Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: രണ്ട് വിദേശ താരങ്ങള്‍ മാത്രം പ്ലേയിങ് 11ല്‍, കാരണം വ്യക്തമാക്കി സഹീര്‍ ഖാന്‍

1

പൂനെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആര്‍സിബിക്കെതിരായ തോല്‍വിയോടെ വലിയ വിമര്‍ശനമാണ് മുംബൈ ഇന്ത്യന്‍സ് ഏറ്റുവാങ്ങുന്നത്. സീസണില്‍ തുടര്‍ച്ചയായി നാല് മത്സരങ്ങളും തോറ്റതോടെ മുംബൈക്ക് മുന്നോട്ടുള്ള യാത്ര വളരെ കടുപ്പമായിരിക്കുകയാണെന്ന് പറയാം. ആര്‍സിബിക്കെതിരായ മത്സരത്തില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും നിരാശപ്പെടുത്തിയ മുംബൈ പ്ലേയിങ് 11ലേക്ക് രണ്ട് വിദേശ താരങ്ങളെ മാത്രമാണ് പരിഗണിച്ചത്.

ഇതിനെതിരേ വലിയ വിമര്‍ശനങ്ങളും പലരും ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ടാണ് രണ്ട് വിദേശ താരങ്ങളെ മാത്രം പ്ലേയിങ് 11ലേക്ക് പരിഗണിച്ചതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുംബൈയുടെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ഓപ്പണറേഷനായ സഹീര്‍ ഖാന്‍. എല്ലാ ടീമുകള്‍ക്കും കൂടുതല്‍ വിദേശ താരങ്ങളെ ഉപയോഗിക്കാന്‍ സാധിക്കാത്തതിന്റെ സങ്കടം പറയുമ്പോഴാണ് മുംബൈ മൂന്ന് വിദേശ താരങ്ങളെപ്പോലും പ്ലേയിങ് 11ലേക്ക് പരിഗണിക്കാതിരിക്കുന്നത്.

1

'വിദേശ താരങ്ങള്‍ എന്നതിലുപരി ടീമിന്റെ സംതുലിതാവസ്ഥക്കും കൂട്ടുകെട്ടിനുമാണ് പ്രാധാന്യം നല്‍കിയത്. ജയദേവ് ഉനദ്ഘട്ടിനെ പ്ലേയിങ് 11ലേക്ക് പരിഗണിക്കേണ്ടത് അത്യാവശ്യമാണെന്ന് തോന്നി. കാരണം അവന്‍ നെറ്റ്‌സില്‍ നന്നായി പന്തെറിയുന്നുണ്ട്. അവിടുത്തെ സാഹചര്യങ്ങള്‍ ഉനദ്ഘട്ടിന്റെ ശൈലിക്ക് ചേരുന്നതാണ്. ചില സമയങ്ങളില്‍ പിച്ചില്‍ മികച്ച വേഗം ബൗളര്‍മാര്‍ക്ക് ലഭിക്കുന്നില്ല.

എപ്പോഴും ഞാന്‍ ബൗളര്‍മാരോട് പറയുന്നത് സ്വന്തം കഴിവ് തുറന്ന് കാട്ടാനാണ്. മത്സരത്തിനൊപ്പം നില്‍ക്കാന്‍ ശ്രമിക്കുക. സാഹചര്യം മനസിലാക്കുകയും അതിനനുസരിച്ച് പന്തെറിയുകയും ചെയ്യേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ആരാണ് അപകടകാരിയെന്ന് തിരിച്ചറിയുകയും നായകനുമായി കൂടി ആലോചിച്ച് പ്ലാന്‍ തയ്യാറാക്കുകയുമാണ് വേണ്ടത്'- സഹീര്‍ ഖാന്‍ പറഞ്ഞു.

2

മുംബൈ ഇത്തവണ നിരാശപ്പെടുത്തുമ്പോള്‍ ഏറ്റവും പഴികേള്‍ക്കുന്നത് ബൗളിങ് നിരയാണ്. ജസ്പ്രീത് ബുംറ ടീമിലുണ്ടെങ്കിലും മികച്ച പിന്തുണ ഇല്ലാത്തതിനാല്‍ ഒന്നും ചെയ്യാനാവാത്ത അവസ്ഥ. ഡാനിയല്‍ സാംസ്, ടൈമല്‍ മില്‍സ്, ബേസില്‍ തമ്പി, ജയദേവ് ഉനദ്ഘട്ട് എന്നിവരൊന്നും ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള ബൗളര്‍മാരല്ല. സമ്മര്‍ദ്ദം സൃഷ്ടിക്കാനോ കൃത്യമായ സമയത്ത് വിക്കറ്റ് വീഴ്ത്താനോ മുംബൈ ബൗളര്‍മാര്‍ക്ക് സാധിക്കുന്നില്ല.

സ്പിന്‍ നിരയില്‍ മുരുഗന്‍ അശ്വിനേയും ശരാശരിയെന്ന് മാത്രമെ വിളിക്കാനാവു. മുംബൈ നേരിടുന്ന പ്രധാന പ്രശ്‌നം പാണ്ഡ്യ സഹോദരങ്ങളുടെ അഭാവമാണ്. ഹര്‍ദിക് പാണ്ഡ്യയേയും ക്രുണാല്‍ പാണ്ഡ്യയേയും ഒരുമിച്ച് മുംബൈ കൈവിട്ടപ്പോള്‍ ഉത്തമ പകരക്കാരെ കണ്ടെത്താനായില്ല. ഹര്‍ദിക്കിന് പകരം ടിം ഡേവിഡിനെയാണ് മുംബൈ ടീമിലെത്തിച്ചത്. എന്നാല്‍ താരം നനഞ്ഞ പടക്കമായി. ഹര്‍ദിക്കിന്റെ ഓള്‍റൗണ്ട് മികവിനെ മുംബൈ നഷ്ടപ്പെടുത്തിയത് വലിയ തിരിച്ചടിയായെന്ന് തന്നെ വിലയിരുത്താം.

3


ഇത്തവണ പാര്‍ട് ടൈം ബൗളറായി ഉപയോഗിക്കാന്‍ മുംബൈക്ക് ആരുമില്ല. കറെന്‍ പൊള്ളാര്‍ഡ് ബൗളിങ്ങില്‍ ദുരന്തമാണ്. റണ്‍സ് വഴങ്ങുന്നതില്‍ ഒരു മടിയും കാട്ടാറില്ല. ഈ സാഹചര്യത്തില്‍ മുംബൈക്ക് തിരിച്ചുവരവ് വളരെ കടുപ്പമാണ്. പഴയതുപോലെ സ്വാതന്ത്ര്യത്തോടെ ടീമിനെ നയിക്കാന്‍ രോഹിത് ശര്‍മക്കും സാധിക്കുന്നില്ല. വലിയ സമ്മര്‍ദ്ദത്തിലാണ് രോഹിത്തുള്ളതെന്നത് അദ്ദേഹത്തിന്റെ ശരീര ഭാഷയില്‍ നിന്ന് വ്യക്തം.

4

ആര്‍സിബിക്കെതിരേ മുംബൈയുടെ ബാറ്റിങ് നിര ദുരന്തമായി, ആദ്യം ബാറ്റ് ചെയ്ത മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ആര്‍സിബി ഒമ്പത് പന്ത് ബാക്കി നിര്‍ത്തി ഏഴ് വിക്കറ്റിനാണ് ജയിച്ചത്. സൂര്യകുമാര്‍ യാദവ് മാത്രമാണ് മുംബൈക്കായി തിളങ്ങിയത്. 37 പന്തില്‍ അഞ്ച് ഫോറും ആറ് സിക്‌സും അദ്ദേഹം പറത്തിയപ്പോള്‍ മറ്റൊരു താരത്തിനും തിളങ്ങാനായില്ല. ഓപ്പണിങ്ങില്‍ ഇഷാന്‍ കിഷന് വെടിക്കെട്ട് ആവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. കറെന്‍ പൊള്ളാര്‍ഡ്, ഡെവാള്‍ഡ് ബ്രെവിസ് എന്നിവരെല്ലാം കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കാത്ത പക്ഷം മുംബൈയുടെ ടീം സ്‌കോറിനെ അത് പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്. നാല് തുടര്‍ തോല്‍വികള്‍ക്ക് ശേഷം തിരിച്ചെത്തി കപ്പടിക്കാന്‍ മുംബൈക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് തന്നെ കാണാം.

Story first published: Sunday, April 10, 2022, 10:37 [IST]
Other articles published on Apr 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+