികിന്റെ ആഗ്രഹത്തിലേക്ക് സഞ്ജു കാര്യങ്ങള്‍ വിട്ടുകൊടുത്തുവെന്ന് പറയാം.

അഹമ്മദാബാദ് പിച്ചില്‍ ആദ്യം പന്തെറിയുന്നവര്‍ക്ക് അല്‍പ്പം മുന്‍തൂക്കമുണ്ട്. ബാറ്റിങ് പിച്ചാണ് അഹമ്മദാബാദിലേത്. അതുകൊണ്ട് തന്നെ ആദ്യം പന്തെറിയുന്നവര്‍ക്ക് തുടക്കത്തില്‍ ലഭിക്കുന്ന സ്വിങ് മാറ്റിനിര്‍ത്തിയാല്‍ പിന്നീട് കാര്യമായ പിന്തുണ ലഭിക്കില്ല. ഇത് മനസിലാക്കാന്‍ രാജസ്ഥാന്‍ ടീം മാനേജ്‌മെന്റിന് സാധിക്കാതെ പോയി.

സ്പിന്നര്‍മാരെ വിശ്വസിച്ച സഞ്ജുവിന് തെറ്റി

സ്പിന്നര്‍മാരെ വിശ്വസിച്ച സഞ്ജുവിന് തെറ്റി

ടോസിന്റെ സമയത്ത് ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത സഞ്ജു സാംസണ്‍ പറഞ്ഞത് രണ്ടാമത് പന്തെറിയുമ്പോള്‍ സ്പിന്നര്‍മാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യത്തിലാണ് പ്രതീക്ഷയെന്നാണ്. യുസ് വേന്ദ്ര ചഹാല്‍, ആര്‍ അശ്വിന്‍ എന്നീ സ്പിന്നര്‍മാരെ സഞ്ജു വിശ്വസിച്ചു. എന്നാല്‍ ഇരുവര്‍ക്കും പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. ചഹാല്‍ ഹര്‍ദിക് പാണ്ഡ്യയെ പുറത്താക്കിയെങ്കിലും കൂടുതല്‍ വിക്കറ്റ് നേടാന്‍ സാധിച്ചില്ല. നാല് ഓവറില്‍ 20 റണ്‍സ് മാത്രമാണ് അദ്ദേഹം വിട്ടുകൊടുത്തത്. മറുവശത്ത് ആര്‍ അശ്വിന്‍ മൂന്ന് ഓവറില്‍ 32 റണ്‍സാണ് വഴങ്ങിയത്. ഒരു വിക്കറ്റ് പോലും നേടാനായില്ല. ഫ്‌ളാറ്റ് പിച്ചില്‍ സ്പിന്നര്‍മാരില്‍ നിന്ന് സഞ്ജു അത്ഭുതം പ്രതീക്ഷിച്ചത് തെറ്റായിപ്പോയെന്ന് മത്സര ഫലത്തിലൂടെ വ്യക്തം.

സഞ്ജുവിന്റെ ബാറ്റിങ് പ്രകടനം

സഞ്ജുവിന്റെ ബാറ്റിങ് പ്രകടനം

രാജസ്ഥാന്റെ തോല്‍വിയുടെ മറ്റൊരു പ്രധാന കാരണം സഞ്ജു സാംസണിന്റെ മോശം ബാറ്റിങ് പ്രകടനമാണ്. ജോസ് ബട്‌ലറുമായി മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ ശ്രമിക്കാതെ അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് സഞ്ജു വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ബട്‌ലര്‍ക്ക് സ്‌ട്രൈക്ക് കൈമാറി നായകനെന്ന നിലയില്‍ ആംഗര്‍ റോളിലേക്ക് മാറി സ്‌കോര്‍ മുന്നോട്ട് ഉയര്‍ത്താന്‍ സഞ്ജുവിന് സാധിക്കാതെ പോയി. 11 പന്തില്‍ 14 റണ്‍സാണ് അദ്ദേഹം നേടിയത്. സഞ്ജുവിന്റെ വിക്കറ്റ് വീണത് രാജസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കി. സഞ്ജു മടങ്ങിയതോടെ ബട്‌ലര്‍ക്കും താളം തെറ്റി. ഹര്‍ദിക് പാണ്ഡ്യയെപ്പോലെ ഉത്തരവാദിത്തം കാട്ടാന്‍ സഞ്ജുവിനായില്ല. ഫീല്‍ഡിങ്ങില്‍ ലഭിച്ച അവസരങ്ങളെ മുതലാക്കാനും രാജസ്ഥാനായില്ല. ശുബ്മാന്‍ ഗില്ലിനെ പൂജ്യത്തിന് മടക്കാനുള്ള അവസരം ചഹാല്‍ ക്യാച്ച് പാഴാക്കി നഷ്ടപ്പെടുത്തി. ഹെറ്റ്‌മെയറും ഗില്ലിന്റെ ക്യാച്ച് കൈവിട്ടു.

Story first published: Monday, May 30, 2022, 8:14 [IST]
Other articles published on May 30, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+