For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: എന്തുകൊണ്ട് തുടരെ നാലോവര്‍ ബൗള്‍ ചെയ്തില്ല? വെളിപ്പെടുത്തി ഷമി

മൂന്നു വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിരുന്നു

ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍, ജയന്റ്‌സിനെതിരേ കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ വിജയശില്‍പ്പിയായത് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയായിരുന്നു. പവര്‍പ്ലേയില്‍ തന്നെ മൂന്നു വിക്കറ്റുകള്‍ പിഴുത ഷമി ലഖ്‌നൗവിനെ വിറപ്പിച്ചിരുന്നു. ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനെ ഗോള്‍ഡന്‍ ഡെക്കാക്കിയ അദ്ദേഹം പിന്നാലെ ക്വിന്റണ്‍ ഡികോക്ക് (7), മനീഷ് പാണ്ഡെ (6) എന്നിവരെയും പുറത്താക്കുകയായിരുന്നു. രാഹുല്‍ എഡ്ജായി വിക്കറ്റ് കീപ്പര്‍ മാത്യു വേഡിനു പിടികൊടുത്തപ്പോള്‍ മറ്റു രണ്ടു പേരും ബൗള്‍ഡാവുകയായിരുന്നു. നാലോവറില്‍ 25 റണ്‍സിനു മൂന്നു വിക്കറ്റെടുത്ത ഷമിയാണ് പ്ലെയര്‍ ഓഫ് ദി മാച്ചായത്.

1

ഈ മല്‍സരത്തില്‍ തുടക്കത്തില്‍ തന്നെ നാലോവര്‍ ക്വാട്ട ഷമി തികയ്ക്കാനാവുമായിരുന്നു. പക്ഷെ താന്‍ നോ പറയുകയായിരുന്നുവെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഷമി. മൂന്നോവറില്‍ 10 റണ്‍സിന് മൂന്നു വിക്കറ്റുമായി അദ്ദേഹം ഗംഭീര ഫോമിലായിരുന്നു. പക്ഷെ ഷമി തന്റെ അവസാന ഓവര്‍ എറിയാനെത്തിയത് 18ാം ഓവറിലായിരുന്നു. ഈ ഓവറില്‍ അദ്ദേഹത്തിന് ഒരു വിക്കറ്റ് കൂടി ലഭിക്കേണ്ടതായിരുന്നു. പക്ഷെ ആയുഷ് ബദോനിയുടെ ക്യാച്ച് ലോക്കി ഫെര്‍ഗൂസന്‍ പാഴാക്കി. പിന്നീട് മൂന്നു ബൗണ്ടറികള്‍ ഷമി ഓവറില്‍ വഴങ്ങുകയും ചെയ്തു.

2

നാലാമത്തെ ഓവര്‍ പിന്നീട് മതിയെന്നു ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയോടു താന്‍ തന്നെ പറയുകയായിരുന്നുവെന്നു മുഹമ്മദി ഷമി പറഞ്ഞു. തുടര്‍ച്ചയായി നാലാമത്തെ ഓവറും വേണോയെന്നു ഹാര്‍ദിക് എന്നോടു ചോദിച്ചിരുന്നു. പക്ഷെ വേണ്ടെന്നും എനിക്കു അവസാനം മതിയെന്നും പറുകയായിരുന്നുവെന്നു ഷമി വ്യക്തമാക്കി. ഞാന്‍ വളരെ നന്നായി തയ്യാറെടുത്തിരുന്നു. ആദ്യ മല്‍സരത്തില്‍ നല്ലൊരു തുടക്കം ലഭിക്കുകയെന്നത് പ്രധാനമാണ്.

3

ടെസ്റ്റ് മല്‍സരത്തിന്റെ ലൈനിലും ലെങ്ത്തിലും ബൗള്‍ ചെയ്യാനാണ് ഞാന്‍ ശ്രമിച്ചത്. ഈ സീം പൊസിഷനു വേണ്ടി കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഇതു ദൈവം നല്‍കിയതാണെന്നു ആളുകള്‍ പറയുന്നു. പക്ഷെ അതല്ല സത്യം. ഇടംകൈയന്‍ ബാറ്റര്‍ക്കെതിരേ റൗണ്ട് ദി വിക്കറ്റ് വിക്കറ്റ് വന്ന് ബുദ്ധിമുട്ടേറിയ ആംഗിളിനായാണ് ശ്രമിച്ചത്. കാരണം ഇടംകൈയന്‍മാരെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ കാര്യമാണിത്. ഞാന്‍ അതു ചെയ്യാനാണ് നോക്കിയതെന്നും ഷമി വിശദമാക്കി. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ കെഎല്‍ രാഹുലിനെ ഗോള്‍ഡന്‍ ഡെക്കാക്കിയ ബോളിനെക്കുറിച്ചും മുഹമ്മദ് ഷമി സംസാരിച്ചു. മികച്ച ലൈനിലും ലെങ്ത്തിലും ബൗള്‍ ചെയ്യാന്‍ മാത്രമായിരുന്നു താന്‍ ആഗ്രഹിച്ചതെന്നും പേസര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, March 29, 2022, 16:44 [IST]
Other articles published on Mar 29, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+